ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പറന്ന ഇൻഡിഗോ വിമാനം അടിയന്തിരമായി ലാൻഡ് ചെയ്തു

ബെംഗളൂരു: ഇന്ധനം കുറഞ്ഞതോടെ ഇൻഡിഗോ വിമാനം അടിയന്തിരമായി ബെംഗളൂരുവിൽ ലാൻഡ് ചെയ്തു.

ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പറന്ന വിമാനമാണ് ഇന്ധനം കുറഞ്ഞതിനാൽ തിരികെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (കെഐഎ) അടിയന്തര ലാൻഡിംഗ് നടത്തിയത്.

ചൊവ്വാഴ്ച വൈകുന്നേരം 5.50 ന് ബെംഗളൂരുവിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം 6ഇ 6168, രാത്രി 7.45 ഓടെ ബെംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു.

  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും

ഗോവയിലെ മോശം കാലാവസ്ഥയെ തുടർന്നും ഇന്ധനം കുറഞ്ഞതോടെയുമാണ് തീരുമാനം. ഗോവയിലെ ദബോലിം വിമാനത്താവളത്തിൽ വൈകുന്നേരം 6.45 ഓടെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.

പിന്നീട് ഇന്ധനം വീണ്ടും നിറച്ച ശേഷം രാത്രി 11 മണിയോടെയാണ് വിമാനം യാത്ര പുനസ്ഥാപിച്ചത്. സംഭവത്തിൽ ഇൻഡിഗോ എയർലൈൻസ് കമ്പനി യാത്രക്കാരോട് ക്ഷമാപണം നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാർത്ഥികൾക്ക് സുവർണ്ണാവസരം; സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!
[masterslider id="10"]

Related posts