ബെംഗളൂരു:കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ആദ്യകാല ഇസി മെമ്പർ ശ്രീ. ടി.ജെ. എബ്രഹാമിന്റെ മകൻ സാജെറ്റ് ജോസഫ് ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന്റെ ആദരസൂചകമായി ഇന്ന് വൈകുന്നേരം 3 .30 നു ഭാനു സ്കൂളിൽ നടന്ന മീറ്റിംഗിൽ കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അദ്ദേഹത്തെ ആദരിച്ചു.
Read MoreCategory: BENGALURU JALAKAM
ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു
ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…
Read Moreഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ…
Read Moreബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുഹമ്മദ് ആസാദ് സ്വന്തമാക്കി
ജൂനിയർ ചേബർ ഇന്റർനാഷണൽ നൽകുന്ന ബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുത്താലം സ്വദേശി മുഹമ്മദ് ആസാദ് ന് ലഭിച്ചു. കോഴിക്കോട് മുക്കം വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ പ്രഗത്ഭ ബിസിനസ് കോച്ച് കസാക് ബെഞ്ചാലി അവാർഡ് കൈമാറി. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വ്യവസായികൾ ചടങ്ങിൽ സംബന്ധിച്ചു. ബിസിനസ് മേഖലയിൽ മുഹമ്മദ് ആസാദ് നിലവിൽ കേരളത്തിലും, കർണാടകയിലും, വിദേശത്തും സംരഭം നടത്തി വരുന്നുണ്ട്.
Read More“കെ.ഇ.എ.സോക്കർ-2023″വിജയികൾ ഇവരാണ്.
ബെംഗളൂരു : കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ ” കെ.ഇ.എ സോക്കർ 2023″ നടത്തി. ഓപ്പൺ വിഭാഗത്തിൽ ടി.കെ.എം കൊല്ലം, മാസ്റ്റേഴ്സ് വിഭാഗത്തിൽ മോഡൽ എഞ്ചിനീയറിംഗ് കോളേജ് , തൃക്കാക്കര, എന്നിവർ വിജയികളായി. TocH എഞ്ചിനീറിങ് കോളേജ്(ഓപ്പൺ കാറ്റഗറി), തൃശൂർ എഞ്ചിനീയറിംഗ് കോളേജ്(മാസ്റ്റേഴ്സ്) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 180 ഓളം പൂർവ വിദ്യാർത്ഥികൾ 21 ടീമുകളിലായി വൈറ്റ് ഫീൽഡ് യുണൈറ്റഡ്, മഹാദേവപുരയിൽ അണി ചേർന്നു. കെ.ഇ.എ മുഖ്യരക്ഷാധികാരി ശ്രീ വേണുഗോപാൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. കെ.ഇ.എ…
Read Moreകേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് പുതിയ ഭാരവാഹികൾ ഇവരാണ്.
ബെംഗളൂരു : കേരള സമാജം ബാംഗ്ലൂർ സൗത്ത് വെസ്റ്റ് 02 .07 .2023 വൈകിട്ട് നാലുമണിക്ക് വാർഷിക പൊതുയോഗം സംഘടിപ്പിച്ചു. ടി.ജെ.തോമസ് അധ്യക്ഷത വഹിച്ചു , തുടർന്നു നടന്ന യോഗത്തിൽ 2023 -2024 വര്‍ഷത്തെ ഭരണ സമിതിയിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് – അഡ്വ. പ്രമോദ് വരപ്രത്ത് സെക്രട്ടറി – പ്രദീപ്.പി ട്രഷറർ – ശിവദാസ് ഇടശ്ശേരി വൈസ് പ്രസിഡന്റ് – സതീഷ് തോട്ടശ്ശേരി & കെ .അപ്പുകുട്ടൻ ജോയിന്റ് സെക്രട്ടറി – നവീൻ മേനോൻ & പ്രവീൺ എൻ. പി ജോയിന്റ് ട്രഷറർ –…
Read Moreമെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടത്തി.
ബെംഗളൂരു : സമന്വയ ഹൊസാ റോഡ് സ്ഥാനീയ സമിതിയുടെ നേതൃത്വത്തിൽ ഹൊസാ റോഡ് ബ്ലൂബെൽ പബ്ലിക് സ്കൂളിൽ വച്ച് മെഡിക്കൽ ക്യാമ്പും രക്തദാന ക്യാമ്പും നടന്നു. കോർപറേറ്റർ ശ്രീമതി ശാന്ത ബാബു ഉദ്ഘാടനം നിർവ്വഹിച്ചു. MLA ശ്രീ കൃഷ്ണപ്പ ആശംസകളറിയിച്ചു. 150 ഓളം പേർ മെഡിക്കൽ രക്ത ദാന ക്യാമ്പിൽ പങ്കെടുത്തു. സമന്വയ വർക്കിങ്ങ് പ്രസിഡൻന്റെ ശ്രീ പി എം മനോജ്, സമന്വയ സെകട്ടറി ശ്രീ ശ്രവൽസൻ കൊടയ്ക്കാടത്ത്, ചന്താപുര ഭാഗ് സെക്രട്ടറി ശ്രീ തുളസീ ദരൻ, ട്രഷറർ ദിനേശൻ, രക്ഷാധികാരി ശ്രീ പ്രദീപ് റാം,…
Read Moreകുടംബ സഹായ ഫണ്ട് വിതരണം ചെയ്യുന്നു ;മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു.
ബെംഗളൂരു : കല വെൽഫയർ അസോസിയേഷന്റെ നേതൃത്വത്തിൽ ദാസറഹള്ളിയിൽ വാഹന അപകടത്തിൽ മരിച്ച മലയാളിയായ ബിനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നൽകുന്നു. ജൂലൈ 9 ഞായറാഴ്ച പീനിയയിൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ ആണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കും. അനുമോദന യോഗത്തിൽ കേരള യുവജന കമ്മീഷൻ ചെയർമാൻ എം. ഷാജർ പങ്കെടുക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രെഷറർ അച്യുതൻ എന്നിവർ അറിയിച്ചു.
Read Moreനഗരത്തിലെ നാടക പ്രേമികൾക്കൊരു സന്തോഷ വാർത്ത…
ബെംഗളൂരു: പതിറ്റാണ്ടുകൾക്ക് ശേഷം ഒരു മലയാള നാടകം ബെംഗളൂരു പ്രഫഷണൽ നാടക വേദിയിൽ അരങ്ങേറുകയാണ്. ഈ വരുന്ന ജൂലായ് 22, 23 തീയതികളിൽ വൈറ്റെഫീൽഡിലെ ജാഗ്രിതി തിയേറ്ററിൽ വച്ചാണ് “തുഷാഗ്നി” എന്ന മലയാള നാടകം അരങ്ങേറുന്നത്. വേൾഡ് മലയാളി ഫെഡറഷന്റെ ആർട്ട് ആൻഡ് കൾചാറൽ ഫോറമാണു മലയാള നാടക ചരിത്രത്തിന്റെ പ്രൌഡിയും മഹിമയും നഗരത്തിലെ മറ്റു നാടക കലസ്വാദകർക്കു വേണ്ടി അനാവരണം ചെയ്യുന്നത്. നാടകങ്ങൾ ധാരാളമായി അരങ്ങേറുന്ന, നഗരത്തിലെ പ്രഫഷണൽ തിയേറ്റർ നാടക തട്ടകത്തിൽ മലയാളത്തിലുള്ള നാടക പരീക്ഷണങ്ങൾ അധികം കണ്ടു വരാറില്ല. മറ്റെല്ലാ…
Read Moreകേരള സമാജം വാർഷിക പൊതുയോഗം സംഘടിപ്പിച്ചു
ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വാർഷിക പൊതുയോഗം നടന്നു. ചടങ്ങിൽ പ്രസിഡന്റ് ടി. ജെ തോമസ് അധ്യക്ഷം വഹിച്ചു. സെക്രട്ടറി ജഗത് എം. ജെ പ്രവർത്തന റിപ്പോർട്ടും ഖജാൻജി അരവിന്ദാക്ഷൻ കണക്കുകളും അവതരിപ്പിച്ചു. പൊതുയോഗത്തിൽ പുതിയ പ്രവർത്തക സമിതിയെ തെരഞ്ഞെടുത്തു.
Read More