തിരുവനന്തപുരം: മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ കെഎസ്ആർടിസിയുടെ ഗുഡ്‍വിൽ അംബാസിഡറാകും. മോഹൻലാലുമായി സംസാരിച്ചെന്നും അദ്ദേഹം സമ്മതിച്ചെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്ണകുമാർ പറഞ്ഞു. സൗജന്യമായാകും മോഹൻലാൽ പരസ്യങ്ങളിലുൾപ്പെടെ കെഎസ്ആർടിസിയുമായി സഹകരിക്കുക. മികച്ച സംവിധായകരെവെച്ച് പരസ്യങ്ങൾ ചിത്രീകരിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൂടുതൽ ആളുകളെ കെഎസ്ആർടിസിയിലേക്ക് ആകർഷകമാക്കുന്ന പദ്ധതികൾ നടപ്പാക്കും. ബഡ്ജറ്റ് ടൂറിസവും ഡ്രൈവിങ് സ്കൂളും വിജയകരമായി തുടരുകയാണ്. ഫെബ്രുവരിയിൽ ബിസിനസ് ക്ലാസ് ബസുകൾ നിരത്തിലറങ്ങും. എല്ലാ ബസ് സ്റ്റേഷനുകളുടെയും നിർമാണപ്രവർത്തനം ഉടൻ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
Read MoreCategory: KERALA
തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്ന് പാർട്ടി തീരുമാനിക്കും: കെ കെ ശൈലജ
ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ ആര് മത്സരിക്കണം എന്ന കാര്യം തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ. ടേം വ്യവസ്ഥകള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ച സിപിഐഎം തുടങ്ങിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരാകണമെന്ന ചര്‍ച്ചകളില്‍ കാര്യമൊന്നുമില്ലെന്നും കെ കെ ശൈലജ പറഞ്ഞു. എന്റെ പേര് മാത്രമല്ല പലരുടെയും പേര് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്, അതൊക്കെ ആര്‍ക്ക് വേണമെങ്കിലും പ്രചരിപ്പിക്കാവുന്നതാണല്ലോ. ആധുനിക കേരളത്തെ വളര്‍ത്തിയെടുക്കുന്നതിന് പിണറായി വിജയൻ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും കെ കെ ശൈലജ വ്യക്തമാക്കി.
Read Moreസ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റ സംഭവം; കൂടുതൽ പരിശോധന നടത്താൻ പൊലീസ്
പാലക്കാട്: ഒറ്റപ്പാലത്ത് സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റ സംഭവത്തില്‍ കൂടുതല്‍ പരിശോധന നടത്താന്‍ പൊലീസ്. ശാസ്ത്രീയ പരിശോധനാ വിഭാഗവും ബോംബ് സ്‌ക്വാഡും വീട്ടാമ്പാറയിലെത്തി പരിശോധന നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ വിദ്യാര്‍ത്ഥി പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെയായിരുന്നു വീട്ടാമ്പാറ പുതുവഴിയില്‍ വെച്ചുണ്ടായ പൊട്ടിത്തെറിയിൽ 11 വയസുകാരന് പരിക്കേറ്റത്. പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചത് എന്ന നിഗമനത്തിലാണ് പൊലീസ്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നടക്കുന്ന മൂന്നാമത്തെ പൊട്ടിത്തെറിയാണ് ഇന്നലെ ഉണ്ടായത്.
Read Moreമുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
കൊച്ചി: മുൻ വ്യവസായ, പൊതുമരാമത്ത് മന്ത്രിയും മധ്യകേരളത്തിലെ മുസ്ലിം ലീഗിന്റെ പ്രധാന നേതാവുമായ വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 73 വയസായിരുന്നു. കാൻസര്‍ ബാധിച്ച് ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസങ്ങളിൽ ആരോഗ്യനില വഷളാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് 3.40ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. മുസ്ലിം ലീഗിനെ പ്രതിനിധീകരിച്ച് നാലുതവണ തുടർച്ചയായി എംഎൽഎയും രണ്ടു തവണ മന്ത്രിയും ആയിട്ടുണ്ട്. മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗവും ഐയുഎംഎൽ നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ്.
Read Moreനടൻ പുന്നപ്ര അപ്പച്ചൻ അന്തരിച്ചു.
ആലപ്പുഴ: നടൻ പുന്നപ്ര അപ്പച്ചൻ (അൽഫോൻസ്-77) അന്തരിച്ചു. മലയാളം, ഹിന്ദി, തമിഴ് ഭാഷകളിലായി ആയിരത്തിലേറെ സിനിമകളിൽ വേഷമിട്ടു. സത്യൻ നായകനായ ഒതേനന്റെ മകൻ എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. അനുഭവങ്ങൾ പാളിച്ചകൾ, അനന്തരം, ഞാൻ ഗന്ധർവൻ, മതിലുകൾ, സംഘം, അധികാരം, ദികിങ്, ജലോത്സവം, കടുവ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങി ഒട്ടേറെ സിനിമകളിൽ വേഷമിട്ടു. പ്രേംനസീർ മുതൽ പുതുതലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെയുള്ള നടൻമാർക്കൊപ്പം അഭിനയിച്ചു. ദുനിയ എന്ന ഹിന്ദി ചിത്രത്തിൽ ദിലീപ് കുമാറിനെ അറസ്റ്റുചെയ്യുന്ന പോലീസ് ഓഫീസറായും വേഷമിട്ടു. സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പനാണ് ഒടുവിലത്തെസിനിമ. തമിഴിൽ…
Read Moreശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍
കല്‍പ്പറ്റ: ശശി തരൂര്‍ കോണ്‍ഗ്രസിന്റെ വിലപ്പെട്ട നേതാവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. തരൂരിനെ ഉപയോഗിക്കണമെന്നാണ് പാര്‍ട്ടിയുടെ നിലപാടെന്നും ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന് തരൂരിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടി ലൈനില്‍ നില്‍ക്കുന്നതില്‍ സന്തോഷമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ജനുവരിയില്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്താനാണ് ലക്ഷ്യം. അതിനായി സ്‌ക്രീനിങ് കമ്മിറ്റി അംഗങ്ങള്‍ ഉടന്‍ കേരളത്തിലെത്തും. സുനില്‍ കനഗോലു കോണ്‍ഗ്രസിന്റെ ഭാഗമാണ്. കനഗോലുവിന്റെ സേവനങ്ങള്‍ പാര്‍ട്ടി പരമാവധി പ്രയോജനപ്പെടുത്തും. എല്ലാവരുടെയും അഭിപ്രായങ്ങള്‍…
Read Moreപുനർജനി; പ്രതിപക്ഷ നേതാവിനെതിരെ കെ ജെ ഷൈൻ
തിരുവനന്തപുരം: പുനര്‍ജനി പദ്ധതിക്ക് വേണ്ടി ശേഖരിച്ച പണം കൊണ്ട് നല്‍കിയ സഹായങ്ങളുടെ പട്ടിക പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പുറത്തുവിടട്ടെയെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. ഡിസിസി സെക്രട്ടറി ആയിരുന്ന രാജേന്ദ്രപ്രസാദ് ആണ് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നതെന്നും ഷൈന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയില്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ഷൈന്‍ ആവശ്യപ്പെട്ടു. വിദേശത്തുനിന്ന് പണം സ്വീകരിച്ചത് നിയമപരം ആയിട്ടാണോയെന്ന് പരിശോധിക്കണമെന്നും കെ ജെ ഷൈന്‍ കൂട്ടിച്ചേര്‍ത്തു. വി ഡി സതീശനെതിരായ പുനര്‍ജനി കേസില്‍ രണ്ട് വിജിലന്‍സ് റിപ്പോര്‍ട്ട് ഇന്ന് പുറത്ത് വന്നിരുന്നു.…
Read Moreതാൻ പരാതിക്കാരിയുടെ ഭര്‍ത്താവിനെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനേക്കാള്‍ കൂടുതൽ പിന്തുണയ്ക്കുന്നത് : രാഹുല്‍ ഈശ്വര്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ പരാതി നല്‍കിയ അതിജീവിത തനിക്കെതിരെ നല്‍കിയ പരാതിയില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍. വ്യാജ പരാതിയാണ് തനിക്കെതിരെ നല്‍കിയിരിക്കുന്നതെന്നും അവര്‍ക്കെതിരെ നടപടി എടുക്കണമെന്നും രാഹുല്‍ ഈശ്വർ ആവശ്യപ്പെട്ടു. ഒരു കാര്യവുമില്ലാതെയാണ് 16 ദിവസത്തോളം തന്നെ ജയിലിലിട്ടതെന്നും അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് തനിക്കെതിരെ അതിജീവിത പരാതി നല്‍കിയിരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു രാഹുലിന്റെ പ്രതികരണം. ‘എനിക്കെതിരെ വ്യാജ പരാതി ഉന്നയിച്ച അതിജീവിതയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എഐജി പൂങ്കുഴലി, മുഖ്യമന്ത്രിയുടെ ഓഫീസ്, ഡിജിപി, സൈബര്‍ സെല്‍ എന്നിവര്‍ക്ക്…
Read Moreചെന്നിത്തലയും ഞാനും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ വാർത്തയല്ല; രാഹുൽ മാങ്കൂട്ടത്തിൽ
രമേശ് ചെന്നിത്തലയും ഞാനും തമ്മില്‍ സംസാരിക്കുന്നതോ സംസാരിക്കാത്തതോ കേരളത്തിലെ പൊതുജനങ്ങളെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന ഒരു വാര്‍ത്തയായോ വിഷയമായോ തോന്നുന്നില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. ചെന്നിത്തല ഗൗനിക്കാതെ കടന്നുപോയി എന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Read Moreനിയമസഭ തെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ രമേശ് പിഷാരടി UDF സ്ഥാനാർഥി
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി. അതേസമയം മുൻമന്ത്രി കെ ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ രമേഷ് പിഷാരടിയെയടക്കം പരിഗണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടൻ സമ്മതം മൂളിയിട്ടില്ല. രാജു പി നായർ, എം ലിജു എന്നിവരുടെ പേരും പരിഗണനയിലുണ്ട്. മുൻ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജില്‍ നിന്ന് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടു മത്സരിക്കണോയെന്ന…
Read More