“കെ.ഇ.എ.സോക്കർ-2023″വിജയികൾ ഇവരാണ്.

ബെംഗളൂരു : കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ ” കെ.ഇ.എ സോക്കർ 2023″ നടത്തി. ഓപ്പൺ വിഭാഗത്തിൽ ടി.കെ.എം കൊല്ലം, മാസ്റ്റേഴ്സ് വിഭാഗത്തിൽ മോഡൽ എഞ്ചിനീയറിംഗ് കോളേജ് , തൃക്കാക്കര, എന്നിവർ വിജയികളായി. TocH എഞ്ചിനീറിങ് കോളേജ്(ഓപ്പൺ കാറ്റഗറി), തൃശൂർ എഞ്ചിനീയറിംഗ് കോളേജ്(മാസ്റ്റേഴ്സ്) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 180 ഓളം പൂർവ വിദ്യാർത്ഥികൾ 21 ടീമുകളിലായി വൈറ്റ് ഫീൽഡ് യുണൈറ്റഡ്, മഹാദേവപുരയിൽ അണി ചേർന്നു. കെ.ഇ.എ മുഖ്യരക്ഷാധികാരി  ശ്രീ വേണുഗോപാൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു.

  'ബെംഗളൂരു വെറുമൊരു നഗരമല്ല, അതൊരു വഴിത്തിരിവാണ്'; ട്രാഫിക്കും വാടകയും സഹിച്ചും ജനങ്ങൾ ഐടി നഗരത്തിൽ തുടരുന്നതിന്റെ രഹസ്യം പങ്കുവെച്ച് ടെക്കി

കെ.ഇ.എ യുടെ തന്നെ പൂർവ ഭാരവാഹിയായ ശ്രീ ഷഗീഷ് ഇല്ലിക്കലിന്റെ ഓർമക്കായി കണ്ണൂർ എഞ്ചിനീയറിംഗ് കോളേജ് അലുംനി സ്പോൺസർ ചെയ്ത എവർ റോളിങ്ങ് ട്രോഫി ടി.കെ.എം കൊല്ലം കരസ്ഥമാക്കി.

എൽ.ബി.എസ്. കാസർഗോഡ് അലുംനി സ്പോൺസർ ചെയ്ത മാസ്റ്റേഴ്സ് കാറ്റഗറി വിനീത് മെമ്മോറിയൽ എവർ റോളിങ്ങ് ട്രോഫി മോഡൽ എഞ്ചിനീറിങ് കോളേജ് ആണ് നേടിയത്.

കെ.ഇ.എ. ഭാരവാഹികളായ ശ്രീ ടോം ജോർജ്, ഷെമിൻ, തോമസ് വേങ്ങൽ, ബെട്ട ഷഗീഷ്, ജോസാം, ശരത് എന്നിവരുടെ നേതൃത്വത്തിൽ സ്പോർട്സ് കമ്മിറ്റി അംഗങ്ങളായ ജിഷിത്, അർജുൻ, ഷനോജ്, ഫസീല, ഹരി, ദിൽഷൻ, പ്രശോഭ്, വരുൺ, ഉമേഷ്, രൂപിൻ, ജോജോ എന്നിവർ ടൂർണമെന്റ് വിജയകരമായി നടപ്പാക്കുന്നതിൻ്റെ പിന്നിൽ പ്രവർത്തിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു
[masterslider id="10"]

Related posts