സിദ്ധരാമയ്യയുടെ ഭാര്യാസഹോദരനെ ചോദ്യംചെയ്ത് ലോകായുക്ത

ബെംഗളൂരു : മൈസൂരു അർബൻ വികസന അതോറിറ്റി (മുഡ) ഭൂമിയിടപാടു കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഭാര്യാസഹോദരൻ മല്ലികാർജുന സ്വാമിയെ ലോകായുക്ത പോലീസ് ചോദ്യംചെയ്തു.

മൈസൂരു ലോകായുക്ത എസ്.പി. ടി.ജെ. ഉദേഷിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. കേസിലെ നാലാം പ്രതിയായ ജെ. ദേവരാജുവും മല്ലികാർജുനസ്വാമിക്കൊപ്പമുണ്ടായിരുന്നു.

ഇരുവരെയും വ്യാഴാഴ്ച ലോകായുക്ത ചോദ്യംചെയ്യലിനായി വിളിപ്പിച്ചതായിരുന്നു.

  കൊൽക്കത്തയിലേക്കുള്ള വിമാനയാത്രയേക്കാൾ നീണ്ട റോഡ് യാത്ര; ബെംഗളൂരു ഗതാഗതക്കുരുക്കിൽ ടെക്കിയുടെ വീഡിയോ വൈറൽ!

സിദ്ധരാമയ്യയുടെ ഭാര്യ പാർവതിക്ക് മൈസൂരുവിനടുത്ത് കെസരെ ഗ്രാമത്തിൽ 3.16 ഏക്കർ ഭൂമി വാങ്ങിനൽകിയത് മല്ലികാർജുന സ്വാമിയാണ്. മല്ലികാർജുന സ്വാമിക്ക് ഈ ഭൂമി വിൽപ്പനനടത്തിയത് ദേവരാജുവാണ്.

ഈ ഭൂമിയിടപാടിന്റെ നിയമസാധുതയാണ് പരാതിക്കാർ ചോദ്യംചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യംചെയ്യൽ.

ഈ ഭൂമിക്ക് പകരമായാണ് പാർവതിക്ക് മൈസൂരുവിലെ വിജയനഗരയിൽ വിലകൂടിയ സ്ഥലത്ത് മുഡ 14 പാർപ്പിട പ്ലോട്ടുകൾ അനുവദിച്ചത്. ഭൂമിയിടപാടുകളിൽ സിദ്ധരാമയ്യയുടെ ഇടപെടലുണ്ടെന്നും അഴിമതിനടന്നെന്നുമാണ് പരാതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി
[masterslider id="10"]

Related posts