ചുമതലയേറ്റ് 24 മണിക്കൂറിനുള്ളിൽ എസ്പി പവൻ നെജ്ജൂരിന് സസ്പെൻഷൻ

ബെംഗളൂരു : ബെല്ലാരി സംഘർഷ കേസുമായി ബന്ധപ്പെട്ട് ബെല്ലാരി എസ്പി പവൻ നെസ്ജൂറിനെ സസ്‌പെൻഡ് ചെയ്തു. ബാനറുകൾ സ്ഥാപിക്കുന്നതിനെച്ചൊല്ലി വ്യാഴാഴ്ച രാത്രി എംഎൽഎ ഭരത് റെഡ്ഡിയുടെയും ജനാർദൻ റെഡ്ഡിയുടെയും അനുയായികൾ തമ്മിൽ ഉണ്ടായ സംഘർഷത്തിൽ ഒരു കോൺഗ്രസ് പ്രവർത്തകൻ മരിച്ചു. സ്ഥിതിഗതികൾ കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി ഇടപെടാത്തതിന് ആണ് പോലീസ് സൂപ്രണ്ടിനെ സസ്‌പെൻഡ് ചെയ്തത്.

ബെല്ലാരിയിൽ വാല്മീകി മഹർഷി പ്രതിമ അനാച്ഛാദന പരിപാടിക്കായി ബാനർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായി. ഇതിനിടയിൽ കല്ലേറുൾപ്പെടെയുള്ളയുള്ള സംഭവങ്ങൾ നടന്നു. സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ ഫലപ്രദമായി ഇടപെടാത്തതിനും മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥിതിഗതികൾ കൃത്യമായി അറിയിക്കാത്തതിനും അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ട്. ബെല്ലാരി സോൺ ഡിഐജിപിയുടെയും ഡിജി-ഐജിപിയുടെയും ശുപാർശ പ്രകാരം ബെല്ലാരി എസ്പി പവൻ നെസ്ജൂറിനെ സസ്‌പെൻഡ് ചെയ്യുകയും പേഴ്‌സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് വകുപ്പ് ഗവൺമെന്റ് സെക്രട്ടറി കെ.വി. അശോക് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

വിജയനഗര്‍ ലോകായുക്ത എസ്പിയായി ജോലി ചെയ്തിരുന്ന പവന്‍ നെസ്ജൂരിനെ ഡിസംബര്‍ 31 ന് സംസ്ഥാന സര്‍ക്കാര്‍ ബെല്ലാരി എസ്പിയായി സ്ഥലം മാറ്റി. കഴിഞ്ഞ ഒന്നര വര്‍ഷമായി ബെല്ലാരി എസ്പിയായി ജോലി ചെയ്തിരുന്ന ഡോ. ശോഭാറാണി വി.ജെ.യെ മാണ്ഡ്യ എസ്പിയായി സ്ഥലം മാറ്റി. പവന്‍ നെസ്ജൂരിനെ എസ്പിയായി ചുമതലയേറ്റ അതേ ദിവസം തന്നെ പവന്‍ നെസ്ജൂരിനെ സസ്‌പെന്‍ഡ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാഹനങ്ങൾ ലേലം ചെയ്യും: ബെംഗളൂരുവിൽ കർശന നടപടി; വൻ ശുചീകരണ യജ്ഞവുമായി ജി.ബി.എ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts