ഡെക്കാൻ കൾച്ചറൽ സൊസിറ്റി സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം

vidhan soudha

ബെംഗളൂരു: ഡെക്കാൻ കൾച്ചറൽ സൊസിറ്റിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപനം ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ മൈസൂരു റോഡിലെ സൊസൈറ്റി രജത ജൂബിലീ ഹാളിലും, ജെ.സി. റോഡിലെ എ.ഡി.എ രംഗമന്ദിരയിലുമായി നടക്കും. ആഘോഷ പരിപാടികളുടെ ഭാഗമായി കലാകായിക മത്സരങ്ങൾ, ചെറുകഥ, കവിത മത്സരങ്ങൾ സാഹിത്യ സംഗമങ്ങൾ, സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനം, കലാ സന്ധ്യ, മെഗാ പ്രോഗ്രാം എന്നിവ അരങ്ങേറും. സംഘടനയുടെ അൻപതാം വാർഷികത്തോടനുബന്ധിച്ച് സുവർണ്ണ ജൂബിലി സ്മരണികയും പുറത്തിറക്കും.

Read More

ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ്റെ ഓണാഘോഷത്തിന് വിനീത് ശ്രീനിവാസൻ്റെ ഗാനമേള!

ഒബംഗളൂരു:ബാംഗ്ലൂർ മലയാളി വെൽഫയർ അസോസിയേഷൻ (BMWA ) ഓണാഘോഷം ‘നമ്മ ഓണം 2023’ (Namma Onam 2023) സെപ്റ്റംബർ മാസം 10 ന് നടത്തുന്നു. ബന്നാർഘട്ട റോഡിലെ എ എം സി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിലാണ് പരിപാടികൾ നടക്കുന്നത്. രാവിലെ 8മണിക്ക് അത്തപ്പുക്കള മത്സരത്തോടെ തുടങ്ങുന്ന ഓണാഘോഷ പരിപാടിയിൽ, കലാപരിപാടികൾ, ഓണാസദ്യ, വടംവലി മത്സരം എന്നിവയും ഉണ്ടായിരിക്കും. വൈകുന്നേരം 6.30 ന്, ചലച്ചിത്ര താരവും പിന്നണി ഗായകനുനായ വിനീത് ശ്രീനിവാസൻ അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും. അത്തപ്പുകള മത്സര വിജയികൾക്ക് 15000/-രൂപയും,രണ്ടും മൂന്നും സ്ഥാനക്കാർക്ക്,10000/-,5000/- രൂപയും…

Read More

മലയാളം മിഷൻ അധ്യാപക പരിശീലനവും, വർക്കിംഗ് കമ്മിറ്റി യോഗവും.

ബെംഗളൂരു : മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ ഏകദിന പ്രാഥമിക അധ്യാപക പരിശീലനവും, ചാപ്റ്റർ വർക്കിംഗ് കമ്മിറ്റി യോഗവും ജൂലായ് 30 നു രാജരാജേശ്വരി നഗർ സ്വർഗ്ഗറാണി പഠനകേന്ദ്രത്തിൽ വെച്ചു നടക്കും. കാലത്ത് 9.30 നു മിഷൻ നവാഗത അധ്യാപകർക്കായി നടത്തുന്ന അധ്യാപക പരിശീലനം ബാംഗളൂർ നോർത്ത് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും, കൈരളി നികേതൻ എഡുക്കേഷൻ ട്രസ്റ്റ് സെക്രട്ടറിയുമായ ജെയ്ജോ ജോസഫ് ഉത്ഘാടനം ചെയ്യും. മലയാളം മിഷൻ തിരുവനന്തപുരം ഓഫീസിൽ നിന്നുള്ള ഭാഷാധ്യാപകൻ സതീഷ് കുമാർ മുഖ്യാതിഥി ആകും. മലയാളം മിഷൻ പ്രവർത്തന രീതികളെ…

Read More

കലാ ബെംഗളൂരു സമ്മേളനവും ഭാരവാഹികളെ തെരഞ്ഞെടുപ്പും ജൂലൈ 30 ന് 

ബെംഗളൂരു: നഗരത്തിലെ ഏറ്റവും വലിയ മലയാളി ഇടതുപക്ഷ വെൽഫയർ സംഘടനയായ കലാ ബെംഗളൂരുവിന്റെ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ 30ന് രാവിൽ 9.30 മുതൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണലിൽ നടക്കും. രാവിലെ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാനത്തെ മുതിർന്ന സിപിഐഎം നേതാവ് വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യും. തുടർന്ന് നടക്കുന്ന കലയുടെ പൊതു സമ്മേളനം കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന പ്രധിനിധി സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ…

Read More

കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ വനിതാ, യുവജന, ബാല എന്നി വിഭാഗങ്ങളുടെ 2023-24 വർഷത്തേക്കുള്ള ഉപസമിതിയും, ഓണാഘോഷ കമ്മറ്റിയേയും ഇന്നലെ ഭാനു സ്കൂളിൽ നടന്ന യോഗത്തിൽ തിരഞ്ഞെടുത്തു. യോഗത്തിൽ ലെഫ്റ്റനന്റ് കെർണൽ ആയി സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ സമാജം ആദരിച്ചു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പി.ആർ.ഒ. അനീസ് മുഖ്യ പ്രഭാഷണം നടത്തി. അദ്ദേഹം സമൂഹം, സംസ്കാരം, സർഗാത്മകത, എന്നി വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. സമാജം പ്രസിഡന്റ് അഡ്വ.പ്രമോദ് വരപ്രത് അധ്യക്ഷനായിരിന്നു , സെക്രട്ടറി പ്രദീപ് സ്വാഗതം ആശംസിക്കുകയും, ജോ.…

Read More

ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച സാജെറ്റ് ജോസഫിനെ ആദരിച്ചു

ബെംഗളൂരു:കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ആദ്യകാല ഇസി മെമ്പർ ശ്രീ. ടി.ജെ. എബ്രഹാമിന്റെ മകൻ സാജെറ്റ് ജോസഫ് ലെഫ്റ്റ്: കേണൽ പദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന്റെ ആദരസൂചകമായി ഇന്ന് വൈകുന്നേരം 3 .30 നു ഭാനു സ്കൂളിൽ നടന്ന മീറ്റിംഗിൽ കേരള സമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് അദ്ദേഹത്തെ ആദരിച്ചു.

Read More

ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് അനുശോചന യോഗം സംഘടിപ്പിച്ചു 

ബെംഗളൂരു: അന്തരിച്ച മുൻമുഖ്യമന്ത്രിയും കോൺഗ്രസ്സ് പ്രസ്ഥാനത്തിന്റെ നേതാവുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ കർണാടക മലയാളി കോൺഗ്രസ്സ് ബി ടി എം അസംബ്ലി കമ്മറ്റിയുടെ നേതൃത്വത്തിൽ എസ്സ് ജി പാളയ സെന്റ് തോമസ് ചർച്ചിലെ ചാവറ ഹാളിൽ അനുശോചന യോഗം നടത്തി. സാധാരക്കാരുടെയും പാവപെട്ടവന്റെയും ആശ്രിതനായ ഒരു മനുഷ്യ സ്നേഹിയെയാണ് നമുക്ക് നഷ്ടപെട്ടത് എന്ന് യോഗം അഭിപ്രായപ്പെട്ടു. കെ എം സി സംസ്ഥാന സെക്രട്ടറി ചാർലി മാത്യു അദ്യക്ഷത വഹിച്ചു . ആന്റോ കാഞ്ഞിരത്തിങ്കൽ, വികാരി സെന്റ് തോമസ് ചർച്ച് , ജോമോൻ കോലഞ്ചേരി, മാണ്ട്യ രൂപത…

Read More

ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

ബെംഗളൂരു:കർണാടക മലയാളി കോൺഗ്രസ് സംസ്ഥാനകമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ കേരള മുഖ്യമന്ത്രിയും കോൺഗ്രസ് പ്രസ്ഥാനത്തിൻ്റെ ആദരണീയ നേതാവും ആയ ഉമ്മൻ ചാണ്ടി സാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. ആദർശത്തിന്റെ മുഖമുദ്രയായിരുന്ന ഉമ്മൻചാണ്ടി സാറിന്റെ നിര്യാണം ജനാധിപത്യ കേരളത്തോടൊപ്പം മറുനാടൻ മലയാളികൾക്കും നികത്താനാവാത്ത നഷ്ടമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കർണാടക മലയാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ജേക്കബ് മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി നന്ദകുമാർ കൂടത്തിൽ അനുശോചന പ്രമേയം അവതരിപ്പിച്ച് സംസാരിച്ചു. കർണാടക പ്രദേശ് കോൺഗ്രസ്സ് നേതാക്കളായ കെ സി അശോക്, ശ്രീനിവാസപ്പ…

Read More

ബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുഹമ്മദ്‌ ആസാദ് സ്വന്തമാക്കി

ജൂനിയർ ചേബർ ഇന്റർനാഷണൽ നൽകുന്ന ബിസിനസ് മികവിനുള്ള 2023 വർഷത്തെ കമാൽപത്ര അവാർഡ് മുത്താലം സ്വദേശി മുഹമ്മദ്‌ ആസാദ് ന് ലഭിച്ചു. കോഴിക്കോട് മുക്കം വെച്ച് നടന്ന ചടങ്ങിൽ കേരളത്തിലെ പ്രഗത്ഭ ബിസിനസ് കോച്ച് കസാക് ബെഞ്ചാലി അവാർഡ് കൈമാറി. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള വ്യവസായികൾ ചടങ്ങിൽ സംബന്ധിച്ചു. ബിസിനസ് മേഖലയിൽ മുഹമ്മദ്‌ ആസാദ്‌ നിലവിൽ കേരളത്തിലും, കർണാടകയിലും, വിദേശത്തും സംരഭം നടത്തി വരുന്നുണ്ട്.

Read More

“കെ.ഇ.എ.സോക്കർ-2023″വിജയികൾ ഇവരാണ്.

ബെംഗളൂരു : കേരള എഞ്ചിനീയർസ് അസോസിയേഷൻ ബെംഗളൂരു ചാപ്റ്റർ ” കെ.ഇ.എ സോക്കർ 2023″ നടത്തി. ഓപ്പൺ വിഭാഗത്തിൽ ടി.കെ.എം കൊല്ലം, മാസ്റ്റേഴ്സ് വിഭാഗത്തിൽ മോഡൽ എഞ്ചിനീയറിംഗ് കോളേജ് , തൃക്കാക്കര, എന്നിവർ വിജയികളായി. TocH എഞ്ചിനീറിങ് കോളേജ്(ഓപ്പൺ കാറ്റഗറി), തൃശൂർ എഞ്ചിനീയറിംഗ് കോളേജ്(മാസ്റ്റേഴ്സ്) എന്നിവർ രണ്ടാം സ്ഥാനം കരസ്ഥമാക്കി. കേരളത്തിലെ വിവിധ എഞ്ചിനീയറിംഗ് കോളേജുകളിലെ 180 ഓളം പൂർവ വിദ്യാർത്ഥികൾ 21 ടീമുകളിലായി വൈറ്റ് ഫീൽഡ് യുണൈറ്റഡ്, മഹാദേവപുരയിൽ അണി ചേർന്നു. കെ.ഇ.എ മുഖ്യരക്ഷാധികാരി  ശ്രീ വേണുഗോപാൽ ടൂർണമെന്റ് ഉത്ഘാടനം ചെയ്തു. കെ.ഇ.എ…

Read More
Click Here to Follow Us