ശ്രീനാഥിനും പ്രയാഗക്കും ഓം പ്രകാശിനെ മുൻപരിചയം ഇല്ല, മൊഴികൾ ശരിവെച്ച് പൊലീസ്

ഗുണ്ടാനേതാവ് ഓംപ്രകാശിനെ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാർട്ടിനും മുൻപരിചയം ഇല്ലെന്ന് സ്ഥിരീകരിച്ച് പൊലീസ്.

ലഹരി ഇടപാടുകളിലെ പ്രധാന കണ്ണിയായ ബിനു ജോസഫിന്റെയും ശ്രീനാഥ് ഭാസിയുടെയും സാമ്പത്തിക ഇടപാടുകളിൽ പൊലീസിന് സംശയമുണ്ട്.

ഇരുവരും തമ്മിൽ ലഹരി ഇടപാട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇരുവരുടെയും മൊഴികളിൽ പൊരുത്തക്കേടുകൾ ഇല്ലെന്ന് പൊലീസ് പറയുന്നു.

അതേസമയം ശ്രീനാഥ് ഭാസിയുടെയും പ്രയാഗ മാർട്ടിന്റെയും മൊഴിയുടെ വിശദാംശങ്ങൾ പുറത്ത് വന്നു. ഇരുവരും ആഡംബര ഹോട്ടലിൽ എത്തിയത് വെളുപ്പിന് നാല് മണിക്ക്.

  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!

ഏഴ് മണിയോടെ ഇരുവരും മുറി വിട്ട് ഇറങ്ങി. ചോദ്യം ചെയ്തത് സിസിടിവി ദൃശ്യങ്ങൾ അടക്കം കാണിച്ചുകൊണ്ടാണ്. ഹോട്ടലിൽ പോയത് ശ്രീനാഥ് ഭാസിയും ഫ്ലാറ്റിലുള്ള സുഹൃത്തുക്കളും ചേർന്ന് എന്ന് പ്രയാഗ മാർട്ടിൻ മൊഴി നൽകിയത്.

അവിടെ ആരൊക്കെ ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്നും വിശ്രമിക്കാൻ ഒരു മുറിയിൽ മാത്രമാണ് കയറിയതെന്നും പ്രയാഗ മാർട്ടിൻ മൊഴി നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നവവധു വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ: പീഡന ആരോപണവുമായി കുടുംബം, ഭർത്താവിനെതിരെ കേസ്
[masterslider id="10"]

Related posts