മാക്കാലി-ഘാട്ടി സുബ്രഹ്മണ്യ റോഡിൽ ബസ് മറിഞ്ഞ് 2 മരണം, 30 പേർക്ക് പരിക്ക്

ബെംഗളൂരു: ശനിയാഴ്ച രാത്രി ബെംഗളൂരുവിൽ നിന്ന് 50 കിലോമീറ്റർ അകലെയുള്ള ദൊഡ്ഡബല്ലാപൂരിന് സമീപം മാക്കാലി-ഘാട്ടി സുബ്രഹ്മണ്യ റോഡിൽ സ്വകാര്യ ബസ് മറിഞ്ഞ് രണ്ട് പേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

രാത്രി 10.30 ഓടെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത ശേഷം ഗ്രാമങ്ങളിലേക്ക് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഗൗരിബിദാനൂർ താലൂക്കിലെ പിഞ്ചരഹള്ളി ഗ്രാമത്തിലെ വധുവിന്റെ ബന്ധുക്കളാണ് പരിക്കേറ്റവരും മരിച്ചവരും.

  ഓണം യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് സർപ്രൈസ് പ്രഖ്യാപനവുമായി കർണാടക ആർടിസി

കർഷകനും തൊണ്ടേഭവിയിലെ താമസക്കാരനുമായ ശിവ കുമാർ (64), ചിക്കബല്ലാപൂർ ജില്ലയിലെ ഗൗരിബിദാനൂരിനടുത്തുള്ള ബെൽച്ചിക്കനഹള്ളി ഗ്രാമത്തിലെ ട്രാൻസ്പോർട്ട് ഏജന്റ് രാമകൃഷ്ണ റെഡ്ഡി (60) എന്നിവരാണ് മരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts