കേരള സമാജം കെ. ആർ. പുരം സോൺ ഓണാഘോഷം ഒക്ടോബർ 2 ന്

ബെംഗളൂരു:  കേരള സമാജം ബെംഗളൂരു  കെ. ആർ. പുരം സോണിന്റെ ഓണാഘോഷം ഒക്ടോബർ 2 നു ഞായറാഴ്ച ഗാന്ധിജയന്തി ദിനത്തിൽ ഓണാഘോഷം “വീണ്ടും ഒരു പൊന്നോണ സംഗമം” കൃഷ്ണരാജപുരത്തുള്ള എം.ടി.ബി. കൺവെൻഷൻ ഹാളിൽ രാവിലെ 9:30 മണിക്ക് ആരംഭിക്കും. ഉച്ചക്ക് നടക്കുന്ന പൊതുസമ്മേളനം നഗര വികസന വകുപ്പ് മന്ത്രി ബൈരതി ബസവരാജ് ഉദ്ഘാടനം ചെയ്യും. സോൺ ഹനീഫ് എം അധ്യക്ഷത വഹിക്കും. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദഗൗഡ എം. പി മുഖ്യാതിഥിയാകും. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് സുഭാഷ് ചന്ദ്രൻ, കവിയും ഗാനരചയിതാവുമായ റഫീഖ്…

Read More

കല ബെംഗളൂരു ഓണോത്സവത്തിന് ആവേശോജ്ജ്വല കൊടിയിറക്കം 

ബെംഗളൂരു: ബെംഗളൂരു മലയാളികളെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് കല വെൽഫയർ അസോസിയേഷന്റെ ഓണാഘോഷവും കലാ സാന്ത്വനം പദ്ധതിയുടെ ഉദ്ഘാടനവും ഞായറാഴ്ച ദാസറഹള്ളിയിൽ നടന്നു. പൊതുസമ്മേളനവും കലാ സാന്ത്വനം ഉദ്ഘാടനവും കേരള മുൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ഷൈലജ ടീച്ചർ നിർവഹിച്ചു. കേരള എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് മെഗാ നൈറ്റ് പരിപാടികൾ ഉദ്ഘാടനം ചെയ്തു.   ദസറഹള്ളി എം. എൽ. എ, ആർ മഞ്ജുനാഥ്‌ മുഖ്യാതിഥിയായി. കലയുടേത് മാതൃകാപരമായ സന്നദ്ധസേവന പ്രവർത്തനങ്ങളാണെന്നും അതിജീവനത്തിന്റെ കൈത്താങ്ങാവാൻ കലയുടെ പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും ഷൈലജ…

Read More

സെൽഫ് ഡിഫെൻസ് വർക്ക്‌ ഷോപ്പ്, സെപ്റ്റംബർ 25 ന്

ബെംഗളൂരു: സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 25 ന് രാവിലെ 9 മണിക്ക് സ്ത്രീകൾക്കായി ബെംഗളൂരു അഭീവ ക്രോസ് ഫിറ്റ് അറീനയിൽ പ്രത്യേക ക്ലാസ്സ്. പ്രൊട്ടക്ഷൻ മാനിയ ഫൗണ്ടർ ആൻഡ് ചീഫ് ഇൻസ്‌ട്രക്ടർ ആയ പ്രേം മേനോൻ സ്വയം പ്രതിരോധത്തിന്റെ ആവശ്യകതയെക്കുറിച്ചും പ്രത്യക്ഷ പ്രതികരണ പ്രവർത്തനങ്ങളെക്കുറിച്ചും ക്ലാസ്സ് ഉണ്ടാകുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു. രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ക്ലാസ്സ്. പുരുഷന്മാർക്കുള്ള ക്ലാസ്സ് പിന്നീട് ഉണ്ടായിരിക്കുമെന്നും അറിയിച്ചു. ബെംഗളൂരു മലയാളി റൈഡേഴ്സും അഭിവക്രോഫിറ്റ് അറീനയും ചേർന്നാണ് സെൽഫ് ഡിഫെൻസ്…

Read More

ബെംഗളൂരു പ്രീ പ്രോഫേസ് സെപ്റ്റംബർ 25 ന്

ബെംഗളൂരു: ബെംഗളൂരു പ്രൊഫഷണൽ വിംഗും ഇസ്ലാമിക് ഗൈഡൻസ് സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രോഫേസ് മീറ്റും ടീൻസ് സ്പെസും സെപ്റ്റംബർ 25 ന് ഞായറാഴ്ച വൈകുന്നേരം 3:00 മുതൽ അസ്‌ലം പാലസ്സിൽ വെച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. രക്ഷിതാക്കൾക്ക് വേണ്ടി പ്രശസ്ത ഫാമിലി കൗൺസലിംഗ് സ്പെഷ്യലിസ്റ്റ് ഹാരിസ് ബിൻ സലീം “കുടുംബവും ധാർമികതയും” എന്ന വിഷയത്തിലും, താജുദ്ദീൻ സ്വലാഹി “ജീവിത ലക്ഷ്യവും നിയോഗവും” എന്ന വിഷയത്തിലും, കോട്ടക്കൽ അൽ-മാസ്സ് ഹോസ്പിറ്റലിലെ ഡോ . മുഹമ്മദ് കുട്ടി കണ്ണിയൻ “മാറ്റത്തിനൊരുങ്ങുക” എന്ന വിഷയത്തിലും സംസാരിക്കുന്നതായിരിക്കും. അനുകാലിക വിഷയങ്ങൾ…

Read More

മലയാളം മിഷൻ പുതിയ കേന്ദ്രം സർജാപൂർ ഉദ്ഭവ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു

ബെംഗളൂരു: മലയാളം മിഷന്റെ പുതിയ കേന്ദ്രം 2022 സെപ്റ്റംബർ 18-ന് സർജാപുര ഉദ്ഭവ കേന്ദ്രത്തിൽ (എസ്. യു.കെ) ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ് ശ്രീ ധമോധരൻ മാഷ് സെന്ററിന്റെ ഉദ്ഘാടനം നിർവഹിച്ചു. മലയാളം മിഷൻ ബെംഗളൂരു സൗത്ത് കോ-ഓർഡിനേറ്റർ ശ്രീ ജോമോൻ സ്റ്റീഫൻ മലയാളം മിഷന്റെ പ്രവർത്തനം സദസ്സിനോട് വിശദീകരിച്ചു. ശ്രീ ഷഫീഖ് സ്വാഗതവും, എച്ച്എംഎസ് കോഓർഡിനേറ്റർ ശ്രീമതി സജ്‌ന അധ്യക്ഷ പ്രസംഗവും, എഴുത്തുകാരൻ ശ്രീ ഹാസിം ആശംസ പ്രസംഗവും, മലയാളം മിഷൻ എസ്‌യു.കെ കോർഡിനേറ്റർ ശ്രീ മുഹമ്മദ് ഫാറൂഖ്…

Read More

‘ഓണം എക്സ്ട്രാവഗൻസ 2022’ ആഘോഷം നടന്നു 

ബെംഗളൂരു: ഇലക്ട്രോണിക് സിറ്റി SMONDO -3 ഓണം സാംസ്കാരിക സമിതി 17, 18 തിയ്യതികളിൽ ഗ്രാൻഡ് ഓണം ഫെസ്റ്റിവൽ ‘ഓണം എക്സ്ട്രാവഗൻസ 2022’ വിപുലമായി ആഘോഷിച്ചു. ഓണസദ്യ, സാംസ്കാരിക പരിപാടികൾ, ബ്രേക്ക് ഫ്രീ റൂട്ടിന്റെ സംഗീത നിശ, മാവേലിക്കൊപ്പം ഘോഷയാത്ര, ശിങ്കാരിമേളം, കുട്ടികളുടെ പരിപാടികൾ, കായിക വിനോദങ്ങൾ, വടംവലി മത്സരം, ഓണപ്പാട്ട്, വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു.

Read More

കെങ്കേരി സെന്റ് വിൻസെന്റ് പള്ളി ഇടവകയിൽ ഓണാഘോഷം നടന്നു

ബെംഗളൂരു: കെങ്കേരി .സെന്റ് വിൻസെന്റ് പള്ളി ഇടവയുടെ ഓണം വിപുലമായ രീതിയിൽ ആഘോഷിച്ചു. ഇടവ വികാരി ഫാ. ഫ്രാങ്കോ ചൂണ്ടൽ ആഘോഷത്തിന് നേതൃത്വം നൽകി . യൂത്ത് വിങ്ങിന്റെ നേതൃത്വത്തിൽ പൂക്കളം ഒരുക്കി, തിരുവാതിര, വടം വലി മത്സരം, ഓണപ്പാട്ട്, കുട്ടികളുടെ നൃത്തം, മറ്റ് മത്സരങ്ങൾ വിഭവ സമൃദ്ധമായ ഓണ സദ്യ എന്നിവ ഉണ്ടായിരുന്നു. ഡിസ്‌ന, ബിജു, ജോളി, അസ്സീസ്സി, ബിനോയ്, ആന്റോ, സിസ്‌ലി, റാണി എന്നിവർ പ്രോഗ്രാം, സ്‌പോർട്‌സ്, ഓണസദ്യ എന്നിവർ നേതൃത്വം നൽകി. ഇടവ അംഗങ്ങൾ എല്ലാവരും പരിപാടികളിൽ പങ്കെടുത്തു.

Read More

മലയാളി കൂട്ടായ്മ, ഓണം പരിപാടികൾ നടത്തി

ബെംഗളൂരു: കാട്ടുഗോഡി ജി ആർ എലിസിയം അപ്പാർട്ട്മെന്റിൽ മലയാളി കൂട്ടായ്മ ഓണം പരിപാടികൾ നടത്തി. പരിപാടിയുടെ ഭാഗമായി ചെണ്ടമേളം, പുലികളി, തിരുവാതിര കളി, മറ്റു കലാപരിപാടികൾ അരങ്ങേറി. അർജുൻ, മിഥുൻ, ജെറി, ജിന്റോ, ജിതിൻ, സുരജ്, രവി, രാകേഷ്, ശ്രീകുമാർ, വരുൺ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Read More

മഹൽ ഓണാഘോഷം ‘കേളിരവം 2022’ നാളെ 

ബെംഗളൂരു: മലയാളി അസോസിയേഷൻ ഓഫ് എച്ച്. എ. എൽ ന്റെ ഓണാഘോഷം ‘കേളിരവം 2022’ സെപ്റ്റംബർ 18 നാളെ എച്ച്. എ. എൽ ഫാക്ടറിയുടെ അടുത്ത് ഉള്ള എച്ച്. എൽ. എ കല്ല്യാണ മണ്ഡപത്തിൽ രാവിലെ 10 മണിക്ക് ആരംഭിക്കും. മുഖ്യ അതിഥിയായി എച്ച്. എ. എൽ ഡയറക്ടർ ഓപ്പറേഷൻസ് ഐ. പി ജയദേവ ചടങ്ങിൽ പങ്കെടുക്കും. ആഘോഷത്തിന്റെ ഭാഗമായി തിരുവാതിര കളി, നാടൻ പാട്ട്, പുലിക്കളി, ശിക്കാരി മേളം, വഞ്ചി പാട്ട്, സ്കിറ്റ്, മാർഗം കളി എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘടന അറിയിച്ചു. ഒപ്പം…

Read More

കേരള സമാജം ഓണമഹോത്സവം 18 ന്

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജം കന്റോൺമെന്റ് സോൺ സംഘടിപ്പിക്കുന്ന ഓണാഘോഷം-ഓണമഹോത്സവം2022 ആർ ടി നഗർ തരളബാലു കേന്ദ്ര ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 18 ന് ഞായറാഴ്ച നടക്കും . ഉച്ചക്ക് 2മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും രാവിലെ 9:30 നു കലാപരിപാടികളോടെ ആഘോഷങ്ങൾ ആരംഭിക്കും. ശിങ്കാരി മേളം , ഓണസദ്യ , സിനിമ പിന്നണി ഗായകരായ രഞ്ജിനി ജോസ് , രവിശങ്കർ , രാഹുൽ സത്യനാഥ് , കൃഷ്ണ ദിയ തുടങ്ങിയവർ നയിക്കുന്ന ഗാനമേള എന്നിവയും…

Read More
Click Here to Follow Us