പുതുവത്സരാഘോഷം; ബവ്കോ വിറ്റത് 125.64 കോടിയുടെ മദ്യം; ഒറ്റ രാത്രി കൊണ്ട് കോടിപതികളായി കടവന്ത്ര ഔട്‌ലെറ്റ്

തിരുവനന്തപുരം∙ പുതുവർഷത്തലേന്നു ബവ്റിജസ് കോർപറേഷന് 16.93 കോടി രൂപയുടെ അധിക വിൽപന. ഔട്‌ലെറ്റുകളിലും വെയർഹൗസുകളിലുമായി 125.64 കോടി രൂപയുടെ മദ്യമാണു ഡിസംബർ 31നു വിറ്റത്. 2024 ഡിസംബർ 31ന്റെ വിൽപന 108.71 കോടിയുടേതായിരുന്നു. കടവന്ത്ര ഔട്‌ലെറ്റ് 1.17 കോടിയുടെ വി‍ൽപനയുമായി ഏക കോടിപതിയായി. രണ്ടാം സ്ഥാനത്തു പാലാരിവട്ടവും (95.09 ലക്ഷം) മൂന്നാം സ്ഥാനത്ത് എടപ്പാളുമാണ് (82.86 ലക്ഷം). 4.61 ലക്ഷം രൂപയുടെ കച്ചവടവുമായി തൊടുപുഴ കഞ്ഞിക്കുഴി ഔട്‌ലെറ്റ് ഏറ്റവും പിന്നിലായി. വിദേശമദ്യവും ബീയറും വൈനുമായി 2.07 ലക്ഷം കെയ്സാണ് ഈ ഡിസംബർ 31നു വിറ്റുപോയത്.…

Read More

സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട ലോട്ടറി വിൽപനക്കാരൻ മരിച്ചു

കോട്ടയം: സീരിയൽ നടൻ സിദ്ധാർഥ് പ്രഭുവിന്റെ വാഹനം ഇടിച്ചിട്ട കാൽനടക്കാരൻ മരിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്ന തമിഴ്നാട് സ്വദേശി തങ്കരാജാണ് ((60) മരിച്ചത്. ഡിസംബർ 24 ന് വൈകിട്ടായിരുന്നു അപകടം. രാത്രി എംസി റോഡിൽ നാട്ടകം കോളജ് കവലയിലായിരുന്നു അപകടം. കോട്ടയം ഭാഗത്തുനിന്ന് എത്തിയ സിദ്ധാർഥ് ഓടിച്ച കാർ വിവിധ വാഹനങ്ങളിൽ ഇടിച്ച ശേഷം ലോട്ടറി വിൽപനക്കാരനായ കാൽനടയാത്രക്കാരനെ ഇടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്നു സീരിയൽ നടൻ. സിദ്ധാർഥ് പ്രഭുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാൽ തങ്കരാജ് മരിച്ച സാഹചര്യത്തിൽ സിദ്ധാർഥിനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും. വൈദ്യപരിശോധനയിൽ മദ്യപിച്ചതായി…

Read More

യുവതിയെ ഫ്‌ളാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: താമരശ്ശേരിയില്‍ വാടക ഫ്‌ളാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍. കൈതപ്പൊയില്‍ ഹൈസണ്‍ അപ്പാര്‍ട്‌മെന്റില്‍ താമസിച്ചിരുന്ന ഹസ്‌നയാണ് (34) മരിച്ചത്. കാക്കൂര്‍ ഈന്താട് മുണ്ടപ്പുറത്തുമ്മല്‍ ഉസ്മാന്റെയും സഫിയയുടെയും മകളാണ് മരിച്ച ഹസ്‌ന. കഴിഞ്ഞ ഒരു മാസമായി യുവാവിനൊപ്പം ഈ അപ്പാര്‍ട്‌മെന്റിലായിരുന്നു ഹസ്‌ന കഴിഞ്ഞിരുന്നത്. ബുധനാഴ്ച രാവിലെ 11.30 വരെ മുറി തുറക്കാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവതിയെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Read More

വെള്ളാപ്പള്ളിയെ തള്ളി എം വി ഗോവിന്ദൻ

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സിപിഐ ‘ചതിയന്‍ ചന്തു’ ആണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദന്‍…

Read More

സംസ്ഥാന ബജറ്റ് 29 ന്, സമ്പൂര്‍ണ്ണ ബജറ്റ് അവതരിപ്പിച്ചേക്കും

തിരുവനന്തപുരം: പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം ഇടതുമുന്നണി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും. നിയമസഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കെ, ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ഇത്തവണ പൂര്‍ണ ബജറ്റ് അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. 15-ാം നിയമസഭയുടെ 16-ാം സമ്മേളനം ഈ മാസം 20 മുതല്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ജനുവരി 20 മുതല്‍ നിയമസഭ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. 20ന് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സഭാ സമ്മേളനം ആരംഭിക്കുക. അന്തരിച്ച പ്രമുഖര്‍ക്കും മുന്‍…

Read More

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യക്ക് 1 കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ഇ ഡി കണ്ടെത്തല്‍

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്. പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയതെന്നാണ് ജയസൂര്യ നല്‍‌കിയ മൊഴി. നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന…

Read More

സ്കൂട്ടർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു; ബാങ്ക് ജീവനക്കാരന്‍ മരിച്ചു

തിരുവനന്തപുരം: പാലോടിന് സമീപം വാഹനാപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. നന്ദിയോട് പച്ച ഇടവിളാകത്ത് സുരേഷ് -ജയശ്രീ ദമ്പതികളുടെ മകന്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ മണികണ്ഠന്‍ (27) ആണ് മരിച്ചത്.” അഴിക്കോട് യുപി സ്‌കൂളിന് സമീപം രാവിലെ മണികണ്ഠന്‍ സഞ്ചരിച്ച സ്‌കൂട്ടറും പിക്കപ്പ് വാനും കൂട്ടിയിടിച്ചായിരുന്നു അപകടം. മുന്നിലുണ്ടായിരുന്ന ടോറസ് ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന പിക്കപ്പ് വാന്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മണികണ്ഠന്‍ ലോറിയ്ക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു.

Read More

വഴക്കാട് നിന്നും കാണാതായ അസം സ്വദേശിയായ 12കാരനെ കണ്ടെത്താനായില്ല

മലപ്പുറം: വാഴക്കാട് വട്ടപ്പാറയില്‍ കാണാതായ 12കാരനെ കണ്ടെത്താനായില്ല. ഡിസംബര്‍ 12നാണ് അസം സ്വദേശിയായ സജിത കാത്തൂരിന്റെ മകന്‍ സജര്‍ ഉളിനെ കാണാതായത്. സംഭവത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊണ്ടോട്ടി എസിപി ബി കാര്‍ത്തിക്കിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. പ്രദേശത്ത് ഒന്നിലധികം തവണ ജനകീയ തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല

Read More

ബവ്കോ ഔട്ട്ലറ്റുകൾ പൂട്ടണം; വിചിത്ര ആവശ്യവുമായി റെയിൽവേ; അതിന് പിന്നിലെ കാരണം ഇത്

യാത്രക്കാർ മദ്യപിച്ചു ട്രെയിനിൽ കയറി അക്രമമുണ്ടാക്കുന്നതു തടയാൻ ബവ്റിജസ് കോർപറേഷൻ ഔട്ട്‍ലറ്റുകൾ അടച്ചുപൂട്ടണമെന്ന വിചിത്ര ആവശ്യവുമായി റെയിൽവേ. തിരുവനന്തപുരം മുതൽ തൃശൂർ വരെ അധികാരപരിധിയുള്ള റെയിൽവേ തിരുവനന്തപുരം ഡിവിഷനിൽനിന്നാണു ബവ്കോയ്ക്കു കത്തുനൽകിയത്. സ്റ്റേഷനുകളുടെ 500 മീറ്റർ ദൂരപരിധിയിൽനിന്നു ബവ്കോ ഔട്ട്‍ലറ്റുകൾ മാറ്റണമെന്നാണ് ആവശ്യം. കേരള എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിൽനിന്നു യുവതിയെ തള്ളിയിട്ട സംഭവത്തിലാണു റെയിൽവേ ബവ്കോ ഔട്ട്ല‍റ്റുകളെ പ്രതിക്കൂട്ടിലാക്കുന്നത്. കഴിഞ്ഞ നവംബർ 2നു വർക്കലയിലായിരുന്നു സംഭവം. പ്രതിയായ യാത്രക്കാരൻ കോട്ടയത്തുനിന്നു മദ്യപിച്ചാണു ട്രെയിനിൽ കയറിയതെന്നു കണ്ടെത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങളിലേക്കു നയിക്കുന്നതു റെയിൽവേ സ്റ്റേഷനു സമീപം…

Read More

ട്രെയിനില്‍ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ചു; യാത്രക്കാരന്‍ പിടിയില്‍

കോട്ടയം: ട്രെയിനില്‍വെച്ച് പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപരിക്കേല്‍പ്പിച്ച് യാത്രക്കാരന്‍. ബുധനാഴ്ച രാത്രി 10 മണിക്ക് കോട്ടയത്ത് വെച്ച് മലബാര്‍ എക്‌സ്പ്രസിലാണ് സംഭവം. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനില്‍കുമാര്‍ ആണ് ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ കുത്തിയത്. പ്രതിയെ റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ഉദ്യോഗസ്ഥന്റെ പരിക്ക് ഗുരുതരമല്ല. മദ്യലഹരിയിൽ പ്രതി ട്രെയിനിൽ വെച്ച് പ്രശ്നമുണ്ടാക്കിയതോടെ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥനെ അരയിൽ കരുതിയ കത്തികൊണ്ട് കുത്തുകയായിരുന്നു. നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ അനിൽകുമാർ.

Read More