നിയമസഭ തെരഞ്ഞെടുപ്പ്; തൃപ്പൂണിത്തുറയിൽ രമേശ്‌ പിഷാരടി UDF സ്ഥാനാർഥി

കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തില്‍ കടുത്ത പോരാട്ടത്തിനൊരുങ്ങി മുന്നണികൾ. മുൻ മേയർ എം അനില്‍ കുമാറായിരിക്കും എല്‍ഡിഎഫ് സ്ഥാനാർത്ഥി.

അതേസമയം മുൻമന്ത്രി കെ ബാബു മത്സരിക്കാനില്ലെന്ന് തീരുമാനിച്ചാല്‍ രമേഷ് പിഷാരടിയെയടക്കം പരിഗണിക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

രമേഷ് പിഷാരടിയുടെ പേര് 2021ലും ഉയർന്നുവന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ നടൻ സമ്മതം മൂളിയിട്ടില്ല. രാജു പി നായർ, എം ലിജു എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

  മദ്യലഹരിയിൽ ജീവനക്കാരെ അധിക്ഷേപിക്കുകയും പോലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത പബ്ബ് മാനേജർ പിടിയിൽ

മുൻ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജില്‍ നിന്ന് 992 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കെ ബാബു മണ്ഡലം തിരിച്ചുപിടിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങളുള്ളതിനാല്‍ വീണ്ടു മത്സരിക്കണോയെന്ന ആലോചനയിലാണ് ബാബു എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഎംടിസിയുടെ എസി ബസ് സര്‍വീസ് സമീപ ജില്ലകളിലേക്കും ആരംഭിച്ചു; റൂട്ടും ടിക്കറ്റ് നിരക്കും ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us