പുതിയ കോവിഡ് വകഭേദത്തെ കുറിച്ചുള്ള വ്യാജ വാർത്തകൾ വിശ്വസിക്കാതിരിക്കുക, പ്രചരിപ്പിക്കാതിരിക്കുക.

കോവിഡ് വകഭേദമായ എക്സ്.ബി.ബി. രാജ്യത്തും കണ്ടെത്തിയതായ വാർത്തകൾ വന്നതിന് പിന്നാലെ വ്യാജ വാർത്തകളുടെയും ഒഴുക്കാണ്, ആദ്യം ഇംഗ്ലീഷിൽ ഇറങ്ങിയ സോഷ്യൽ മീഡിയാ സന്ദേശം പിന്നീട് പ്രാദേശിക ഭാഷകളിലും വളരെയധികം പ്രചരിക്കപ്പെടുന്നുണ്ട്. അതേ സമയം സന്ദേശങ്ങൾ വ്യാജമാണ് എന്ന മുന്നറിയിപ്പുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്നോട്ട് വന്നിരിക്കുകയാണ്, ഇത്തരം വാർത്തകളുടെ യാഥാർത്ഥ്യം അറിയാതെ പ്രചരിപ്പിക്കരുത് എന്നാ എല്ലാ വായനക്കാരോടും അപേക്ഷിക്കുകയാണ്. #FakeNews This message is circulating in some Whatsapp groups regarding XBB variant of #COVID19. The message is #FAKE…

Read More

‘കോവിഡ് കരുതൽ’ വിമാനത്താവളത്തിൽ പരിശോധനയ്ക്കൊരുങ്ങി കർണാടക

ബെംഗളൂരു: ചൈനയിലും ലോകത്തിൻറെ മറ്റ് ഭാഗങ്ങളിലും കോവിഡ് കേസുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ വിമാനത്താവളങ്ങളിൽ പരിശോധന ശക്തമാകുമെന്ന് കർണാടക ആരോഗ്യമന്ത്രി കെ.സുധാകർ. മുൻകരുതലിന്റെ ഭാഗമായി ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തുന്ന അന്തരാഷ്‌ട്ര യാത്രക്കാരെ സ്‌ക്രീനിംഗ് നടത്തുമെന്ന് മന്ത്രി അറിയിച്ചു. എന്നാൽ ബെംഗളൂരു വിമാനത്താവളത്തിൽ എന്ന് മുതലാണ് പരിശോധന ആരംഭിക്കുന്നത് എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ആഗോള തലത്തിലുള്ള സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾക്ക് ചില മുൻകരുതൽ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്. അന്തരാഷ്‌ട്ര യാത്ര എണ്ണത്തിൽ കെമ്പഗൗഡ അന്തരാഷ്‌ട്ര വിമാനത്താവളം ഉയർന്ന തോതിലാണെന്നും യാത്രക്കാരെ പരിശോധിക്കുന്ന നടപടി ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.…

Read More

കോവിഡ് വാക്സിൻ മൂലമുള്ള മരണത്തിന് ഉത്തരവാദിയല്ല: കേന്ദ്രം

ദില്ലി: കോവിഡ്-19 വാക്സിൻ മൂന്നാം കക്ഷികൾ നിർമ്മിക്കുകയും ഇന്ത്യയിലും വിദേശത്തുമുള്ള റെഗുലേറ്ററി അതോറിറ്റികളുടെ അംഗീകാരം നേടുകയും ചെയ്തതിനാൽ, കോവിഡ് -19 വാക്സിൻ മൂലമുള്ള മരണം സംഭവിച്ചാൽ നഷ്ടപരിഹാരം നൽകാനുള്ള കർശനമായ ബാധ്യത സംസ്ഥാനത്തിന് നൽകാനാവില്ലെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ഇന്ത്യയിലും വിദേശത്തും. കൊവിഡ്-19 വാക്സിൻ എടുക്കാൻ നിയമപരമായ നിർബന്ധമൊന്നുമില്ലെന്നും പൊതുജനങ്ങൾക്ക് തീരുമാനമെടുക്കാൻ ആവശ്യമായ സാമഗ്രികൾ ലഭ്യമാക്കിയിട്ടുണ്ടെന്നും സർക്കാർ വാദിച്ചു. യൂണിയൻ ഓഫ് ഇന്ത്യയും വിവിധ സംസ്ഥാന/യുടി ഗവൺമെന്റുകളും ചേർന്ന് ദേശീയ കോവിഡ്-19 വാക്സിനേഷൻ പ്രോഗ്രാം മാത്രമേ നൽകിയിട്ടുള്ളൂ. വാക്സിനേഷൻ പ്രോഗ്രാമിന് കീഴിൽ…

Read More

ഒമിക്രോൺ വകഭേദം, അതിർത്തി ജില്ലകൾക്ക് ജാഗ്രത നിർദ്ദേശം നൽകി ആരോഗ്യ മന്ത്രി

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേദം മഹാരാഷ്ട്രയിൽ സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ അതിർത്തി ജില്ലകൾക്ക് കനത്ത ജാഗ്രത നിർദ്ദേശം നൽകി കർണാടക ആരോഗ്യ വകുപ്പ്. മുൻ കരുതലിന്റെ ഭാഗമായാണ് അതിർത്തി ജില്ലകളിലെ കളക്ടർമാർക്ക് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ നൽകിയതെന്ന് ആരോഗ്യ മന്ത്രി ഡോ. കെ സുധാകർ പറഞ്ഞു. നിലവിലുള്ള സാഹചര്യം കണക്കിലെടുത്ത് മാസ്ക് നിർബന്ധമാക്കേണ്ട സാഹചര്യം ഇല്ല. എന്നാൽ പുതിയ വകഭേദം മുൻനിർത്തി ഒന്നുകൂടെ മാസ്‌ക് സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.

Read More

ഒമിക്രോൺ പുതിയ വകഭേ​ദം; സംസ്ഥാനത്ത് ജാഗ്രത കർശനമാക്കി

omicron COVD

ബെംഗളൂരു: ഒമിക്രോണിന്റെ പുതിയ വകഭേ​ദത്തെക്കുറിച്ചുള്ള വാർത്തയുടെ സാഹചര്യത്തിൽ സംസ്ഥാനത്ത് കോവിദഃ ജാഗ്രത കർശനമാക്കി ആരോഗ്യവകുപ്പ്. ദീപാവലി, കർണാടകം രാജ്യോത്സവ ആഘോഷങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പങ്കെടുക്കണമെന്ന് വകുപ്പ് പുറത്തേറുക്കിയ മാർഗ നിർദേശങ്ങളിൽ പറയുന്നു. ലക്ഷണമുള്ളവർ പരിശോധനയ്ക്ക് വിധേയരാകുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. വായു സഞ്ചാരമില്ലാത്ത മുറികളിൽ ഉൾപ്പെടെ അകത്തളങ്ങളിൽ നിർബന്ധമായും മാസ്ക് ധരിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരും 60 വയസിനുമുകളിലുള്ളവരും പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്നും നിർദേശിച്ചു .

Read More

വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കർണാടക ആരോഗ്യ വകുപ്പ്. കോലാറിലെ ചില ഗ്രാമങ്ങളിൽ ഇത്തരം വ്യാജ ഡോക്ടർമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം നീക്കവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. വളരെ ചെറിയ അസുഖങ്ങൾക്ക് പോലും ഇത്തരം ഡോക്ടർമാർ അമിത ഡോസുള്ള മരുന്നുകൾ നൽകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഡോക്ടർമാർക്കെതിരെ ഉടൻ നടപടി എടുക്കാനും തുടർനടപടി റിപ്പോർട്ടുകൾ വകുപ്പിന് സമർപ്പിക്കാനും ആരോഗ്യ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

Read More

കർണാടകയിൽ പുതുതായി 359 കോവിഡ് കേസുകൾ

ബെംഗളൂരു: സംസ്ഥാനത്ത് ഇന്നലെ 359 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിൽ സംസ്ഥാനത്ത് 4062833 പേർ രോഗികളായി ഉണ്ട്. ഇന്നലെ മരണം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ബെംഗളൂരുവിൽ ആണ് ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ മാത്രം 218 പേർക്ക് രോഗം സ്ഥിരീകരിച്ചു.

Read More

കർണാടകയിൽ പുതുതായി സ്ഥിരീകരിച്ചത് 368 കോവിഡ് കേസുകൾ

ബെംഗളൂരു : കർണാടകയിൽ പുതിയതായി സ്ഥിരീകരിച്ചത് 368 കേസുകൾ. ഇതോടെ സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം 3434 ആയി. ആരോഗ്യവകുപ്പാണ് കണക്ക് വിവരങ്ങൾ പുറത്ത് വിട്ടത്. അതേസമയം 500 പേർ കഴിഞ്ഞ മണിക്കൂറുകളിൽ രോഗമുക്തി നേടിയതായി റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരിൽ മാത്രം കഴിഞ്ഞ ദിവസം 220 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം സംസ്ഥാനത്ത് ആകെ കൊവിഡ് മരണം 40236 ആയിട്ടുണ്ട്.

Read More

സംസ്ഥാനത്ത് 639 പുതിയ കോവിഡ് -19 കേസുകളും 2 മരണങ്ങളും റിപ്പോർട്ട് ചെയ്തു

ബെംഗളൂരു: സംസ്ഥാനത്ത് ബുധനാഴ്ച 639 പുതിയ കോവിഡ് -19 കേസുകളും രണ്ട് മരണങ്ങളും രേഖപ്പെടുത്തി, മൊത്തം അണുബാധകളും മരണങ്ങളും യഥാക്രമം 40,51,554 ഉം 40,201 ഉം ആയി ഉയർത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഒരു ബുള്ളറ്റിൻ പ്രകാരം 967 പേരെ ഡിസ്ചാർജ് ചെയ്തു, ഇതോടെ മൊത്തം സുഖം പ്രാപിച്ചവരുടെ എണ്ണം 40,04,866 ആയി. ബുള്ളറ്റിനുകൾ പ്രകാരം സജീവ കേസുകളുടെ എണ്ണം 6,445 ആണ്. ബംഗളൂരു അർബനിലാണ് ഏറ്റവും കൂടുതൽ കേസുകൾ ഉള്ളത് 281 പേർ. മറ്റ് ജില്ലകളിൽ, ഹാസനിൽ 57, ശിവമോഗയിൽ 34, മൈസൂരു,…

Read More

എച്ച്1എൻ1, കുരങ്ങുപനി എന്നിവ ട്രാക്കുചെയ്യാൻ മലിനജല നിരീക്ഷണം വ്യാപിക്കുന്നു

ബെംഗളൂരു: നഗരത്തിൽ പനി പോലുള്ള കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ബെംഗളൂരുവിന്റെ പ്രിസിഷൻ ഹെൽത്ത് സംരംഭം COVIDActionCollab (CAC) പൈലറ്റ് ചെയ്ത മലിനജല നിരീക്ഷണ പരിപാടി H1N1, ഇൻഫ്ലുവൻസ, കുരങ്ങുപനി എന്നിവയുടെ വ്യാപനത്തെക്കുറിച്ച് പഠിക്കാനുള്ള വ്യാപ്തി വിപുലീകരിച്ചു. ഏകദേശം ഒരു വർഷം മുമ്പ് ആരംഭിച്ച പരിപാടി, ആരോഗ്യ വകുപ്പിന് മുൻകൂർ മുന്നറിയിപ്പ് സൂചനകൾ നൽകുന്നതിന് നഗരത്തിലെ കോവിഡ് -19 വൈറൽ ലോഡ് ട്രാക്കുചെയ്യുന്നതിൽ മാത്രമായിരുന്നു ഇതുവരെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. റിപ്പോർട്ട് ചെയ്ത കേസുകളിൽ എത്രയെണ്ണം പനി മാത്രമാണെന്നും എത്രയെണ്ണം കൊവിഡ് ആണെന്നും വേർതിരിച്ചറിയാൻ സിസ്റ്റം തുടർച്ചയായി…

Read More
Click Here to Follow Us