ബെംഗളൂരു: കർണാടകയിലെ കോപ്പൽ, കലബുറഗി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിൽ അഞ്ച് സ്ത്രീകളടക്കം ഒമ്പത് പേർ മരിച്ചു. കൊപ്പൽ ജില്ലയിലെ കനകഗിരി ടൗണിന് സമീപം നവാലിയിൽ, ഡ്രൈവറുടെ നിയന്ത്രണം വിട്ട് ട്രാക്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു സ്ത്രീ ഉൾപ്പെടെ നാല് പേർ മരിച്ചു. വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. 50 വയസ്സിനു മുകളിൽ പ്രായമുള്ള യമനൂരപ്പ, അംബമ്മ, ഷെഹപ്പ, യമനപ്പ എന്നിവരാണ് മരിച്ചത്. യമനൂരപ്പയും അംബമ്മയും സംഭവസ്ഥലത്തും യമനപ്പയും ശേഷപ്പയും ആശുപത്രിയിൽ വച്ചുമാണ് മരിച്ചത്. മറ്റൊരു അപകടത്തിൽ കലബുറഗി ജില്ലയിലെ അഫ്സൽപൂരിന്…
Read MoreTag: accident death
ദേശീയ പാതയിൽ കാർ ഡിവൈഡറിലിടിച്ച് ഏഴ് പേർ മരിച്ചു
ബെംഗളൂരു : കർണാടകയിലെ ജഗലുരു താലൂക്കിലെ കനനകട്ടെ ഗ്രാമത്തിന് സമീപം വെള്ളിയാഴ്ച പുലർച്ചെ കാർ റോഡ് ഡിവൈഡറിൽ ഇടിച്ച് ഏഴ് പേർ മരിച്ചു. ബെംഗളൂരുവിൽ നിന്ന് ഹൊസപേട്ടയിലേക്ക് പോകുകയായിരുന്ന ഇവർ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റർ അകലെ ദേശീയ പാത 50 ലാണ് അപകടത്തിൽപ്പെട്ടത്. ഇവരിൽ ആറുപേർ സംഭവസ്ഥലത്തുവച്ചും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയും മരിച്ചു. ഇവർ യാദ്ഗിർ ജില്ലയിൽ നിന്നുള്ളവരാണെന്നാണ് റിപ്പോർട്ട്.
Read Moreവാഹനങ്ങൾക്ക് മുകളിൽ ട്രക്ക് വീണ്; ആറ് മരണം, നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: ബെംഗളൂരു-മൈസൂർ ഹൈവേയിൽ കുംബ്ലഗോഡിനടുത്ത് തിങ്കളാഴ്ച വൈകുന്നേരം ജെല്ലി കല്ലുമായി വന്ന ട്രക്ക് ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മറിഞ്ഞ് ആറ് പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരെ തിരിച്ചറിയാൻ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.അപകടത്തെ തുടർന്ന് ഒരു മണിക്കൂറിലേറെ ഗതാഗതം തടസ്സപ്പെട്ടു.
Read Moreബന്നാർഘട്ടയിൽ കണ്ടെയ്‌നർ ട്രക്കും ബൈക്കും കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു
ബെംഗളൂരു : ബന്നാർഘട്ട പോലീസ് സ്റ്റേഷൻ പരിധിയിലെ കെമ്പനായകനഹള്ളിക്ക് സമീപം ഇരുചക്രവാഹനത്തിൽ കണ്ടെയ്‌നർ ലോറിയിടിച്ചുണ്ടായ വാഹനാപകടത്തിൽ 19 വയസ്സുള്ള രണ്ട് കോളേജ് വിദ്യാർത്ഥികൾ മരിച്ചു. ബന്നാർഘട്ട റോഡിലെ എഎംസി കോളജിലെ വിദ്യാർഥികളായ കൗശിക്കും സുഷമയും സുഹൃത്തുക്കളോടൊപ്പം ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ബൈക്ക് ഓടിച്ചിരുന്ന കൗശിക് കണ്ടെയ്‌നർ വാഹനത്തെ മറികടക്കാൻ ശ്രമിക്കവേ ട്രക്കുമായി കൂട്ടിയിടിച്ച് ബൈക്കിന്റെ ഹാൻഡിൽ തകർന്നു. ബൈക്കിന്റെ നിയന്ത്രണം വിട്ട് ഇരുവരും റോഡിൽ തെറിച്ചു വീഴുകയായിരുന്നു” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ…
Read Moreബെംഗളൂരുവിൽ ബൈക്ക് അപകടം; രണ്ട് മലയാളികൾ മരിച്ചു
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റി മേല്‍പ്പാലത്തിന് സമീപം നടന്ന ബൈക്ക് അപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. രണ്ട് ബൈക്കുകൾ തമ്മില്‍ കൂട്ടിമുട്ടി ആണ് അപകടം സംഭവിച്ചത്. ഞായറാഴ്ച രാത്രി 11 മണിയോടെ ആയിരുന്നു സംഭവം അപകടത്തിൽ വയനാട് മാനന്തവാടി തലപ്പുഴ സ്വദേശി കട്ടംകൂട്ടില്‍ ഹൗസില്‍ ജിതിന്‍ ജോസ് (27) കോട്ടയം സ്വദേശി സോനു (25) എന്നിവർ ആണ് മരിച്ചത്. ഇരുവരും ഇലക്ട്രോണിക്ക് സിറ്റിയില്‍ നിന്നും താമസസ്ഥലത്തേക്ക് ബൈക്കില്‍ പോകവേ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. സോനു സംഭവസ്ഥലത്തുവെച്ചും ജിതിന്‍ ഹെബ്ബഗൗഡിലെ സ്വകാര്യ ആശുപത്രിയില്‍…
Read Moreബെംഗളൂരുവിൽ വാഹനാപകടം ;എഞ്ചിനീയറിംഗ് വിദ്യാർത്ഥി മരിച്ചു
ബെംഗളൂരു: ആംബുലൻസിനെ മറികടക്കുന്നതിനിടെ കാർ വൈദ്യുതത്തൂണിലിടിച്ച് എൻജിനീയറിങ് വിദ്യാർഥി മരിച്ചു, ഏഴുപേർ പരുക്കുകളോടെ രക്ഷപ്പെട്ടു. ഞായറാഴ്ച രാവിലെ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മഗഡിയിലാണ് സംഭവം.ജമ്മുവിലെ ഉധംപൂർ സ്വദേശിയും ബസവനഗുഡിയിലെ സ്വകാര്യ കോളജിലെ അഞ്ചാം സെമസ്റ്റർ എൻജിനീയറിങ് വിദ്യാർഥിനിയുമായ ആകാൻക്ഷ ഗുപ്ത (19) ആണ് മരിച്ചത്. ട്രെക്കിംഗിനായി സവനദുർഗയിലേക്ക് പോകുന്ന വഴി ആണ് അപകടം സംഭവിച്ചത്.പരിക്കേറ്റ ആശിഷ് രാജ്, ദിവ്യാൻഷ്, അശുതോഷ്, ദർശൻ, യശോവർദ്ധൻ സിംഗ്, ഭവ്യ, വില്യംസ് എന്നിവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവരെല്ലാം വിദ്യാർഥികളാണ്.
Read Moreമാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; അമ്മയും ഒരു വയസ്സുള്ള മകനും മരിച്ചു
ബെംഗളൂരു : മാറത്തഹള്ളിയിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അമ്മയും ഒരുവയസ്സുള്ള മകനും മരിച്ചു. ഭർത്താവിനെ സാരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെ.ആർ. പുരം സ്വദേശികളായ ശ്രീദേവി (21), മകൻ ദീക്ഷിത് എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ശ്രീദേവിയും ഭർത്താവും കുട്ടിയും സഞ്ചരിച്ച ബൈക്കിൽ ധർമപുരിക്കു പോകുമ്പോഴായിരുന്നു അപകടം. റിങ് റോഡിനു സമീപത്തെത്തിയപ്പോൾ ബൈക്കിന്റെ പുറകിൽ ടിപ്പർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചുവീണ ശ്രീദേവിയും മകനും അപകടസ്ഥലത്തുതന്നെ മരിച്ചു. ടിപ്പർ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. എച്ച്.എ.എൽ. പോലീസ് കേസെടുത്തു.
Read Moreമാക്കാലി-ഘാട്ടി സുബ്രഹ്മണ്യ റോഡിൽ ബസ് മറിഞ്ഞ് 2 മരണം, 30 പേർക്ക് പരിക്ക്
ബെംഗളൂരു: ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപൂരിന് സമീപം മാക്കാലി-ഘാട്ടി സുബ്രഹ്മണ്യ റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാത്രി 10.30 ഓടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗൗരിബിദാനൂർ താലൂക്കിലെ പിഞ്ചരഹള്ളി ഗ്രാമത്തിലെ വധുവിന്റെ ബന്ധുക്കളാണ് പരിക്കേറ്റവരും മരിച്ചവരും. കർഷകനും തൊണ്ടേഭവിയിലെ താമസക്കാരനുമായ ശിവ കുമാർ (64), ചിക്കബല്ലാപൂർ ജില്ലയിലെ ഗൗരിബിദാനൂരിനടുത്തുള്ള ബെൽച്ചിക്കനഹള്ളി ഗ്രാമത്തിലെ ട്രാൻസ്പോർട്ട് ഏജന്റ് രാമകൃഷ്ണ റെഡ്ഡി (60) എന്നിവരാണ്…
Read Moreസ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് 4 മരണം
ബെംഗളൂരു : സ്റ്റേഷനറി ട്രക്കിൽ കാർ ഇടിച്ച് നാല് മരണം. വാഹനാപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർ മരിച്ചു. വിജയപുര ജില്ലയിലെ ബബലേശ്വറിനടുത്തുള്ള ഹൊനഗനഹള്ളിയിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറി കാറിൽ സഞ്ചരിച്ചിരുന്ന കുടുംബത്തിലെ മൂന്നുപേരും വാഹനം നന്നാക്കാൻ ശ്രമിച്ച ലോറി ഡ്രൈവറും മരിച്ചു.
Read Moreലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് ; നാല് മരണം
ബെംഗളൂരു: തുമകൂരുവിലെ ചിക്കനായകനഹള്ളിയിൽ ലോറിയും സ്വകാര്യബസും കൂട്ടിയിടിച്ച് നാലു പേർ മരിച്ചു, രണ്ടുപേർക്ക് പരിക്കേറ്റു.പച്ചക്കറിയും പൂക്കളും കയറ്റിപ്പോകുകയായിരുന്ന മിനി ലോറി സ്വകാര്യബസുമായി കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായത്. ഞായറാഴ്ചയായിരുന്നു അപകടം. ചിക്കനായകനഹള്ളിയിലേക്ക് പോകുകയായിരുന്ന ലോറി ബസുമായി നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ലോറിയിലുണ്ടായിരുന്ന മൂന്നുപുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ വ്യക്തമായിട്ടില്ല. നാലുപേരും അപകടസ്ഥലത്തുതന്നെ മരിച്ചതായി പോലീസ് പറഞ്ഞു പിക്കപ്പ് ലോറി പൂർണമായും തകർന്നു. ബെംഗളൂരുവിൽനിന്നുപോയ ബസാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റവർ ബസിലുണ്ടായിരുന്നവരാണ്. ഇവർ അപകടനില തരണംചെയ്തതായും പോലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഈ വഴിക്ക്…
Read More