കാവേരി തർക്കം: പ്രതിപക്ഷ ഉപദേശം തേടിയ ശേഷം അന്തിമ തീരുമാനം; ആഗസ്റ്റ് 13-ന്റെ ബന്ദ് പിൻവലിക്കണം; ഡി.കെ. ശിവകുമാർ

ബെംഗളൂരു: കാവേരി നദീജല തർക്കത്തിൽ നിയമ വിദഗ്ധരുടെയും പ്രതിപക്ഷ പാർട്ടി നേതാക്കളുടെയും നിർദേശങ്ങൾ വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ സംസ്ഥാന സർക്കാർ അടുത്ത തീരുമാനമെടുക്കൂ എന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ വ്യക്തമാക്കി. വെള്ളിയാഴ്ച വിധാൻ സൗധയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നം രമ്യമായി പരിഹരിക്കാൻ സർവകക്ഷി യോഗം വിളിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ആഗസ്റ്റ് 13-ന് ആഹ്വാനം ചെയ്തിരിക്കുന്ന ബന്ദ് പിൻവലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. അപ്പീൽ തള്ളി; തമിഴ്‌നാട്ടിലേക്ക് വെള്ളം തുറന്നുവിടാൻ ഉത്തരവ് കാവേരി ജല നിയന്ത്രണ സമിതിയുടെ (CWRC) ഉത്തരവ് പ്രകാരം തമിഴ്‌നാട്ടിലേക്ക്…

Read More

തട്ടിപ്പുകാർ ഇനി വിറയ്ക്കും! ഫോണിൽ വരുന്ന മെസ്സേജ് വ്യാജമാണോ എന്ന് നിമിഷങ്ങൾക്കകം അറിയാം; പുതിയ സാങ്കേതികവിദ്യയുമായി ബെംഗളൂരു കമ്പനി

CYBER ONLINE CRIME

ബെംഗളൂരു: സംശയാസ്പദമായ ഫോൺ കോളുകൾ, സന്ദേശങ്ങൾ, വ്യാജ ലിങ്കുകൾ എന്നിവ തിരിച്ചറിഞ്ഞ് സൈബർ തട്ടിപ്പുകളിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ ‘കവച്’ (Kavach) എന്ന പുതിയ ആപ്പുമായി ബെംഗളൂരു അധിഷ്ഠിത സ്റ്റാർട്ടപ്പായ ‘ഡിജികവച് ടെക്നോളജീസ്’. കർണാടക സി.ഐ.ഡി സ്പെഷ്യൽ യൂണിറ്റ്സ്, ഇക്കണോമിക് ഒഫൻസസ് ആൻഡ് സൈബർ കമാൻഡ് ഡയറക്ടർ ജനറൽ ഓഫ് പോലീസ് പ്രണബ് മൊഹന്തി ഐ.പി.എസ് ആപ്പ് പുറത്തിറക്കി. സൈബർ ബോധവൽക്കരണം, ഇൻഷുറൻസ് സംരക്ഷണം, തട്ടിപ്പുകൾ തടയൽ, പരാതികൾ ഫയൽ ചെയ്യുന്നതിനുള്ള സഹായം, ഇൻഷുറൻസ് ക്ലെയിം ചെയ്യുന്നതിനുള്ള പിന്തുണ എന്നിങ്ങനെ അഞ്ച് പ്രധാന സവിശേഷതകളാണ്…

Read More

ബസ് കയറുന്നവർ അറിയാൻ; ബെംഗളൂരുവിൽ ബസ് ചാർജ് കുത്തനെ കൂട്ടുന്നു

ബെംഗളൂരു: മധ്യപൂർവേഷ്യൻ യുദ്ധത്തെത്തുടർന്ന് ഡീസൽ വില വർധിച്ച പശ്ചാത്തലത്തിൽ കർണാടകത്തിൽ ബസ് ടിക്കറ്റ് നിരക്കുകൾ വർധിപ്പിക്കാൻ സാധ്യത. ഡീസൽ ലിറ്ററിന് എട്ട് രൂപയോളം വർധിച്ചതോടെ കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി തുടങ്ങി സംസ്ഥാനത്തെ നാല് ഗതാഗത കോർപ്പറേഷനുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ സാഹചര്യം മറികടക്കാൻ ടിക്കറ്റ് നിരക്ക് കൂട്ടാൻ അനുമതി നൽകണമെന്ന് കോർപ്പറേഷൻ അധികൃതർ മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനോട് ആവശ്യപ്പെട്ടു. ഡീസൽ വിലവർധനവ് മൂലം പ്രതിമാസം 40 കോടി രൂപയുടെ അധിക ബാധ്യതയാണ് കോർപ്പറേഷനുകൾക്ക് ഉണ്ടാകുന്നത്. ഈ സ്ഥിതി തുടർന്നാൽ പ്രതിവർഷം 480 കോടി രൂപയുടെ…

Read More

ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ബെംഗളൂരു: യുണൈറ്റഡ് കിംഗ്ഡവും (യു.കെ) ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക, വ്യാപാര കരാർ (സി.ഇ.ടി.എ) പ്രകാരം ഇറക്കുമതി തീരുവ പൂർണ്ണമായും ഒഴിവാക്കിയുള്ള സ്കോട്ടിഷ് സാൽമൺ മീനിന്റെ ആദ്യ ശേഖരം വെള്ളിയാഴ്ച ബെംഗളൂരുവിലെത്തി. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘സാഷിമി ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ്’ ആണ് സ്കോട്ട്ലൻഡിലെ ‘ബക്കാഫ്രോസ്റ്റ്’ ഉൽപ്പാദിപ്പിച്ച ഈ പുതിയ മത്സ്യം ഇറക്കുമതി ചെയ്തത്. കരാർ പ്രാബല്യത്തിൽ വന്ന് രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ ആദ്യ കൺസൈൻമെന്റ് ബെംഗളൂരുവിൽ എത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാറിന്റെ വിജയമാണെന്ന് ബെംഗളൂരുവിലെ ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷൻ ഡെപ്യൂട്ടി…

Read More

സ്വിഗ്ഗിയും സൊമാറ്റോയും ബഹിഷ്‌കരിക്കുന്നു; ബെംഗളൂരിൽ ഓണ്‍ലൈനായി ഫുഡ് ഓഡർ ചെയ്യുന്നവർ പെടും

swiggy

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിൽ പ്രമുഖ ഫുഡ് ഡെലിവറി ആപ്പുകളായ സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും എതിരെ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങി പ്രാദേശിക റെസ്റ്റോറന്റുകൾ. ഓഗസ്റ്റ് 15 മുതൽ ഇരു പ്ലാറ്റ്‌ഫോമുകളെയും പൂർണ്ണമായി ബഹിഷ്‌കരിക്കാൻ ബെംഗളൂരു റെസ്റ്റോറന്റ് അസോസിയേഷൻ തീരുമാനിച്ചു. ഉയർന്ന കമ്മീഷൻ നിരക്കുകൾ, ഹോട്ടലുകളുടെ അനുമതിയില്ലാതെ നൽകുന്ന ഡിസ്‌കൗണ്ടുകൾ, സാമ്പത്തിക ഇടപാടുകളിലെ സുതാര്യതയില്ലായ്മ എന്നിവയിൽ പ്രതിഷേധിച്ചാണ് ഈ കടുത്ത നടപടി. വരുമാനം കാർന്നുതിന്നുന്നെന്ന് ആരോപണം വാടക, ജീവനക്കാരുടെ ശമ്പളം, അസംസ്‌കൃത വസ്തുക്കളുടെ ചെലവ് തുടങ്ങിയ ഭാരിച്ച സാമ്പത്തിക ബാധ്യതകൾ പൂർണ്ണമായും തങ്ങളാണ് വഹിക്കുന്നതെന്നും, എന്നാൽ ഇത്തരം ഓൺലൈൻ…

Read More

ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ബെംഗളൂരു: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരിൽ 45 ശതമാനം പേരും ക്രിമിനൽ കേസുകളിൽ പ്രതികളെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) റിപ്പോർട്ട്. തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾ സമർപ്പിച്ച സത്യവാങ്മൂലങ്ങൾ അപഗ്രഥിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ 1,413 കോടി രൂപയുടെ ആസ്തിയുള്ള കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഏറ്റവും ധനികനായ മുഖ്യമന്ത്രി. 55.24 ലക്ഷം രൂപയുടെ ആസ്തിയുള്ള ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയാണ് പട്ടികയിൽ ഏറ്റവും പിന്നിൽ. 45 ശതമാനം പേർക്കെതിരെ ക്രിമിനൽ കേസുകൾ ആകെ പഠനം നടത്തിയ 31 മുഖ്യമന്ത്രിമാരിൽ…

Read More

പണി കിട്ടി യാത്രക്കാർ! ഐ.ടി നഗരത്തെ പിടിച്ചുകുലുക്കി റോഡ് അടച്ചിടൽ

ബെംഗളൂരു: റോഡ് ടാറിങ് ജോലികൾക്കായി പ്രധാന സർവീസ് റോഡ് പൂർണ്ണമായി അടച്ചതിനെ തുടർന്ന് ബെംഗളൂരു ഔട്ടർ റിങ് റോഡിൽ (ORR) വ്യാഴാഴ്ച ഉച്ചയ്ക്ക് രൂക്ഷമായ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. ബയ്യപ്പനഹള്ളി, കസ്തൂരി നഗർ, ടി.സി. പാളയം മെയിൻ റോഡ് ജംഗ്ഷൻ എന്നിവിടങ്ങളിൽ നിന്ന് വൈറ്റ്ഫീൽഡ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളാണ് മണിക്കൂറുകളോളം നിരത്തിലിടഞ്ഞത്. സാധാരണ പത്ത് മിനിറ്റിൽ താഴെ സമയം മാത്രം വേണ്ടിവരുന്ന ഒന്നര കിലോമീറ്റർ ദൂരം പിന്നിടാൻ യാത്രക്കാർക്ക് ഒന്നര മണിക്കൂറോളം സമയമെടുക്കേണ്ടി വന്നു. ടി.സി. പാളയം, രാമമൂർത്തി നഗർ, ബയ്യപ്പനഹള്ളി മേഖലകളിൽ നിന്ന് കെ.ആർ.…

Read More

നായയാണെന്ന് പലരും കരുതുന്നു;  ബെംഗളൂരുവിൽ വീണ്ടും ഭീതിയുടെ രാത്രികൾ’  ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണ

ബെംഗളൂരു: നഗരത്തിലെ ബ്യാദരഹള്ളി പ്രദേശത്ത് പുള്ളിപ്പുലി ശല്യം തുടരുന്നത് പ്രദേശവാസികളെ കടുത്ത ഭീതിയിലാഴ്ത്തുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് ഇവിടെ പുള്ളിപ്പുലിയെ കാണുന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ 3:27-ഓടെ ഭാരത് നഗറിലെ ഒരു സിസിടിവി ക്യാമറയിൽ പുള്ളിപ്പുലിയുടെ ദൃശ്യങ്ങൾ വീണ്ടും പതിഞ്ഞു. തുടർച്ചയായി പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രഭാതസവാരിക്കാരും രാത്രി വൈകി ജോലി കഴിഞ്ഞ് മടങ്ങുന്നവരും വലിയ ആശങ്കയിലാണ്. കുട്ടികളെയും പ്രായമായവരെയും വീടുകളിൽ നിന്ന് പുറത്തിറക്കാൻ പോലും രക്ഷിതാക്കൾ ഭയപ്പെടുന്നു. നേരത്തെ തെരുവുനായയാണെന്ന് തെറ്റിദ്ധരിച്ച് അടുത്തുപോയ സംഭവങ്ങൾ ഉണ്ടായിട്ടുള്ളതിനാൽ, ഇപ്പോൾ പ്രദേശത്ത്…

Read More

ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ

ബെംഗളൂരു: ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ ഈടാക്കുന്ന അമിത കമ്മീഷനും വൻ തുകയുടെ ‘മറഞ്ഞിരിക്കുന്ന’ ഡിസ്‌കൗണ്ടുകളും (Hidden Discounts) കാരണം ബെംഗളൂരുവിലെ റെസ്റ്റോറന്റ് ഉടമകൾ കടുത്ത പ്രതിസന്ധിയിൽ. ഉപഭോക്താക്കൾ ഓർഡർ ചെയ്യുന്ന തുകയിൽ നിന്നും വലിയൊരു ഭാഗം ആപ്പുകൾ വെട്ടിക്കുറയ്ക്കുന്നതിനാൽ റെസ്റ്റോറന്റുകൾക്ക് ലഭിക്കുന്ന യഥാർത്ഥ വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. നിങ്ങൾ ഒരു ഫുഡ് ഡെലിവറി ആപ്പിലൂടെ 500 രൂപയുടെ ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ, ഉപഭോക്തൃ നിരക്കിനു പുറമെ പ്ലാറ്റ്‌ഫോം ഫീസും ഡെലിവറി ചാർജും ജി.എസ്.ടിയും ഉൾപ്പെടെ നിരവധി തുകകൾ വേറെയും ഈടാക്കുന്നുണ്ട്. ഇതിനുപുറമെയാണ്…

Read More

പൈപ്പിനുള്ളിൽ റോബോട്ടുകൾ;  മലിനജലം കലർന്നാൽ പറയും; ബെംഗളൂരുവിന്റെ കുടിവെള്ള പ്രശ്നത്തിന് എ.ഐ. പരിഹാരം

ബെംഗളൂരു: നഗരത്തിലെ ചില പ്രദേശങ്ങളിൽ കാവേരി കുടിവെള്ളത്തിൽ മലിനജലം കലരുന്നത് വ്യാപക പരാതിക്കിടയാക്കിയ പശ്ചാത്തലത്തിൽ, പ്രശ്‌നപരിഹാരത്തിനായി നൂതന സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കാൻ ബെംഗളൂരു ജലസേചന-മലിനജല ബോർഡ് (ബി.ഡബ്ല്യു.എസ്.എസ്.ബി) തീരുമാനിച്ചു. കൃത്രിമ ബുദ്ധിയും (എ.ഐ) റോബോട്ടിക്സും ഉപയോഗിച്ച് കുടിവെള്ള പൈപ്പ്‌ലൈനുകളിലെ ചോർച്ചയും കേടുപാടുകളും മലിനീകരണവും തുടക്കത്തിൽ തന്നെ കണ്ടെത്തുന്ന പൈലറ്റ് പദ്ധതിക്കാണ് ബോർഡ് തുടക്കമിടുന്നത്. കത്രിഗുപ്പെ, യെലഹങ്ക തുടങ്ങിയ പ്രദേശങ്ങളിൽ കാവേരി കുടിവെള്ള പൈപ്പ് ലൈനിലേക്ക് ഡ്രെയിനേജ് വെള്ളം കലരുന്നത് മൂലം ജനങ്ങൾ കടുത്ത ദുരിതത്തിലായിരുന്നു. ഇത് പരിഹരിക്കുന്നതിന്റെ ഭാഗമായി തെക്കൻ ബെംഗളൂരുവിൽ 18 മാസം…

Read More