ബെംഗളൂരുവിലെ നിരവധി സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി; മാതാപിതാക്കൾ പരിഭ്രാന്തിയിൽ ; പരിസരം പരിശോധിച്ച് പോലീസ്

ബെംഗളൂരു: നഗരത്തിൽ 15 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്‌കൂൾ പരിസരം പരിശോധിക്കുന്നു. യെലഹങ്കയിലെയും ബസവേശ്വരനഗരയിലെയും സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്. ആനേക്കലിലെ നിരവധി സ്‌കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. സ്‌കൂൾ ജീവനക്കാർ ഇമെയിൽ അക്കൗണ്ട് തുറന്ന് മെയിൽ കണ്ടതോടെയാണ് ഭീഷണി പുറത്തായത്. സ്‌കൂൾ പരിസരത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്. സ്‌കൂൾ പരിസരത്ത് പോലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡുകളും പരിശോധന നടത്തി വരികയാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു. ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ…

Read More

മലയാളത്തിന്റെ മുത്തശ്ശി ആർ. സുബ്ബലക്ഷ്മി അന്തരിച്ചു

മലയാളത്തിന്റെ മുത്തശ്ശി എന്ന് വിശേഷിപ്പിക്കാവുന്ന നടി സുബ്ബലക്ഷ്മി വിടവാങ്ങി. 87 വയസ്സായിരുന്നു. നടിയും സംഗീതജ്ഞയുമായ താര കല്യാണിന്റെ അമ്മയും കൂടിയാണ് നടി സുബ്ബലക്ഷ്മി. വൈകിട്ടോടെ തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയിൽ ശ്രദ്ധ നേടിയ അമ്മൂമ്മവേഷങ്ങളെയും അമ്മവേഷങ്ങളെയും അതി ഗംഭീരമായി തന്നെ സുബ്ബലക്ഷ്മി അമ്മ അവതരിപ്പിച്ചിട്ടുണ്ട്. കല്യാണരാമനിലെ മുത്തശിയായി എത്തി ആരാധക പ്രീതി നേടിയ സുബ്ബലക്ഷ്മി ഒട്ടേറെ പരസ്യ ചിത്രങ്ങളിലും സജീവമായിരുന്നു. കല്യാണരാമൻ (2002), പാണ്ടിപ്പട (2005), നന്ദനം (2002) എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ ശ്രദ്ധിക്കപ്പെട്ടു . സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ്, ജവഹർ…

Read More

ഉത്തരകാശിയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിച്ചുതുടങ്ങി

ഉത്തരാഖണ്ഡിലെ സില്‍കാരയില്‍ നിർമാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങി. അപകടം നടന്ന് 16 ദിവസങ്ങള്‍ക്ക് ശേഷമാണ് തൊഴിലാളികളെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നവംബര്‍ 12ന് ദീപാവലി ദിവസമാണ് തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങിയത്. അന്നു മുതല്‍ ഒരുനിമിഷം ഇടവേളയില്ലാതെ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ഒടുവിലാണ് 41 പേര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നത്. ഇതുവരെ 10 തൊഴിലാളികളെ പുറത്തെത്തിച്ചു. രാത്രി ഏഴേമുക്കാലോടെയാണ് തൊഴിലാളികളെ പുറത്തെത്തിച്ചു തുടങ്ങിയത്. തുരങ്കത്തിലേക്ക് ആംബുലന്‍സ് എത്തിച്ച് ഓരോരുത്തരെ വീതം ഓരോ ആംബുലന്‍സിലേക്ക് മാറ്റിയാണ് പുറത്തേക്ക് കൊണ്ടുവരുന്നത്. അതിനാല്‍ 41…

Read More

തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരിയെ കണ്ടെത്തി 

കൊല്ലം: ഓയൂരിൽ നിന്നും നാലംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറ റെജിയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്തു നിന്നാണ് അബിഗേലിനെ കണ്ടെത്തിയത്. 20 മണിക്കൂറോളം നീണ്ട തിരച്ചിലൊടുവിലാണ് കുട്ടിയെ കണ്ടെത്തിയത്.

Read More

കസ്റ്റഡിയിൽ എടുത്തവരെ വിട്ടയച്ചു

കൊല്ലം: ഓയൂരിലെ ആറുവയസുകാരിയുടെ തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചു. സംഭവവുമായി ഇവർക്ക് നേരിട്ട് ബന്ധമില്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ശ്രീവല്ലത്ത് കണ്ടെത്തിയ കാർ സിസിടിവി ദൃശ്യങ്ങളിൽ കാർ അല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട് സംശയാസ്പദമായി കണ്ട ഒരു കാറിന്റെ നമ്പർ പൊലീസ് ലഭിച്ചിരുന്നു. ഇത് പൊടിക്കോണം സ്വദേശിയുടെ കാർ ആണെന്ന് വ്യക്തമായതോടെ പൊലീസ് ഇയാളെ പിടികൂടി. എന്നാൽ കാർ വാഷിംഗ് സെന്ററിൽ ഉണ്ടെന്നാണ് മറുപടി ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടെയെത്തി പരിശോധന നടത്തി. എന്നാൽ കാർ കണ്ടെത്താനായില്ല. തുടർന്നാണ് സ്ഥാപനത്തിന്റെ ഉടമയെയും…

Read More

ആറുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം ; പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പുറത്ത് 

കൊല്ലം: ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാ ചിത്രം പുറത്ത് വിട്ട് പോലീസ്. പോലീസിന്റെ വിദഗ്ധർ തയ്യാറാക്കിയ രേഖാചിത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ഇയാളുടെ ഒപ്പമുണ്ടായിരുന്നു എന്ന് പറയുന്ന സ്ത്രീയുടെ രേഖാചിത്രവും അൽപസമയത്തിനകം പുറത്തുവിടുമെന്നാണ് പോലീസ് നൽകുന്ന വിവരം. പാരിപ്പള്ളിക്കു സമീപം കുളമട കിഴക്കനേല എൽ.പി.എസിന് അടുത്തുള്ള കടയിൽ വന്ന സ്ത്രീയും പുരുഷനുമാണ് മോചനദ്രവ്യം ആവശ്യപ്പെട്ട് ഫോണിൽ വിളിച്ചതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു. കടയുടമയുടെ ഭാര്യ ഗിരിജയുടെ ഫോൺ വാങ്ങിയാണ് ഇവർ സംസാരിച്ചത്. ഇവർ നൽകിയ വിവരത്തിന്റെ നിലവിൽ പോലീസ് രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.…

Read More

ആറു വയസുകാരിയെ വിട്ടു കിട്ടാൻ മോചനദ്രവ്യം ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണത്തിനിടെ വഴിത്തിരിവ്. കുട്ടി തങ്ങളുടെ പക്കലുണ്ടെന്നും കുട്ടിയെ തിരികെ തരണമെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഫോണിലേക്ക് കോൾ വന്നു. ബന്ധുവാണ് ഫോൺ എടുത്ത് സംസാരിച്ചത്. മറുതലക്കൽ ഒരു സ്ത്രീയാണ് സംസാരിച്ചതെന്നും കുട്ടി സുരക്ഷിതയായി തങ്ങളുടെ പക്കലുണ്ടെന്നും ഫോണിലൂടെ പറഞ്ഞുവെന്നാണ് ബന്ധു പറഞ്ഞത്. അഞ്ച് ലക്ഷം രൂപ തന്നാൽ പെൺകുട്ടിയെ തരാമെന്നും പറഞ്ഞതായാണ് ബന്ധു പറയുന്നത്. വിവരം ലഭിക്കുന്നവർ 9946923282, 949557899 എന്ന നമ്പറിൽ വിളിക്കണമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട…

Read More

ജസ്റ്റിസ് ഫാത്തിമാ ബീവി അന്തരിച്ചു

ന്യൂഡൽഹി : സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്‌നാട് മുൻ ഗവർണറുമായി ജസ്റ്റിസ് ഫാത്തിമ ബീവി (96) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട കുലശേഖരപ്പേട്ട അണ്ണാവീട്ടിൽ മീരാസാഹിബിന്റെയും ഖദീജാബീവിയുടെയും എട്ടു മക്കളിലെ ആദ്യത്തെയാളായി 1927 ഏപ്രിൽ 30നാണ് ഫാത്തിമ ബീവിയുടെ ജനനം. പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രാഥമിക പഠനം. കാതോലിക്കേറ്റ് സ്കൂളിൽനിന്ന് ഹൈസ്കൂൾ പഠനം പൂർത്തിയാക്കി തിരുവനന്തപുരം വിമൻസ് കോളേജിൽനിന്ന് രസതന്ത്രത്തിൽ ബിരുദം നേടി. തുടർന്ന് തിരുവനന്തപുരം ലോ കോളേജിൽനിന്ന് ഒന്നാം ക്ലാസിൽ സ്വർണമെഡലോടെ നിയമബിരുദം. 1950 നവംബർ…

Read More

ബെംഗളൂരുവിൽ യുവതിയെയും സഹപ്രവർത്തകരെയും പിൻതുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം 

ബെംഗളൂരു: നഗരത്തിൽ യുവതിയെയും സഹപ്രവർത്തകരെയും പിന്തുടർന്ന് ആക്രമിച്ച് അജ്ഞാത സംഘം. യുവതിയുടെ ഭർത്താവ് ശ്രീജൻ ആർ.ഷെട്ടിയാണ് തന്റെ ഭാര്യയും സഹപ്രവർത്തകരും അനുഭവിച്ച ഭീകരത വ്യക്തമാക്കി എക്സ് പ്ലാറ്റ്ഫോമിൽ വിവരം പങ്കുവച്ചത്. I've never felt unsafe in Bangalore – I know my privilege of being a Kannada speaking male – but last Thursday night I felt how unsafe certain parts of the city are post 10pm. I've seen those horrific…

Read More

ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിൽ അഞ്ച് നില കെട്ടിടത്തിൽ പിടിത്തം 

ബെംഗളൂരു: ഹൊറമാവിന് സമീപം ഔട്ടർ റിങ് റോഡിലെ ഫർണിച്ചർ ഷോറൂമിൽ തീപിടിത്തം. അഞ്ച് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയും ഒന്നാം നിലയിലെ ഫർണിച്ചർ ഷോറൂമും കത്തിനശിച്ചു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കെട്ടിടത്തിൽ ഒരു കോച്ചിംഗ് സെന്ററും ഒരു സ്വകാര്യ കമ്പനിയും ഉണ്ടായിരുന്നു. രാത്രി 12 മണിക്ക് ഫർണിച്ചർ ഷോറൂമിൽ പെട്ടെന്ന് തീപിടിത്തമുണ്ടായി. വിവരമറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് കെട്ടിടത്തിൽ കുടുങ്ങിയ മൂന്ന് സുരക്ഷാ ജീവനക്കാരെയും രക്ഷപ്പെടുത്തി. തീപിടിത്തത്തിൽ ഫർണിച്ചർ ഷോറൂം പൂർണമായും കത്തിനശിക്കുകയും കോച്ചിംഗ് സെന്ററിനും സ്വകാര്യ കമ്പനിക്കും ചെറിയ കേടുപാടുകൾ സംഭവിക്കുകയും…

Read More
Click Here to Follow Us