ചെന്നൈ: നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ. ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍ ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്.
Read MoreCategory: TAMILNADU
പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി
ചെന്നൈ: പതിനെട്ടുകാരിയെ വീട്ടിൽ പൂട്ടിയിട്ടു കൂട്ടബലാത്സംഗം ചെയ്തതായി പരാതി. സംഘത്തിന്റെ പിടിയിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയുടെ പരാതിയിൽ, ഒരാളെ അറസ്റ്റുചെയ്തു. മേട്ടുപ്പാളയം സ്വദേശിയും മെക്കാനിക്കുമായ രാഹുലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. മറ്റുപ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങി. വിവാഹിതയായ പെൺകുട്ടി അടുത്തിടെയായി ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കാണു താമസമെന്നു പോലീസ് പറയുന്നു. ഇതിനിടെ മേട്ടുപ്പാളയം സ്വദേശിയായ ശിവനേഷ് ബാബുവുമായി അടുപ്പത്തിലാവുകയും ഇയാളുടെ നിർദേശപ്രകാരം ഒരുമാസം മുമ്പ് രാമസ്വാമിനഗറിലെ വീട്ടിലേക്കു താമസം മാറുകയും ചെയ്തതായും പറയുന്നു. ഇവിടെവെച്ച് ശിവനേഷ് ബാബുവും സുഹൃത്ത് രാഹുലും പെൺകുട്ടിയിയെ പലതവണയായി പീഡിപ്പിച്ചെന്നും മേട്ടുപ്പാളയം വനിതാ പോലീസ്…
Read Moreലിയോ റിലീസ് ദിനത്തിൽ വിവാഹിതനായി വിജയ് ആരാധകൻ
ചെന്നൈ: ലിയോ റിലീസ് ദിനത്തില്‍ തീയറ്ററില്‍ വച്ച് വിവാഹിതരായി വിജയ് ആരാധകര്‍. പുതുക്കോട്ട സ്വദേശികളായി വെങ്കിടേഷും മഞ്ജുളയുമാണ് തീയറ്ററില്‍ വച്ച് വിവാഹിതരായത്. നാലുവര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. വെങ്കിടേഷും മഞ്ജുളയും കടുത്ത വിജയ് ആരാധകരായിരുന്നു. വിജയിന്റെ സാന്നിധ്യത്തില്‍ വിവാഹിതരാവുകയെന്നതായിരുന്നു മഞ്ജുളയുടെ ആഗ്രഹം. അതുനടന്നില്ലെങ്കിലും വിജയ് ചിത്രത്തിന്റെ റീലിസ് ദിവസത്തില്‍ വിവാഹം കഴിക്കാനായത് ഭാഗ്യമായി കരതുന്നുവെന്ന് മഞ്ജുള പറഞ്ഞു. വിജയ് ആരാധക കൂട്ടായ്മയുടെ ജില്ലാ പ്രസിഡന്റാണ് സിനിമ റീലീസിന് തൊട്ടുമുന്‍പ് വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കി നല്‍കിയത്. വിജയ് ഫാന്‍സ് അസോസിയേഷന്‍ ഇവര്‍ക്ക് പാരിതോഷികവും നല്‍കി. തമിഴ്‌നാട്ടില്‍ നേരത്തെയും…
Read Moreപൂജ അവധി; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ
ചെന്നൈ : പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ മെട്രോ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മംഗളൂരു ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പൂജയ്ക്ക് വന്തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികൾ നാമമാത്രമാണ്. മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിങ്ങനെ തീവണ്ടികളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ഈ തീവണ്ടികൾ 16…
Read Moreഅടച്ചിട്ടവീട്ടിൽ മകളുടെ മൃതദേഹവുമായി അമ്മ: അന്വേഷണം ആരംഭിച്ചു
ചെന്നൈ : മൂന്ന് ദിവസം അടച്ചിട്ടവീടിനുള്ളിൽ മകളുടെ മൃതദേഹവുമായി അമ്മ കഴിഞ്ഞ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മണലി പുതുനഗറിലുള്ള 84 കാരിയായ ജാസ്മിനാണ് മകൾ ഷീലയുടെ (54) ജീർണിച്ച മൃതദേഹത്തിനൊപ്പം കഴിഞ്ഞത്. ഭർത്താവ് മരിച്ചതിനെ ത്തുടർന്ന് വർഷങ്ങളായി ജാസ്മിനും അവിവാഹിതയായ ഷീലയും മാത്രമായിരുന്നു വീട്ടിൽ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഇരുവരെയും വീടിന് പുറത്തേക്ക് കാണാതെ വന്നതിനെ തുടർന്ന് അയൽക്കാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി പൂട്ടുകുത്തിത്തുറന്ന് അകത്ത് കടന്നു നോക്കിയപ്പോഴാണ് മുറിയിൽ ഷീലയെ മരിച്ചനിലയിലും സമീപത്ത് ജാസ്മിനെയും കണ്ടത്. ജാസ്മിൻ മാനസിക പ്രശ്നം…
Read Moreടയർ പൊട്ടിത്തെറിച്ചു; കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയാൾ ടയർ വീണ് മരിച്ചു
ചെന്നൈ: തമിഴ്നാട്ടിൽ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാൾ ടയർ ദേഹത്ത് വീണ് മരിച്ചു. അമിതമായി കാറ്റടിച്ചതിനെ തുടർന്നാണ് ടയർ പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വായുവിലേക്ക് ടയർ ഉയർന്നത് ശ്രദ്ധിക്കാതെ, കടയുടമയെ രക്ഷിക്കാൻ ഓടിയെത്തിയയാളുടെ ദേഹത്ത് ടയർ വന്നുവീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സേലത്ത് ടയർ കടയിലാണ് സംഭവം. രാജ്കുമാർ ആണ് മരിച്ചത്. ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് പഞ്ചർ കടയുടമയായ മോഹനസുന്ദരത്തെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രാജ് കുമാർ അപകടത്തിൽപ്പെട്ടത്. പൊട്ടിത്തെറിച്ചതിന് പിന്നാലെ 30 അടി…
Read Moreരാഷ്ട്രപതി ദ്രൗപദി മുർമു 26 ന് ചെന്നൈയിൽ
ചെന്നൈ : രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടുദിവസത്തെ സന്ദർശനത്തിനായി 26-ന് തമിഴ്നാട്ടിലെത്തും. ചെന്നൈയ്ക്കടുത്ത ഉദ്ദന്തിയിലെ മാരിടൈം സർവകലാശാല ബിരുദദാന ചടങ്ങുകളിലും മറ്റു ചില പരിപാടികളിലും അവർ പങ്കെടുക്കും. രാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് ചെന്നൈയിൽ പോലീസ് സുരക്ഷ ശക്തമാക്കും.
Read Moreസ്റ്റാലിന്റെയും കനിമൊഴിയുടേയും മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു; 54 കാരൻ അറസ്റ്റിൽ
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെയും സഹോദരിയും എംപിയുമായ കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍. വേലു മുരുകാനന്ദന്‍ എന്ന 54 കാരനാണ് അറസ്റ്റിലായത്. ചെന്നൈ സൈബര്‍ ക്രൈം സെല്‍ ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്റ്റാലിന്റേയും കനിമൊഴിയുടേയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാള്‍ എക്‌സ് പ്ലാറ്റ് ഫോമിലൂടെ വ്യാപകമായി പ്രചരിപ്പിച്ചു എന്നാണ് കേസ്. ചിത്രത്തിനൊപ്പം അപകീര്‍ത്തികരമായ കമന്റുകളും ഉണ്ടായിരുന്നു. ഓഗസ്റ്റ് മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടാകുന്നത്. തുടര്‍ന്ന് സൈബര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ചു വരികയായിരുന്നു. ഇയാളുടെ…
Read Moreലിയോ ആദ്യ ഷോ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രദര്‍ശനം പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാതെ മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് കോടതി അഭിപ്രായപ്പെട്ടു. ലിയോയുടെ റീലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ നാലിന് സ്‌പെഷല്‍ ഷോ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് പ്രത്യേക ഷോ എന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍…
Read Moreശിവകാശിയിൽ പടക്കകടകളിൽ സ്‌ഫോടനം; 9 പേർ മരിച്ചു
ചെന്നൈ: ശിവകാശിയിലെ രണ്ടു പടക്കശാലകളിലുണ്ടായ സ്‌ഫോടനങ്ങളില്‍ ഒമ്പതുപേര്‍ മരിച്ചു. വിരുതുനഗര്‍ ജില്ലയിലെ കമ്മപാട്ടി ഗ്രാമത്തിലെ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ആണ് ഒമ്പതു പേര്‍ മരിച്ചത്. രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. റെഡിപട്ടി കനിഷ്കർ പടക്കശാലയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
Read More