ഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി

ബെംഗളൂരു: “ഇരുണ്ട സംസ്കാര തേർവാഴ്ചയുടെ കാവലാളുകൾ” എന്ന ഗൂഗിൾ മീറ്റ് സംവാദം ഒരുക്കി സി.പി.എ.സി. 19-2-2023, 10.30 മുതൽ പ്രശസ്ത എഴുത്തുകാരനും, വാഗ്മിയും കേരള സാഹിത്യ അക്കാദമി മുൻ പ്രസിഡന്റുമായ വൈശാഖൻ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ എഴുത്തുകാരിയും പ്രഭാഷകയുമായ വി എസ്‌ ബിന്ദു ഗൂഗിൾ മീറ്റ് സംവാദം ഉദ്ഘാടനം ചെയ്യും. ബെംഗളൂരുവിലെ എഴുത്തുകാരും വായനക്കാരും സാംസ്കാരിക പ്രവർത്തകരും സംവാദത്തിൽ പങ്കെടുക്കണമെന്ന് പരിപാടി സംഘാടകര്‍ അറിയിച്ചു. CPAC_Discussion_Vaisakhan_19_Feb_2023 Sunday, February 19 · 10:30 – 13:30 Google Meet joining info…

Read More

ഐപിസി 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ആരംഭിച്ചു

ബെംഗളൂരു: ആവശ്യക്കാരുടെ നേരെ ആശ്വാസത്തിന്റെ കരങ്ങൾ നീട്ടുന്ന ക്രൈസ്തവദൗത്യത്തിനു ഊന്നൽ നൽകി ജീവിക്കാൻ വിശ്വാസികൾ തയ്യാറാകണമെന്നു ഐപിസി കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ.എസ്. ജോസഫ് പ്രസ്താവിച്ചു. ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭയുടെ (ഐപിസി) 36-ാമത് കർണാടക സംസ്ഥാന കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ ചുറ്റും കഷ്ടത്തിലും പ്രയാസത്തിലും കഴിയുന്നവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിൽ വിശ്വാസിയുടെ ഹൃദയത്തിൽ വേദനിക്കുന്നവർക്ക് ഇടം നൽകണമെന്ന് അദ്ദേഹം സഭാംഗങ്ങളെ ആഹ്വാനം ചെയ്തു. പാസ്റ്റർമാരായ സി.പി. സാമുവേൽ, തോമസ് ജോർജ് എന്നിവർ അധ്യക്ഷരായിരുന്നു. ഐ.പി.സി ദേശീയ വൈസ് പ്രസിഡൻറ്…

Read More

വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ന്

ബെംഗളൂരു: ഇസ്ലാമിക് ഗൈഡൻസ് സെൻറർ ബെംഗളൂരു സംഘടിപ്പിക്കുന്ന വൈജ്ഞാനിക സമ്മേളനം ഫെബ്രുവരി 19 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചടങ്ങിൽ ഹാരിസ് കായകൊടി,അർഷദ് അൽഹികമി,അബ്ദുൾ അഹദ് സലഫി  തുടങ്ങിയവർ സംബന്ധിക്കും . ഫൺ വേൾഡിനു സമീപം ഉള്ള അസ്‌ലം പാലസ് വെഡിങ് ഹാളിൽ വെച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം ഭാരവാഹികളെ തെരെഞ്ഞെടുത്തു . സ്വാഗത സംഗം ബഷീർ കെ വി, കൺവീനർ ആയി ഹാരിസ് ബന്നൂർ വിവിധ വകുപ്പ് ഭാരവാഹികളായി . പബ്ലിസിറ്റി : ഷഹീർ…

Read More

ബാഡ്മിന്റൺ ചാംപ്യൻഷിപ് നടത്തി

ബെംഗളൂരു: സെന്റ് അൽഫോൻസാ ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 സെന്റ് അൽഫോൻസാ ഫൊറോന ചർച്ച് സുൽത്താൻപാളയ പിതൃവേദി സംഘടിപ്പിച്ച എസ്എബിസി രൂപതാതല ബാഡ്മിന്റൺ ചാംപ്യൻഷിപ് 2023 ഫെബ്രുവരി 11 -12 തിയ്യതികളിൽ നടന്നു, പല ഇടവകളിൽ നിന്നായി 27 ടീമുകൾ പങ്കെടുത്തു. ഒന്നാം സമ്മാനമായ എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും സാന്തോം ചർച് ഹുളി മാവ് സ്വന്തമാക്കി, രണ്ടാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് തോമസ് ചർച് ധർമ്മരാം ചർച്ച് സ്വന്തമാക്കി, മൂന്നാം സ്ഥാനം ട്രോഫിയും ക്യാഷ് അവാർഡും സെന്റ് നോർബട്ടന്‍ കസവനഹള്ളി…

Read More

ബി.ഇ.എം.എ വെൽക്കം 2023 ഫെബ്രുവരി 5ന്

ബെംഗളൂരു: ബെംഗളൂരു ഈസ്റ്റ്‌ നിവാസികളായ മലയാളികളുടെ സംഘടനയായ ബി.ഇ.എം.എ. (ബെംഗളൂരു ഈസ്റ്റ്‌ മലയാളി അസോസിയേഷൻ) നടത്തുന്ന വെൽക്കം 2023 എന്ന പരിപാടി ഫെബ്രുവരി 5 ന് ദൂരവാണി നഗറിലുള്ള ഐടിഐ കോളനി യിൽ സ്ഥിതി ചെയ്യുന്ന വിദ്യാമന്ദിർ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തും.   മലയാള സിനിമയിലെ നിറസാന്നിധ്യമായ യുവനടി പ്രയാഗ മാർട്ടിനും, സ്ഥലം എം എൽ എ യും ബാംഗ്ലൂർ നഗര വികസനകാര്യ മന്ത്രിയുമായ ബി എ ബസവരാജുവുമാണ് ചടങ്ങിൽ മുഖ്യ അതിഥികളായി എത്തുന്നത്. കൂടാതെ ചടങ്ങിൽ പ്രിസൺ മിനിസ്ട്രി യുടെ നാഷണൽ കോർഡിനേറ്ററും…

Read More

പൂർവ വിദ്യാർത്ഥികളുടെ കുടുംബ സംഗമം നടന്നു 

ബെംഗളൂരു: ഗവൺമെൻറ് കോളേജ് മടപ്പള്ളിയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളൂരു സംഘടനയായ മെക്കാബ് കുടുംബസംഗമം സംഘടിപ്പിച്ചു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിയും മടപ്പള്ളി കോളേജിലെ മുൻ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറുമായ അഡ്വ. സത്യൻ പുറമേരി സംഗമം ഉദ്ഘാടനം ചെയ്തു. ഇസിഎ ഹാൾ ഇന്ദിരനഗറിൽ നടന്ന ചടങ്ങിൽ മെക്കാബ് പ്രസിഡൻറ് അഡ്വ .പ്രമോദ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വേണുഗോപാൽ ജി , ഷിനോദ് പി യു , സദാനന്ദൻ വി , രാഗേഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. പരിചയപ്പെടൽ, ഓർമ്മകൾ അയവിറക്കൽ ,ക്വിസ് മത്സരം, വിവിധ ഗെയിംസ് ,…

Read More

ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ഫുട്ബോൾ മത്സരം, എഫ് സി കുട്ലു ജേതാക്കൾ

ബെംഗളൂരു: മലയാളി സ്‌പോർട്‌സ് ക്ലബന്റെ നേതൃത്വത്തിൽ ജനുവരി 22 ഞായറാഴ്ച സർജപൂർ റോഡിലെ വെലോസിറ്റി ഗ്രൗണ്ടിൽ നടന്ന ഫുട്‌ബോൾ മത്സരത്തിൽ എഫ്‌എസ്‌ഐ കുട്‌ലു ജേതാക്കളായി. 24 ഓളം ടീമുകളിൽ 240 മലയാളികൾ പങ്കെടുത്ത ഫുട്ബോൾ മത്സരം ഞായറാഴ്ച രാവിലെ 8 മണിക്ക് തുടങ്ങി രാത്രി 9 മണിയോടുകൂടി അവസാനിക്കുകയായിരുന്നു. ഫൈനലിൽ ഡോറടോ എഫ് സി യെ 2-0 എന്ന സ്‌കോറിൽ തോൽപ്പിച്ചാണ് എഫ് സി കുട്‌ലു വിജയികളായത്. വിജയികൾക്ക് ഇമ്പേരിയൽ ഹോട്ടൽ സ്‌പോൺസർ ചെയ്ത ട്രോഫിയും 16000 രൂപ ക്യാഷ് പ്രൈസും, റണ്ണേഴ്‌സ് ആപ്പ്…

Read More

പി.കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം സമ്മാനിച്ചു

ബാംഗ്ലൂർ: അക്ഷര നഗരി ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്പരം വായനക്കൂട്ടം ഏർപ്പെടുത്തിയ, ഈ വർഷത്തെ പി കെ രാഘവൻ മെമ്മോറിയൽ ഇംഗ്ലീഷ് സാഹിത്യ പുരസ്കാരം ശ്രീകല പി വിജയൻ, പ്രശസ്ത സാഹിത്യകാരൻ ഡോ.ജേക്കബ് സാംസണിൽ നിന്ന് ഏറ്റുവാങ്ങി. കോട്ടയം പബ്ലിക് ലൈബ്രറിയിൽ വച്ച് നടന്ന പരസ്പരം വായനക്കൂട്ടത്തിന്റെ പത്തൊമ്പതാമത് വാർഷിക സമ്മേളനത്തിൽ വച്ചാണ് പുരസ്കാരം വിതരണം ചെയ്തത്. ചടങ്ങിൽ സംസ്കൃത സർവകലാശാല മുൻ പി.വി.സി ഡോ.എസ്.രാജശേഖരൻ , ചലചിത്ര സംവിധായകൻ പി.ആർ. ഹരിലാൽ, ലൈബ്രറി ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, പരസ്പരം മാസിക ചീഫ് എഡിറ്റർ ഔസേഫ്…

Read More

സതീഷ്  തോട്ടശ്ശേരിക്ക്  സുവർണ്ണ തൂലികാ  പുരസ്‌കാരം. 

ബെംഗളൂരു: കൊച്ചിൻ  സാഹിത്യ  അക്കാദമിയുടെ  സുവർണ്ണതൂലികാ പുരസ്കാരം സതീഷ്  തോട്ടശ്ശേരിക്ക്.  അനുഭവ നർമ്മ നക്ഷത്രങ്ങൾ എന്ന കഥാ  സമാഹാരത്തിനാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന  പരിപാടിയിൽ  എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷണ്മുഖദാസ് പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കവി രാവുണ്ണി, കൊച്ചിൻ സാഹിത്യ അക്കാദമി ഭാരവാഹികളായ  വിപിൻ പള്ളുരുത്തി, റോബിൻ, മോഹൻദാസ് മണ്ണാർക്കാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു

Read More

നോർക്ക ന്യൂസ് ലെറ്റർ പ്രകാശനം ചെയ്തു

ബെംഗളൂരു: പ്രവാസി ഭാരതീയ ദിവസ് ആചരണത്തോടനുബന്ധിച്ച് നോര്‍ക്ക റൂട്ട്‌സ് പുന:പ്രസിദ്ധീകരിച്ച നോർക്ക ന്യൂസ് ലെറ്ററിന്റെ പ്രകാശനം ഇൻഡോറിൽ നടന്നു. പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ നടക്കുന്ന ബൃല്യന്റ് സെന്ററിൽ നടന്ന ചടങ്ങിൽ നോർക്ക വൈസ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ. യൂസഫ് അലി പ്രകാശന ചെയ്തു . കഴിഞ്ഞ വർഷം നോർക്ക റൂട്ട്സ് നേടിയ പ്രധാന നേട്ടങ്ങൾ ഉൾപ്പെടുത്തിയ “നോർക്ക അറ്റ് എ ഗ്ലാൻസ് ” എന്ന കലണ്ടറിന്റെ പ്രകാശനവും യൂസഫ് അലി നിർവഹിച്ചു. നോര്‍ക്ക റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണൻ ന്യൂസ്…

Read More