ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് റെയിൽവേ ഓൺലൈൻ ബുക്കിങ് തടസപ്പെട്ടു. വെബ് സൈറ്റ്, ആപ്പ് എന്നിവ വഴിയുള്ള ടിക്കറ്റ് ബുക്കിങ് ആണ് തടസപ്പെട്ടത്. അതേസമയം, ആമസോൺ, മേക്ക്‌മൈട്രിപ്പ് തുടങ്ങിയ ബി2സി പ്ലെയറുകൾ വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാമെന്ന് ഐ.ആർ.സി.ടി.സി ട്വീറ്റ് ചെയ്തു. സാങ്കേതിക പ്രശ്നമാണെന്നും ഉടൻ പരിഹരിക്കുമെന്നും ഐ.ആർ.സി.ടി.സി അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ചാലുടൻ അറിയിക്കുമെന്നും ഐ.ആർ.സി.ടി.സി വ്യക്തമാക്കി.
Read MoreCategory: NATIONAL
റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു
സാങ്കേതിക തകാറിനെത്തുടര്‍ന്ന് റെയില്‍വേ ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടു. തകരാറു പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്ന് ഐആര്‍സിടിസി (ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍) അറിയിച്ചു. ഇന്നു രാവിലെ മുതലാണ് ടിക്കറ്റ് റിസര്‍വേഷന്‍ തടസ്സപ്പെട്ടത്. ഒട്ടേറെപ്പേര്‍ ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചു. ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പണം നഷ്ടപ്പെട്ടതായും പരാതിയുണ്ട്.
Read Moreമോമോസ് കഴിക്കുന്നതിൽ പന്തയം വെച്ച യുവാവിന് ദാരുണാന്ത്യം
പട്‌ന: സുഹൃത്തുക്കാളുമായുള്ള പന്തയത്തിന്റെ ഭാഗമായി അമിതമായി മോമോസ് കഴിച്ച യുവാവിന് ദാരുണാന്ത്യം. ബിഹാറില ഗോപാൽഗഞ്ച് സ്വദേശിയായ വിപിൻ കുമാർ പശ്വാൻ (23) ആണ് മരിച്ചത്. 1000 രൂപയ്ക്ക് സുഹൃത്തുക്കൾ വെച്ച പന്തയത്തിലേർപ്പെട്ടതായിരുന്നു വിപിൻ. ഗോപാർഗഞ്ചിലെ ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പിലെ ജീവനക്കാരനാണ് വിപിൻ. പതിവുപോലെ രാവിലെ ജോലിക്കെത്തിയപ്പോഴാണ് സുഹൃത്തുക്കൾ പന്തയത്തിന് ക്ഷണിക്കുന്നത്. ഏറ്റവും കൂടുതൽ മോമോസ് കഴിക്കുന്നവർക്ക് 1000 രൂപയായിരുന്നു പന്തയം. ഇതുപ്രകാരം സമീപത്തെ കടയിൽ വെച്ച് വിപിൻ മോമോസ് കഴിക്കാൻ തുടങ്ങി. എന്നാൽ കുറച്ച് മോമോസ് കഴിച്ചുകഴിഞ്ഞപ്പോഴേ വിപിൻ ശാരീരികാസ്വസ്ഥതകൾ പ്രകടിപ്പിക്കാൻ തുടങ്ങി.…
Read Moreഫേസ്ബുക്ക് സുഹൃത്തിനെ കാണാൻ പാക്കിസ്ഥാനിലെത്തി ഇന്ത്യൻ യുവതി
ജയ്പൂർ: പബ്ജി കളിക്കിടെ പ്രണയത്തി ലായ യുവാവിനൊപ്പം ജീവിക്കാന്‍ പാക്കിസ്ഥാനില്‍ നിന്നു യുവതി ഇന്ത്യയിലെത്തിയതിന്റെ വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ് ഫെയ്സ്ബുക്ക് സുഹൃത്തിനെ കാണാനായി രാജസ്ഥാനിൽ നിന്നും സ്ത്രീ പാക്കിസ്ഥാനിലെത്തിയതായി പോലീസ്. രാജസ്ഥാനിലെ അൽവാർ ജില്ലയിലെ അഞ്ജു (34) എന്ന യുവതിയാണു പാക്കിസ്ഥാനിലെ തന്റെ സുഹൃത്തായ 29കാരൻ നസ്റുള്ളയെ കാണാൻ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എത്തിയത്. പാക്കിസ്ഥാനിലെത്തിയ അഞ്ജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ഇവരുടെ രേഖകൾ ശരിയാണെന്നു കണ്ടെത്തിയതോടെ യാത്രയ്ക്കുള്ള അനുമതി നൽകി. പാക്കിസ്ഥാനിലെ അപ്പർ ദിർ ജില്ലയിലാണു നിലവിൽ അഞ്ജുവുള്ളത്. മാസങ്ങൾക്കു മുമ്പാണ് അഞ്ജുവും…
Read Moreമണിപ്പൂരിൽ അക്രമികള്‍ സ്‌കൂളിന് തീയിട്ടു
ഇംഫാൽ: മണിപ്പുരില്‍ വീണ്ടും സംഘര്‍ഷം. ചുരാചന്ദ്പൂര്‍- ബിഷ്‌ണുപൂര്‍ അതിര്‍ത്തിയില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ വെടിവയ്‌പ്പുണ്ടായി. ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചുരാചന്ദ്പൂരില്‍ അക്രമികള്‍ സ്‌കൂളിന് തീയിട്ടു. പ്രദേശത്ത് സുരക്ഷയ്ക്കായി പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. പതിമൂവായിരത്തിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പലരേയും കരുതല്‍ തടങ്കലിലാക്കി. 239 ബങ്കറുകള്‍ തകര്‍ത്തു. ഒന്നരക്കോടി രൂപയുടെ നാശനഷ്‌ടമുണ്ടായതായി സ്‌കൂള്‍ അധികൃതര്‍ പ്രതികരിച്ചു. അതേസമയം സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ 14 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആറ് പേരെയാണ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്‌തത്.
Read Moreഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേയ്ക്ക് സുപ്രീം കോടതി സ്‌റ്റേ
ഉത്തര്‍പ്രദേശ്: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേ ബുധനാഴ്ച വരെ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളിക്കമ്മറ്റിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ അലഹാബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ശനിയാഴ്ച വൈകുന്നേരമാണ് വാരണാസി ജില്ലാകോടതി സര്‍വ്വേ നടത്താനുള്ള അനുമതി പുരാവസ്തു വിഭാഗത്തിന് നല്‍കിയത്. തുടര്‍ന്ന് ഇന്ന രാവിലെ ഏഴ് മണി മുതല്‍ മസ്ജിദില്‍ സര്‍വ്വേ നടപടികളും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക വേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 45 മിനിറ്റ് നേരം വാദം കേട്ട ശേഷമാണ് കേടതി നിര്‍ണായക ഇടപെടല്‍…
Read Moreസ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍: ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും
സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സൗജന്യമായി പാഡുകള്‍ നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തകയായ ജയ താക്കൂര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിക്കുക. 6 മുതല്‍ 12 വരെ ക്ലാസുകളിലെ പെണ്‍കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്നും എല്ലാ സ്‌കൂളുകളിലും പെണ്‍കുട്ടികള്‍ക്ക് പ്രത്യേകമായി ശുചിമുറികള്‍ വേണമെന്ന ആവശ്യമുന്നയിച്ചാണ് ഹര്‍ജി. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്,ജസ്റ്റിസ് ജെബി പര്‍ദിവാല,ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുക. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ആര്‍ത്തവശുചിത്വം ഉറപ്പാക്കുന്നതിന്…
Read Moreഡല്‍ഹിയില്‍ ശക്തി പ്രാപിച്ച് മഴ; യമുനയിലെ ജലനിരപ്പ് അപകട നിലയ്ക്ക് മുകളിൽ ഉയർന്നു.
ഡല്‍ഹിയില്‍ ശക്തമായ മഴ തുടരുന്നു. യമുനയിലെ ജലനിരപ്പ് 206.7 മീറ്ററായി ഉയര്‍ന്നു. ഹത്‌നികുണ്ഡ് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ ജലം നദിയിലേക്ക് ഒഴുക്കിയതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ രാജ്യതലസ്ഥാനം വീണ്ടും വെള്ളപ്പൊക്ക ഭീഷണിയിലായി. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്ഥാപിക്കുന്നവരെ ഇതിനോടകം തന്നെ മാറ്റിപ്പാര്‍പ്പിച്ചു. ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴ ശക്തമായതോടെയാണ് യമുനാനദിയിലെ ജലനിരപ്പ് ഉയര്‍ന്നത്. രണ്ടാഴ്ച മുമ്പുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ ഇരുപതാനായിരത്തോളം പേര്‍ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലാണ്.
Read Moreകുഴൽക്കിണറിൽ വീണ 3 വയസ്സുള്ള കുട്ടിയെ രക്ഷപ്പെടുത്തി
ബീഹാർ: നളന്ദയില്‍ കുഴല്‍ക്കിണറില്‍ വീണ കുട്ടിയെ രക്ഷപ്പെടുത്തി. കുല്‍ ഗ്രാമത്തിലാണ് കുട്ടി കുഴല്‍ക്കിണറില്‍ വീണത്. ശിവം കുമാർ എന്നാണ് കിണറ്റിൽ വീണ കുട്ടിയുടെ പേര്. കളിക്കുന്നതിനിടെയാണ് മൂന്നു വയസുകാരന്‍ നാല്‍പ്പതടി ആഴത്തിലുള്ള കുഴല്‍ക്കിണറില്‍ വീണത്. ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. അഞ്ചു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് കുട്ടിയെ രക്ഷിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read More‘ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത വായിക്കുന്നു’ ; ചിത്രത്തിനെതിരെ പ്രതിഷേധം
ന്യൂഡൽഹി: ഓപ്പൺഹൈമറിന്റെ ജീവിതകഥയുമായി സംവിധായകൻ ക്രിസ്റ്റഫർ നോളൻ തിയറ്ററുകളിൽ ദൃശ്യവിസ്‌ഫോടനം നടത്തിയിരിക്കുകയാണ്. എന്നാൽ സിനിമയിലെ ഒരു രംഗം വിവാദത്തിനു തിരികൊളുത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിനിടെ ഭഗവദ്ഗീത ഉറക്കെ വായിക്കുന്ന രംഗമുണ്ടെന്ന് ആരോപിച്ചാണ് സിനിമയ്‌ക്കെതിരെ ഒരുവിഭാഗം ആളുകൾ രംഗത്തെത്തിയത്. ഈ ചിത്രത്തിന് ഇങ്ങനെയൊരു രംഗം നിലനിർത്തി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ എങ്ങനെ അനുമതി നൽകിയെന്നു സേവ് കൾച്ചർ സേവ് ഇന്ത്യ ഫൗണ്ടേഷന്റെ പത്രക്കുറിപ്പ് പങ്കിട്ട് കേന്ദ്രസർക്കാരിന്റെ ഇർഫർമേഷൻ ഓഫിസർ ഉദയ് മഹുക്കർ ചോദിച്ചു. ഈ സംഭവം കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയം അന്വേഷിച്ച് ബന്ധപ്പെട്ടവർക്കെതിരെ…
Read More