ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞിനെ അമ്മ വെള്ളത്തിൽ മുക്കി കൊന്നു 

ചെന്നൈ: 24 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്ന സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. കമ്പം അരിശി ആലൈ തെരുവില്‍ മണികണ്ഠന്‍റെ ഭാര്യ സ്നേഹ(19)യാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ തേനി ജില്ലയില്‍ കമ്ബത്താണ് ക്രൂര സംഭവം നടന്നത്. കഴിഞ്ഞ 22നാണ് ഇവരുടെ കുഞ്ഞിനെ കാണാനില്ലെന്ന് പോലീസില്‍ പരാതി ലഭിച്ചത്. വീട്ടിലെ തൊട്ടിലില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുഞ്ഞിനെ മാതാവ് കുളികഴിഞ്ഞ് എത്തിയപ്പോള്‍ കാണാനില്ലെന്നായിരുന്നു പരാതി. അന്വേഷണത്തിനെത്തിയ പോലീസ് സംഘം വീട്ടിലും റോഡിലും സമീപങ്ങളിലുമെല്ലാം തിരച്ചില്‍ നടത്തി. ആറു മണിക്കൂറിനുശേഷം വീടിനുള്ളിലെ പാല്‍ സംഭരിക്കുന്ന വലിയ പ്ലാസ്റ്റിക് ജാറിലെ…

Read More

ചെറിയ അപ്പാർട്ടുമെന്റുകളുടെ വൈദ്യുതി നിരക്ക് കുറച്ച് തമിഴ്നാട് സർക്കാർ; വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക

ചെന്നൈ: ചെറുകിട അപ്പാർട്ട്‌മെന്റുകളിലെ കോമൺ യൂട്ടിലിറ്റികളുടെ വൈദ്യുതി നിരക്ക് കഴിഞ്ഞ സെപ്റ്റംബറിൽ യൂണിറ്റിന് എട്ട് രൂപയായി വർധിപ്പിച്ചത് യൂണിറ്റിന് 5.50 രൂപയായി കുറയ്ക്കുമെന്ന് തമിഴ്‌നാട് സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തമിഴ്‌നാട് സർക്കാർ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി നിരക്ക് വർധിപ്പിച്ചിരുന്നു. കൂടാതെ അപ്പാർട്‌മെന്റ് പബ്ലിക് യൂട്ടിലിറ്റി കണക്ഷൻ റസിഡൻഷ്യൽ അക്കൗണ്ടിൽ നിന്ന് വാണിജ്യ അക്കൗണ്ടിലേക്ക് മാറ്റാൻ അന്ന് ഉത്തരവിട്ടിരുന്നു. ഇതോടെ 100 യൂണിറ്റ് സൗജന്യ വൈദ്യുതി ഓഫർ റദ്ദാക്കുകയും വൈദ്യുതി ബില്ലും വർധിക്കുകയും ചെയ്തു. അതുപോലെ, ഈ ജൂലൈയിൽ അപ്പാർട്ട്‌മെന്റ് പബ്ലിക്…

Read More

സ്കൂൾ ബസിന് തീ പിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്‌ 

ചെന്നൈ: ചിദംബരത്ത് ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിന് തീപിടിച്ചു. ബസില്‍ 14 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഡ്രൈവര്‍ ബസ് നിര്‍ത്തി വിദ്യാര്‍ത്ഥികളെ പുറത്തിറക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ചിദംബരം തീര്‍ത്ഥംപാളയത്ത് രാവിലെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്‌കൂളിലേക്ക് പോകുമ്പോഴായിരുന്നു ബസില്‍ തീ കണ്ടത്. കുട്ടികളെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം തീ അണയ്ക്കാന്‍ ഡ്രൈവറും ഓടിക്കൂടിയ നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ബസ് പൂര്‍ണമായും കത്തിയമര്‍ന്നു. പിന്നീട് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീര്‍ത്ഥംപാളയത്തുള്ള സ്വകാര്യ സ്‌കൂളിന്റെ ബസ് ആണ് അഗ്നിക്കിരയായത്.

Read More

ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ 

  ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…

Read More

വിമാനത്തവളത്തിൽ കഫേ ഷോപ്പുകളും ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രമല്ല ഇനി മാട്രിമോണി ഓഫീസും 

ചെന്നൈ : അന്താരാഷ്ട്ര വിമാനത്താവള ഇടനാഴികളിൽ കഫേ ഷോപ്പുകളും, ബ്രാൻഡഡ് – ഡ്യൂട്ടി ഫ്രീ ഷോപ്പുകളും മാത്രം കണ്ട് ശീലിച്ചിരുന്ന എല്ലാവരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ് ഒരു മാട്രിമോണി ഓഫീസ്‌. ചെന്നൈ അന്താരാഷ്ട വിമാനത്താവളത്തിലാണ് ഇത്തരത്തിലൊരു മാട്രിമോണി ഓഫീസ്‌ തുടങ്ങിയിരിക്കുന്നത്. വിചിത്രമായി തോന്നുമെങ്കിലും ചെന്നൈ വിമാനത്താവളത്തിൽ നിന്നുള്ള ഒരു മാട്രിമോണിയൽ ഏജൻസിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒക്‌ടോബർ 22-ന് സമൂഹ മാധ്യമമായ എക്സിൽ ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സജീവ ചർച്ചയാകുന്നത്. നിരവധിയാളുകളാണ് വിഷയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരിക്കുന്നത്. ഒരു എയർപോർട്ടിൽ എന്തിനാണ് മാട്രിമോണിയൽ…

Read More

ട്രെയിനിടിച്ച് കര്‍ണാടക സ്വദേശികളായ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: താംബരത്ത് ട്രെയിനിടിച്ച് ബധിരരും മൂകരുമായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. പൂജ അവധി ആഘോഷിക്കാന്‍ ചെന്നൈയിൽ എത്തിയ കുട്ടികൾ ആണ് മരിച്ചത്. അടുത്തുള്ള കടയില്‍ പോയി സാധനങ്ങള്‍ വാങ്ങിയ ശേഷം കുട്ടികള്‍ പാളത്തിലൂടെ നടന്നുവരുമ്പോഴാണ് അപകടം. കര്‍ണാടക സ്വദേശികളായ സുരേഷ്(15), രവി(15), മഞ്ജുനാഥ്(11) എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാപിതാക്കളും സമീപത്ത് തന്നെ ഉണ്ടായിരുന്നെന്നാണ് വിവരം.

Read More

ചെന്നൈ സബർബൻ ട്രെയിൻ പാളം തെറ്റി

ചെന്നൈ: ചെന്നൈ ആവടി റെയിൽവേ സ്റ്റേഷനു സമീപം ഇലക്ട്രിക് സബർബൻ ട്രെയിൻ പാളം തെറ്റി. ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്‍റെ നാല് കോച്ചുകളാണ് ഇന്ന് പുലർച്ചെ സബർബൻ സ്റ്റേഷനായ ആവടിക്ക് സമീപം പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവസമയത്ത് കോച്ചുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിൻ ആനൂർ ഷെഡിൽ നിന്ന് പുറപ്പെട്ട് ബീച്ച് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ആവടി സ്റ്റേഷനിൽ നിർത്താതിരുന്ന ട്രെയിൻ ഹിന്ദു കോളേജ് സ്റ്റേഷനു സമീപം…

Read More

നിർത്തിയിട്ട കാറിന് തീപിടിച്ചു 

ചെന്നൈ : കോയമ്പേട് ചന്തയിലെ പഴവിൽപ്പന കടകൾക്കുസമീപം നിർത്തിയ കാർ തീപിടിച്ചു കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. നവരാത്രി ആഘോഷത്തിനായി പൂജാസാമഗ്രികൾ വാങ്ങാനെത്തിയ ചെട്ട്‌പെട്ട് സ്വദേശി പ്രിൻസ്  എന്നയാളുടെ കാറാണ് കത്തിച്ചാമ്പലായത്. ചന്തയിൽ കാർ നിർത്തിയ ശേഷം സാധനം വാങ്ങാൻ പോയതായിരുന്നു പ്രിൻസ്. പെട്ടെന്ന് കാറിൽ നിന്ന് അപായശബ്ദം മുഴങ്ങിവന്നു. നോക്കിയപ്പോഴക്കും മുഴുവനായും കത്തി നശിച്ചിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ഭയന്നോടി. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാറിന് സമീപം മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കോയമ്പേട്…

Read More

നടി ഗൗതമി ബിജെപി വിട്ടു: രാജി വ്യക്തിപരമായ തീരുമാനമെന്നും ഗൗതമി

രാജി വ്യക്തിപരമായി തീരുമാനമെന്ന് ഗൗതമി  വ്യക്തിപരമായ പ്രശ്‌നങ്ങളില്‍ പാര്‍ട്ടി പിന്തുണച്ചില്ല, ആരോപണ വിധേയന് വഴിവിട്ട സഹായം ചെയ്‌തെന്നും ആക്ഷേപം നടി ഗൗതമി ബിജെപിയില്‍ നിന്ന് രാജിവെച്ചു. രാഷ്ട്രനിര്‍മ്മാണത്തിനായി തന്നെകൊണ്ട് സാധിക്കുന്ന സംഭാവനകള്‍ നല്‍കുന്നതിനായിട്ടാണ് താന്‍ 25 വര്‍ഷം മുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്നത്, എന്നാല്‍ ഒരു പ്രതിസന്ധി ഘട്ടത്തില്‍ ബിജെപിയില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാലാണ് താന്‍ രാജിവെക്കുന്നത് എന്ന് നടി അറിയിച്ചു. വ്യക്തിപരമായി പ്രശ്‌നങ്ങള്‍ നേരിട്ടപ്പോള്‍ പാര്‍ട്ടി പിന്തുണ നിന്നില്ലെന്നത് എടുത്ത് പറഞ്ഞാണ് രാജിവെച്ചിരിക്കുന്നത്. വ്യക്തിപരമായ പ്രതിസന്ധി നേരിട്ടപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും നേതാക്കളില്‍ നിന്നും പിന്തുണ…

Read More

ചെന്നൈയിൽ യുവതിക്ക് പുതുജീവൻ; ബംഗളൂരുവിൽ മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ശ്വാസകോശം റോഡ് മാർഗം ചെന്നൈയിൽ എത്തിച്ചത് 4.5 മണിക്കൂറിൽ

ചെന്നൈ: ബെംഗളൂരുവിൽ നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ശ്വാസകോശം നാലര മണിക്കൂറിനുള്ളിൽ റോഡ് മാർഗം ചെന്നൈയിലെത്തിച്ച് യുവതിക്ക് വിജയകരമായി മാറ്റിവച്ചു. ബംഗളൂരുവിലെ ഹെബ്ബാളിലെ സ്വകാര്യ ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയിൽ നിന്ന് ശേഖരിച്ച ശ്വാസകോശം ട്രാഫിക് പോലീസിന്റെ സഹായത്തോടെ നാലര മണിക്കൂറിനുള്ളിലാണ് ചെന്നൈയിലെ നെൽസൺ മാണിക്കം റോഡിലെ എംജിഎം ആശുപത്രിയിൽ എത്തിച്ചത്. ബെംഗളൂരുവിൽ വാഹനാപകടത്തിൽ പരിക്കേറ്റ 30 വയസ്സുകാരന്റെ അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ മുന്നോട്ടു വരികയായിരുന്നു. ചെന്നൈ എംജിഎം ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 55കാരിക്കാണ് ശ്വാസകോശം മാറ്റിവച്ചത്. അന്ന് വിമാന…

Read More
Click Here to Follow Us