നടനും അവതാരകനുമായ മിഥുൻ രമേശിനെ ബെൽസ് പാൾസി എന്ന രോഗം ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. അങ്ങനെ ആശുപത്രിയിൽ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകൾ ആയിരുന്നു. നിങ്ങൾക്ക് ഇപ്പോൾ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെൽസ് പൾസി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിൻ ബീബറിന് ഒക്കെ വന്ന അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്ത് ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥ. ഒരു കണ്ണ് അടയും. മറ്റേ…
Read MoreTag: actor
കർണാടക തെരഞ്ഞെടുപ്പിൽ നടൻ ഉപേന്ദ്രയുടെ പാർട്ടി മത്സരിക്കും
ബെംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി നടൻ ഉപേന്ദ്ര റാവുവിന്റെ പാർട്ടി. ഉത്തമ പ്രജാകീയ പാർട്ടിക്ക് ഓട്ടോ റിക്ഷ ചിഹ്നമായി അനുവദിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ ചിഹ്നം അനുവദിച്ച കാര്യം നടൻ തന്നെയാണ് സോഷ്യൽ മീഡിയ വഴി മാധ്യമങ്ങളെ അറിയിച്ചത്. നേരത്തെ കെപിജെപി എന്ന പാർട്ടിയിൽ അംഗമായിരുന്നു ഉപന്ദ്ര റാവു. മറ്റ് നേതാക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. ശേഷം സ്വന്തമായി പാർട്ടി രൂപീകരിക്കുകയും ചെയ്തു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഉത്തമ പ്രജാകീയ പാർട്ടി ഉണ്ടായിരുന്നെങ്കിലും ഒരിടത്ത് മാത്രമാണ് ജയിക്കാനായത്. യുവജനങ്ങളെ ആകർഷിക്കാനുള്ള…
Read Moreയുവനടൻ സുധീർ വർമ്മ അന്തരിച്ചു
ഹൈദരാബാദ്: തെലുങ്ക് നടൻ സുധീർ വർമ്മ മരിച്ച നിലയിൽ. 33 വയസായിരുന്നു. വിശാഖപട്ടണത്തെ വസതിയിലാണ് സുധീർ വർമ്മയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. സുധീറിനെ ജനുവരി 18ന് ഹൈദരാബാദിലെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയതായി വിവരം. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, ശേഷം വിദഗ്ധ ചികിത്സയ്ക്കായി ജനുവരി 20ന് വിശാഖപട്ടണത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടയിൽ ഞായറാഴ്ചയോടെ താരത്തിന്റെ ആരോഗ്യസ്ഥിതി മോശമാകുകയും തിങ്കളാഴ്ച മരിക്കുകയും ചെയ്തു എന്നാണ്…
Read Moreസുശാന്ത് ആത്മഹത്യ ചെയ്തതല്ല, കൊലപ്പെടുത്തിയതാണ് ; മോർച്ചറി ജീവനക്കാരൻ
മുംബൈ : സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിൽ പുതിയ വെളിപ്പെടുത്തലുമായി പോസ്റ്റ്‌മോർട്ടം നടന്ന ആശുപത്രിയിലെ മോർച്ചറി ജീവനക്കാരൻ രൂപകുമാർ ഷാ . സുശാന്തിന്റെ പോസ്റ്റ്‌മോർട്ടം സമയത്ത് താൻ ആ സ്ഥലത്തുണ്ടായിരുന്നതായി മൃതദേഹം കണ്ടതിൽ നിന്ന് ആത്മഹത്യയല്ല കൊലപാതകമാണെന്ന് വ്യക്തമായതായും കൂപ്പർ ആശുപത്രിയിലെ ജീവനക്കാരൻ പറയുന്നു. കൊലപാതകവും ആത്മഹത്യയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. മൃതദേഹം കണ്ടയുടനെ കൊലപാതകമാണോ ആത്മഹത്യയാണോ എന്നറിയാനാകും. സുശാന്തിന്റെ കഴുത്തിൽ പാട്ടുകൾ ഉണ്ടായിരുന്നു. ഒരു കൊലപാതകം പോലെ തോന്നി. ശരീരത്തിൽ അടിയേറ്റിരുന്നു, ചതവുകൾ ഉണ്ടായിരുന്നു. ആത്മഹത്യ ചെയ്യുന്ന ഒരാളുടെ മുഖത്ത് സുശാന്തിന്റെ മുഖത്ത്…
Read Moreനടൻ ഗോവിന്ദൻ കുട്ടിക്കെതിരെ ലൈംഗിക ആരോപണ കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ നടനും അവതാരകനുമായ ഗോവിന്ദന്‍ കുട്ടിക്കെതിരെ കേസെടുത്തു. നടിയും മോഡലുമായ യുവതിയുടെ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസാണ് കേസെടുത്തത്. ബലാത്സംഗം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. എറണാകുളത്തെ വാടക വീട്ടിലും സുഹൃത്തിന്റെ ഇടപ്പള്ളിയിലെ വില്ലയിലും കാറിലും വച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി. യുട്യൂബ് ചാനലില്‍ ടോക്‌ഷോയ്ക്കിടയിലാണ് ഇയാള്‍ യുവതിയെ പരിചയപ്പെട്ടത്. നടന്‍ യുവതിക്ക് വിവാഹ വാഗ്ദാനം നല്‍കിയിരുന്നു. പിന്നീട് ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, തന്നെ മര്‍ദിച്ചതായും യുവതി പരാതിയില്‍ ആരോപിക്കുന്നു.
Read Moreപരസ്യമായി സ്ത്രീകളെ അധിക്ഷേപിച്ച് നടൻ, നടന് നേരെ ചെരുപ്പേറ്
ബെംഗളൂരു: സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ കന്നട നടന്‍ ദര്‍ശന് നേരെ ചെരിപ്പേറ്. ദര്‍ശന്റെ പുതിയ ചിത്രമായ ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് സംഭവം. പരിപാടിയില്‍ പങ്കെടുക്കുകയായിരുന്ന കാണികളില്‍ ഒരാളാണ് താരത്തിന് നേരെ ചെരിപ്പെറിഞ്ഞത്. അഭിമുഖത്തിനിടെ ദര്‍ശന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശം വലിയ വിവാദമായിരുന്നു. പിന്നാലെയാണ് ആള്‍ക്കൂട്ടത്തില്‍ നിന്നും ചെരിപ്പേറ് ഉണ്ടായത്. പുതിയ ചിത്രം ക്രാന്തിയുടെ പ്രൊമോഷന്‍ പരിപാടിയിലാണ് നടന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ‘ഭാഗ്യദേവത എല്ലായ്‌പ്പോഴും നമ്മുടെ വാതില്‍ മുട്ടണമെന്നില്ല. അവള്‍ മുട്ടുമ്പോള്‍ ബലമായി പിടിച്ച് കിടപ്പുമുറിയിലേക്ക് വലിച്ചിഴക്കണം. അതിന് ശേഷം അവളെ…
Read Moreനടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പന്തളം: സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ (38) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ്…
Read Moreനടന്‍ ഉല്ലാസ് പന്തളത്തിന്‍റെ ഭാര്യ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
പന്തളം: സിനിമ-ടെലിവിഷന്‍ താരവും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ മരിച്ച നിലയില്‍ കണ്ടെത്തി. ആശ (38) നെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്നറിയിച്ച് ഉല്ലാസ് പന്തളം പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടർന്ന് പൊലീസെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. വീടിന്റെ ഒന്നാം നിലയിലാണ് ആശയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഉല്ലാസ് വീട്ടിലുണ്ടായിരുന്നപ്പോള്‍ തന്നെയാണ് മരണം നടന്നത് എന്നാണ് പോലീസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ഭാര്യയും മക്കളും വീടിന്റെ മുകളിലത്തെ നിലയിലാണ്…
Read Moreനടൻ കൊച്ചു പ്രേമൻ അന്തരിച്ചു
തിരുവനന്തപുരം : സിനിമാ നാടകനടൻ കൊച്ചു പ്രേമൻ (കെ എസ് പ്രേംകുമാർ 67) അന്തരിച്ചു. തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 1996-ൽ റിലീസായ ഡൽഹിവാല രാജകുമാരൻ എന്ന സിനിമയിലൂടെയാണ് സിനിമയിലെത്തിയത് .തിരുവനന്തപുരം വിളപ്പിൽ പേയാട് ശിവരാമ ശാസ്ത്രികളുടേയും കമലത്തിന്റെയും മകനാണ്. പതിമൂന്നാം വയസിൽ ആണ് ആദ്യമായൊരു നാടകമെഴുതി സംവിധാനം ചെയ്യുന്നത്. തുടർന്ന് ഉഷ്ണരാശി എന്ന രണ്ടാമത്തെ നാടകവും രചിച്ചു. ആകാശവാണിയിലെ ഇതളുകൾ എന്ന പരിപാടിയിലൂടെയാണ് നാടകങ്ങൾ സംപ്രേക്ഷണം ചെയ്തത്. തിരുവനന്തപുരം കവിത സ്റ്റേജിനു വേണ്ടി ജഗതി എൻ കെആചാരി ഒരുക്കിയ ജ്വാലാമുഖി എന്ന…
Read Moreവിലക്ക് നീങ്ങി
കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിന്‍വലിച്ചു. സിനിമ നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുന്‍പാണ് നടന് വിലക്ക് ഏര്‍പ്പെടുത്തിയത്. നടന് മാദ്ധ്യമപ്രവര്‍ത്തക മാപ്പ് നല്‍കിയതടക്കം പരിഗണിച്ചാണ് തീരുമാനം. സിനിമാ പ്രമോഷന്‍ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞെന്നായിരുന്നു അവതാരകയുടെ പരാതി. കൊച്ചി മരട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നെങ്കിലും പിന്നീട് ഒത്തുത്തീര്‍പ്പിലെത്തുകയായിരുന്നു. യുവതി പരാതി പിന്‍വലിച്ചതോടെ കേസ് ഹൈക്കോടതി റദ്ദാക്കുകയും ചെയ്തിരുന്നു. യുവതി സംഭവത്തെ തുടര്‍ന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് ശ്രീനാഥ്…
Read More