ബെംഗളൂരുവിലെ നിരവധി സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി; മാതാപിതാക്കൾ പരിഭ്രാന്തിയിൽ ; പരിസരം പരിശോധിച്ച് പോലീസ്

ബെംഗളൂരു: നഗരത്തിൽ 15 സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചതിനെ തുടർന്ന് പോലീസ് സ്‌കൂൾ പരിസരം പരിശോധിക്കുന്നു.

യെലഹങ്കയിലെയും ബസവേശ്വരനഗരയിലെയും സ്വകാര്യ സ്‌കൂളുകൾക്ക് ബോംബ് ഭീഷണി ഇമെയിലുകൾ ലഭിച്ചിട്ടുണ്ട്.

ആനേക്കലിലെ നിരവധി സ്‌കൂളുകൾക്കും ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്.

സ്‌കൂൾ ജീവനക്കാർ ഇമെയിൽ അക്കൗണ്ട് തുറന്ന് മെയിൽ കണ്ടതോടെയാണ് ഭീഷണി പുറത്തായത്.

സ്‌കൂൾ പരിസരത്ത് പോലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിവരികയാണ്.

  വിവാഹമോചനം തീർന്നില്ല, അതിനിടെ ഗോവയിൽ 'അവിവാഹിതനായി' ഭൂമി ഇടപാട്; ജയം രവി വീണ്ടും വിവാദത്തിൽ!

സ്‌കൂൾ പരിസരത്ത് പോലീസും ബോംബ് ഡിറ്റക്ഷൻ സ്‌ക്വാഡുകളും പരിശോധന നടത്തി വരികയാണെന്ന് ബെംഗളൂരു പോലീസ് കമ്മീഷണർ ബി ദയാനന്ദ പറഞ്ഞു.

ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ ബോംബ് ഭീഷണിയുള്ള സ്കൂളുകളിലൊന്ന് സന്ദർശിക്കുകയും പരിഭ്രാന്തരാകരുതെന്ന് ജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

ബോംബ് ഭീഷണി ലഭിച്ച ഒരു സ്‌കൂൾ രക്ഷിതാക്കൾക്ക് സുരക്ഷാ ഭീഷണിയെക്കുറിച്ചും കുട്ടികളെ വീടുകളിലേക്ക് തിരിച്ചയക്കുന്നതിനെക്കുറിച്ചും ആശയവിനിമയം നടത്തി.

ആശങ്കാകുലരായ രക്ഷിതാക്കൾ സ്‌കൂളിലേക്ക് ഓടിയെത്തുകയും കുട്ടികളെ സുരക്ഷിതമായി വീട്ടിലെത്തിക്കാൻ പരിസരത്ത് കാത്തുനിൽക്കുകയും ചെയ്തു.

  സംസ്ഥാനത്ത് മഴ തുടരുന്നു; മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്, ബെംഗളൂരുവിലും മഴയ്ക്ക് സാധ്യത

കഴിഞ്ഞ വർഷം മാത്രം ഇത്തരം നിരവധി ഭീഷണികൾ വിവിധ സ്‌കൂളുകൾക്ക് ലഭിക്കുകയും എല്ലാ ഭീഷണികളും വ്യാജമാണെന്ന് തെളിനഞ്ഞിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഭർത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കാറിൽ വെച്ച് വിവാഹം നടത്തുന്ന വീഡിയോ പുറത്ത്
[masterslider id="10"]

Related posts

Click Here to Follow Us