ചൂടിനോട് പോകാന്‍ പറ, ഇനി വാങ്ങാം എസിയുള്ള ഹെല്‍മറ്റ്!

ഇരുചക്ര വാഹനമുള്ളവര്‍ ഏറ്റവും കൂടുതല്‍ പണം ചിലവഴിച്ചിരിക്കുക ഹെല്‍മറ്റ്‌ വെയ്ക്കാത്തതിന് പിഴയടച്ചാകും. അത്രയ്ക്ക് നിര്‍ബന്ധമാണ് ഇരുചക്ര യാത്രികര്‍ക്ക് ഹെല്‍മറ്റ്‌‌.

അപകട സമയത്ത് കൂടുതല്‍ സുരക്ഷ നല്‍കുന്നത് ഫുള്‍ഫേസ് ഹെല്‍മറ്റാണെങ്കിലും കടുത്ത ഉഷ്ണം കാരണം പലരും ഇപ്പോള്‍ ഹാഫ്‌ഫേസ് ഹെല്‍മറ്റാണ് തിരഞ്ഞെടുക്കാറ്.

എന്നാല്‍ ഈ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയിരിക്കുകയാണ്  ഫെഹര്‍. പൂര്‍ണമായും ശീതീകരണ സംവിധാനമുള്ള ഹെല്‍മറ്റാണ് ഇതിനായി ഫെഹര്‍ പുറത്തിറക്കിയിരിക്കുന്നത്. അമേരിക്കയില്‍ പുറത്തിറക്കിയ ഈ എസി ഹെല്‍മറ്റിന്  എസിഎച്-വണ്‍ (ACH-01) എന്നാണ് പേര്‌.

കൂളിംഗ് സംവിധാനമുള്ള ഹെല്‍മറ്റുകള്‍ നേരത്തെ വിപണിയിലുണ്ടെങ്കിലും സ്വയം ശീതീകരണ സംവിധാനത്തോടെ ലോകത്ത്‌ പുറത്തിറങ്ങുന്ന ആദ്യ ഹെല്‍മറ്റാണ് എസിഎച്-വണ്‍ (ACH-01).

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

തെര്‍മോ ഇലക്ട്രിക് ടെക്‌നോളജിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ എസി ഹെല്‍മറ്റ് ഡിസൈന്‍ ചെയ്തത് അമേരിക്കക്കാരനായ സ്റ്റീവ് ഫെഹറാണ്.

റോള്‍സ് റോയ്‌സ്, ബെന്‍റലി, ലക്‌സസ്, ഫെരാരി, ഇന്‍ഫിനിറ്റി എന്നീ അത്യാഡംബര കാറുകളുടെ സീറ്റില്‍ കൂളിങ്ങിന്‌ ഉപയോഗിക്കുന്ന ട്യുബുലാര്‍ സ്‌പെസര്‍ ഫാബ്രിക്കിന്‍റെ സഹായത്തോടെയാണ് ഹെല്‍മറ്റിലെ എല്ലാ ഭാഗത്തേക്കും തണുപ്പെത്തുക.

ബാറ്ററി ചാര്‍ജ് ഉപയോഗിച്ചാണ് ഹെല്‍മറ്റിന്‍റെ പ്രവര്‍ത്തനം. ബൈക്കിലെ 12V ബാറ്ററിയുമായി കണക്റ്റ് ചെയ്യാവുന്ന പിന്‍ ഹെല്‍മറ്റിനൊപ്പമുണ്ട്. അതല്ലെങ്കില്‍ അഡീഷ്ണല്‍ ബാറ്ററി ഇതില്‍തന്നെ ഉള്‍പ്പെടുത്തുകയും ചെയ്യാം.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

3000mAh ബാറ്ററി ഉപയോഗിച്ച് തുടര്‍ച്ചയായി രണ്ട് മണിക്കൂര്‍ വരെയും 12000mAh ബാറ്ററയില്‍ ആറ് മണിക്കൂര്‍ വരെയും തുടര്‍ച്ചയായി പ്രവര്‍ത്തിക്കാന്‍ സാധിക്കും. ക്ലിയര്‍ ആന്‍റി ഫോഗ്, ആന്‍റി സ്‌ക്രാച്ചാണ് ഹെല്‍മറ്റിലെ വൈസര്‍.

ഗണ്‍ മെറ്റല്‍, പേള്‍ വൈറ്റ്, ഗ്ലോസ്‌ ബ്ലാക്ക്, മാറ്റ് ബ്ലാക്ക് നിറങ്ങളില്‍ ഫെതര്‍ ഹെല്‍മറ്റ് പുറത്തിറങ്ങും. ഭാരം 1450 ഗ്രാം ഭാരമുള്ള ഈ ഹെല്‍മറ്റിന് 549.99 ഡോളര്‍, അതായത് 38,600 രൂപയാണ് വില.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts