കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു

കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.

Read More

ഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു

ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ്‌ ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി. ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ…

Read More

ബെംഗളൂരുവിൽ ലഹരിമരുന്നുമായി രണ്ടു മലയാളികൾ അറസ്റ്റിൽ

ബെംഗളൂരു : അഞ്ചു ലക്ഷം രൂപയുടെ ലഹരിമരുന്നുമായി രണ്ടു മലയാളികളെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ (സി.സി.ബി.) ആന്റി നർക്കോട്ടിക്സ് വിങ് അറസ്റ്റുചെയ്തു. എഡ്‌വിൻ ജോയ് (22), മിഷൽ മുബാറക് (21) എന്നിവരാണ് അറസ്റ്റിലായത്. ബെംഗളൂരുവിലെ കോളേജിൽ പഠനത്തിനെത്തിയ ഇരുവരും പാതിവഴിയിൽ പഠനം നിർത്തിയതാണെന്ന് പോലീസ് പറഞ്ഞു. ഹിമാചൽപ്രദേശിലെ നസോഗി ടൗണിൽനിന്നാണ് ഇവർ ലഹരിമരുന്നെത്തിച്ചത്. തീവണ്ടി മാർഗം ബെംഗളൂരുവിലെത്തിച്ച ലഹരിമരുന്ന് റെയിൽവേ സ്റ്റേഷനു സമീപം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

Read More

വയനാട്ടിലെ നരഭോജി ഇനി തൃശൂർ സുവോളജിക്കൽ പാർക്കിൽ

വയനാട്ടിൽ നിന്നും പിടികൂടിയ നരഭോജി കടുവയെ തൃശൂർ സുവോളജിക്കൽ പാർക്കിൽ എത്തിച്ചു. കടുവയ്ക്ക് പ്രത്യേക ഐസൊലേഷൻ സൗകര്യം ഉൾപ്പെടെ സുവോളജിക്കൽ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. വനംവകുപ്പിന്റെ പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലാണ് കടുവയെ പുത്തൂരിലേക്ക് എത്തിച്ചത്. മുഖത്ത് പരുക്കുള്ളതിനാൽ ആദ്യം ചികിത്സ നൽകിയതിനു ശേഷം 8.20 ഓടെയാണ് ഐസൊലേഷൻ കെയ്ജിലേക്ക് മാറ്റിയത്. ഡി എഫ് ഒയും ആർ ആർ ടി അംഗങ്ങളും സംഘത്തിലുണ്ട്. കടുവയ്ക്ക് വിദഗ്ധ ചികിത്സയും പരിചരണവും ഉറപ്പാക്കുമെന്ന് സുവോളജിക്കൽ പാർക്ക് ഡയറക്ടർ ആർ. കീർത്തി അറിയിച്ചു.

Read More

ഒടുവിൽ കൂട്ടിലായി വയനാട്ടിലെ ആളെക്കൊല്ലി കടുവ

കല്‍പ്പറ്റ: വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി. കാപ്പി തോട്ടത്തില്‍ വച്ച കൂട്ടിലാണ് കടുവ കുടങ്ങിയത്. കൂടല്ലൂരില്‍ കര്‍ഷകനെ കടുവ കടിച്ചുകൊന്ന സംഭവമുണ്ടായി പത്തു ദിവസത്തിനുശേഷമാണ് കടുവ കെണിയിലകപ്പെടുന്നത്. വാകേരി കൂടല്ലൂര്‍ സ്വദേശി പ്രജീഷിനെ കടിച്ചുകൊന്ന സ്ഥലത്തിന് സമീപത്തായി തന്നെ ഏറ്റവും ആദ്യം സ്ഥാപിച്ച ഒന്നാമത്തെ കൂട്ടിലാണ് കടുവ ഇപ്പോൾ കുടങ്ങിയത്. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള വയസന്‍ കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു. ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചിൽ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ…

Read More

വാഹനാപകടത്തിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: ബെംഗളുരുവിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ നഴ്സിംഗ് വിദ്യാർത്ഥി മരിച്ചു. കോനൂർ വർഗീസിന്റെയും ഷീനയുടെയും മകൻ അഭിജിത്ത് 23 ആണ് മരിച്ചത്. അഭിജിത് സഞ്ചരിച്ചിരുന്ന ബൈക്കിൽ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. സംസ്ക്കാരം ഇന്ന് കോനൂർ സൈന്റ്റ് ജോസഫ്‌സിൽ നടക്കും

Read More

താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞ് 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ട് പേർ പിടിയിൽ 

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കാർ തടഞ്ഞു നിർത്തി 68 ലക്ഷം കവർന്ന സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ. എറണാകുളം കുഞ്ഞിക്കൈകളത്തിൽ തൊമ്മൻ എന്ന തോമസ് (40), തൃശൂർ കൊടുങ്ങല്ലൂർ പുല്ലൂറ്റ് അലങ്കാരത്തു പറമ്പിൽ ഷാമോൻ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് റൂറൽ എസ്പി ഡോ. അർവിന്ദ് സുകുമാർ ഐപിഎസിന്റെ കീഴിലുള്ള സംഘം ഇടപ്പള്ളിയിൽ നിന്നും കൊടുങ്ങല്ലൂരിൽ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിസംബർ 13നായിരുന്നു സംഭവം. രാവിലെ എട്ടു മണിയോടെ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിൽ വച്ച് സ്വർണം വാങ്ങാനായി മൈസൂരുവിൽ…

Read More

ഡ്രൈവർക്ക് തലകറക്കം: കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് 5 വാഹനങ്ങളിൽ ഇടിച്ചു ;നിരവധി പേർക്ക് പരിക്ക്

ആലപ്പുഴ: ഡ്രൈവര്‍ക്ക് തലകറക്കം ഉണ്ടായതിനെ തുടര്‍ന്ന് ബസ് നിയന്ത്രണം വിട്ട് വൻ അപകടം. നിയന്ത്രണംവിട്ട കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ച്‌ നിരവധി പേര്‍ക്ക് പരിക്ക്. അരൂര്‍ സിഗ്നലില്‍ നിര്‍ത്തിയിരുന്ന 5 വാഹനങ്ങള്‍ക്ക് പിന്നിലാണ് കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് ഇടിച്ചു കയറിയത്. വിവിധ വാഹനങ്ങളിലുള്ള 12 പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. വൈകിട്ട് 6.30ന് ആയിരുന്നു അപകടമുണ്ടായത്. കോതമംഗലത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് ബസ് സിഗ്നല്‍ കാത്തുനിന്ന ബൈക്ക് യാത്രികനെ ആദ്യം ഇടിച്ചു വീഴ്ത്തി. മുന്നിലുണ്ടായിരുന്ന രണ്ട് കാറും…

Read More

കേരളത്തിൽ വീണ്ടും കോവിഡ് മരണം; മരിച്ചത് കോഴിക്കോട്,കണ്ണൂർ സ്വദേശികൾ

കോഴിക്കോട്: കേരളത്തിൽ വീണ്ടും കോവിഡ് മരണം. കോഴിക്കോടും കണ്ണൂരുമാണ് രണ്ടുപേർ മരിച്ചത്. കോഴിക്കോട് വട്ടോളി കുന്നുമ്മൽ സ്വദേശി കുമാരൻ (77), കണ്ണൂർ പാനൂരിൽ പാലക്കണ്ടി അബ്ദുള്ള (82) എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് കുമാരന് കോവി‍ഡ് സ്ഥിരീകരിച്ചത്. കോവിഡ് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ മേഖലയിൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പാനൂരിൽ മാസ്കും സാനിറ്റയിസറും നിർബന്ധമാക്കും. ഭയം വേണ്ട ജാഗ്രത മതിയെന്നും ആരോഗ്യ ഉദ്യോഗസ്ഥർ നിർദേശിച്ചു.

Read More

മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു

തൃശൂർ: തൃശൂർ കൈപ്പറമ്പിൽ മദ്യലഹരിയിൽ അമ്മയെ മകൻ വെട്ടിക്കൊന്നു. എടക്കളത്തൂർ സ്വദേശി ചന്ദ്രമതി (68) ആണ് കൊല്ലപ്പെട്ടത്. മകൻ സന്തോഷിനെ പേരാമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി മദ്യപിച്ചെത്തിയ സന്തോഷ് വെട്ടുകത്തി കൊണ്ട് അമ്മയെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചന്ദ്രമതിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെ മരിച്ചു.

Read More
Click Here to Follow Us