ബിഎംഎഫിന്റെ രണ്ടാം ഘട്ട സ്കൂൾ കിറ്റ് വിതരണം ഇന്നും നാളെയും.

ബെംഗളൂരു : ബാംഗ്ലൂർ മലയാളി ഫ്രന്റ്സിന്റെ സ്കൂൾ കിറ്റ് വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്നും നാളെയുമായി വിവിധ സ്കൂളുകളിൽ നടക്കും. ആദ്യ പരിപാടി ഇന്ന് രാവിലെ 10 മണിക്ക് വിമാന പുര ഗവൺമെന്റ് സ്കൂളിലും തിപ്പ സാന്ദ്ര ഗവൺമെന്റ് സ്കൂളിലും വച്ച് നടക്കാം. നാളെ രാവിലെ 10 മണിക്ക് ഗവൺമെന്റ് കന്നഡ മോഡൽ പ്രൈമറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബിഎംഎഫ് സ്കൂൾ കിറ്റ് വിതരണം നടത്തും.

Read More

സപര്യ പ്രവാസി സാഹിത്യ പുരസ്കാരം സാഹിത്യകാരി കവിതക്ക്.

ബെംഗളൂരു : സപര്യ പ്രവാസി സാഹിത്യപുരസ്കാരം എഴുത്തുകാരി കെ. കവിതയ്ക്ക് കവി എസ്. രമേശൻ നായർ സമ്മാനിച്ചു. കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത കീർത്തിഫലകവും പ്രശസ്തി പത്രവും പതിനായിരം രൂപയും അടങ്ങിയതാണ് സപര്യ പ്രവാസി സാഹിത്യ പുരസ്കാരം. കേരളസമാജം ബെംഗളൂരു നോർത്ത് വെസ്റ്റ് ഓഫീസ് ഹാളിൽ നടന്ന ചടങ്ങിൽ ടി.എൻ.എം. നമ്പ്യാർ അധ്യക്ഷതവഹിച്ചു. സുകുമാരൻ പെരിയച്ചൂർ അവാർഡ് ജേതാവിനെ പരിചയപ്പെടുത്തി. ഡോ. ആർ.സി. കരിപ്പത്ത് മുഖ്യപ്രഭാഷണം നടത്തി. കെ. സുധാകരൻ, ശശീന്ദ്രവർമ, രാജേഷ് പുതിയകണ്ടം, രമാ പിഷാരടി, അനിതാ പ്രേംകുമാർ, സി.ഡി. ഗബ്രിയേൽ, അർച്ചനാ…

Read More

ബെംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വിദേശഭാഷാ വിഭാഗത്തിൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

ബെംഗളൂരു : ബെംഗളൂരു സെൻട്രൽ യൂണിവേഴ്സിറ്റിയുടെ വിദേശഭാഷാ വിഭാഗത്തിൽ ഡിപ്ലോമ കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഫ്രഞ്ച്, ജർമൻ, ജാപ്പനീസ്, ഇറ്റാലിയൻ, സ്പാനിഷ്, കൊറിയൻ, ചൈനീസ്, പോർച്ചുഗീസ്, റഷ്യൻ ഭാഷകളിലാണു കോഴ്സുകൾ. പ്ലസ് ടു, പിയുസി വിജയമാണു യോഗ്യത. ക്ലാസുകൾ ജൂലൈ ആദ്യവാരം ആരംഭിക്കും. ഫോൺ: 080 22961280.

Read More

മലയാളി ചിത്രകാരന്‍മാരുടെ ചിത്രപ്രദര്‍ശനത്തിന് മികച്ച പ്രതികരണം.

ബെംഗളൂരു∙ മലയാളി ചിത്രകാരൻമാരുടെ കൂട്ടായ്മ ഒരുക്കുന്ന ‘ദ് സെന്റൻസ്’ ചിത്രപ്രദർശനം  കർണാടക ചിത്രകലാ പരിഷത്ത് ആർട്ട് ഗാലറിയിൽ ആരംഭിച്ചു. മൈസൂരു ഫൈൻ ആർട്സ് കോളജിൽ സഹപാഠികളായിരുന്ന ആറുപേരുടെ ചിത്രങ്ങളാണു ജൂലൈ ഒന്നുവരെയുള്ള പ്രദർശനത്തിനുള്ളത്. എറണാകുളം സ്വദേശികളായ രഞ്ജിത്ത് ലാൽ, മനോജ് നാരായണൻ, കെ.ആർ.കുമാരൻ, തൃശൂർ സ്വദേശി ജോൺ ഡേവി, കണ്ണൂർ സ്വദേശികളായ വർഗീസ് കളത്തിൽ, ഉണ്ണിക്കൃഷ്ണൻ എന്നിവരുടെ പരിസ്ഥിതി വിനാശം പ്രമേയമാക്കിയ 30 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

Read More

കെഎൻഎസ്എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ വാർഷിക പൊതുയോഗം അക്ഷയ്നഗറിൽ വച്ച് നടന്നു.

ബെംഗളൂരു: കെ.എൻ.എസ് .എസ് ബൊമ്മനഹള്ളി കരയോഗത്തിന്റെ പതിനൊന്നാം വാർഷിക പൊതുയോഗം ജൂൺ 24 ഞായറാഴ്ച വൈകീട്ട് 3.00 മണിക്ക് അക്ഷയ് നഗർ ,രായാര മഠം റോഡിലെ സംപുട ട്രസ്റ്റ്‌ ഓഡിറ്റോറിയത്തിൽ വച്ചു നടന്നു. വൈസ്പ്രസിഡണ്ട്‌ ശ്രീ. മോഹനൻ പിള്ളയുടെ അധ്യക്ഷയിൽ നടന്ന യോഗത്തിൽ ബോർഡ്‌ ജോയിന്റ് സെക്രട്ടറി കെ വി ഗോപാലകൃഷ്ണൻ പി ആർ ഒ കൃഷ്ണൻ നമ്പ്യാർ എന്നിവർ മുഖ്യ അതിഥികളായിരുന്നു. പുതിയ ഭരണ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പും (2018 -2020 കാലയളവിലേക്ക്) തദവസരത്തിൽ നടന്നു. എല്ലാ കരയോഗം അംഗങ്ങളും കുടുംബസമേതം പങ്കെടുത്ത യോഗത്തിൽ മുഖ്യ…

Read More

ബിഎംഎഫിന്റെ സ്കൂൾ കിറ്റ് വിതരണം”ബട്ടർഫ്ലൈ”യുടെ ആദ്യഘട്ടം താവരക്കെരയിലെ മോഡൽ സ്കൂളിൽ നടന്നു.

ഫയല്‍ ചിത്രം.

ബെംഗളൂരു: നഗരത്തിലെ സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യമായ ബിഎംഎഫ് (ബാംഗ്ലൂർ മലയാളി ഫ്രൻസ് ചാരിറ്റബിൾ ട്രസ്റ്റ് ) ന്റെ എല്ലാ വർഷവും നടത്തി വരാറുള്ള സ്കൂൾ കിറ്റ് വിതരണത്തിന്റെ ആദ്യഘട്ടം ഈ ശനിയാഴ്ച താവരക്കെരയിലെ ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍      വച്ച് നടന്നു. “ബട്ടർഫ്ലൈ ” എന്ന് പേരിട്ടിട്ടുള്ള ഈ വർഷത്തെ പരിപാടി ലക്ഷ്യം വക്കുന്നത് 1000 നിർധന വിദ്യാർത്ഥികൾക്ക് സ്കൂൾ കിറ്റ് വിതരണം ചെയ്യുക എന്നതാണ്.അതിൽ 200 ൽ അധികം വിദ്യാർത്ഥികൾക്ക് ശനിയാഴ്ച നടന്ന ചടങ്ങിൽ സ്കൂൾ കിറ്റ് വിതരണം…

Read More

ബിഎംഎഫിന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍..

ബെംഗളൂരു : നഗരത്തില്‍ സാമൂഹിക സേവന രംഗത്ത് വര്‍ഷങ്ങളായി ചിട്ടയായ  പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന  ബെംഗളൂരു മലയാളികളുടെ കൂട്ടായ്മയായ ബിഎംഎഫി(ബാംഗ്ലൂര്‍ മലയാളി ഫ്രെണ്ട്സ് ചാരിറ്റബിൾ ട്രസ്റ്റ് )ന്റെ പഠനോപകരണ വിതരണത്തിന്റെ ആദ്യ ഘട്ടം ശനിയാഴ്ച താവരക്കെരെയില്‍ വച്ച് നടക്കും. “ബട്ടര്‍ഫ്ലൈ”എന്നാ പേരില്‍ നടത്തുന്ന ഈ സാമൂഹിക പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ 200 ല്‍ അധികം നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് ആണ് സഹായം ലഭിക്കുക.ഈ വര്‍ഷം 1000ല്‍ അധികം കുട്ടികളെ സഹായിക്കുക എന്നതാണ് ബി എം എഫിന്റെ ലക്ഷ്യം. ബനിയന്‍ ട്രീക്ക് അടുത്തുള്ള ഗവ: മോഡല്‍ പ്രൈമറി സ്കൂളില്‍…

Read More

നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡ് ക്യാമ്പ് നടത്തി.

ബെംഗളൂരു : കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്ട്സും കാരുണ്യ ബെംഗളൂരുവും ചേർന്നു പ്രവാസി തിരിച്ചറിയൽ കാർഡ് അപേക്ഷ ക്യാംപ് നടത്തി. നോർക്ക ബെംഗളൂരു ഓഫിസർ റീസ രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ഷിജിൽ, എസ്. വിശ്വനാഥൻ, കൃഷ്ണൻ നമ്പ്യാർ, ബീന ഗിരീഷ്, ഉഷ മനോജ്, രത്നാകരൻ നമ്പ്യാർ, മധുസൂദനൻ, പൊന്നമ്മദാസ് എന്നിവർ നേതൃത്വം നൽകി.

Read More

സൌജന്യ ചികിത്സയുമായി അമൃത ചാരിറ്റബിള്‍ ആശുപത്രി ഉത്ഘാടനം ചെയ്തു.

ബെംഗളൂരു : ബെംഗളൂരുവിലെ മാതാ അമൃതാനന്ദമയി മഠത്തിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച അമൃത ചാരിറ്റബിൾ ആശുപത്രിയുടെ ഉദ്ഘാടനം എസ്.ടി. സോമശേഖർ എംഎൽഎ നിർവഹിച്ചു. സ്വാമി അമൃതഗീതാനന്ദ പുരി അധ്യക്ഷത വഹിച്ചു. കുമ്പളഗോഡ് പഞ്ചായത്ത് ചെയർമാൻ ചിക്ക രാജു, പഞ്ചായത്തംഗം നരസിംഹ മൂർത്തി, താലൂക്ക് പഞ്ചായത്തംഗം കൃഷ്ണപ്പ എന്നിവർ പങ്കെടുത്തു. കുമ്പളഗോഡ് കനിമിനിക്കെ ഗ്രാമത്തിലാണ് 20 പേർക്ക് കിടത്തിചികിൽസ അടക്കമുള്ള സൗകര്യങ്ങളുമായി ആശുപത്രി പ്രവർത്തനമാരംഭിച്ചത്. ജൂലൈ രണ്ടുമുതൽ പ്രവേശനം ആരംഭിക്കുന്ന ആശുപത്രിയിൽ ഗ്രാമീണർക്കു ചികിൽസയും മരുന്നും സൗജന്യമാണ്. ഭാവിയിൽ 500 കിടക്കകളുള്ള സൂപ്പർ സ്പെഷ്യൽറ്റി വിഭാഗവും ആരംഭിക്കും.…

Read More

റെഡ് ഈസ്‌ ബ്ലഡ്‌ കേരളയുടെ കൈത്താങ്ങ്..

ബെംഗളൂരു: റെഡ് ഈസ്‌ ബ്ലഡ്‌ കേരളയുടെ ബെംഗളൂരു യൂണിറ്റിന്റെ പ്രവർത്തനങ്ങളുടെ  ഭാഗമായി കൈത്താങ്ങ് എന്ന പേരില്‍ കൃഷ്ണ നാഥ  നിവാസ് ആശ്രമത്തിൽ വച്ചു നടത്തുകയും അവിടുത്തെ അന്തേവാസികൾക്ക് ആവശ്യമായുള്ള ബെഡ് , ബെഡ്ഷീറ്റ് എന്നിവ വിതരണം ചെയ്യുകയും ചെയ്തു.അന്തേവാസികളുടെ കൂടെ സാന്ത്വന സദ്യയും നടത്തി. ആശ്രമത്തിലെ കുട്ടികൾക്ക് ആവശ്യമുള്ള പഠനോപകരണങ്ങൾ നൽകുകയും യൂണിഫോം കാര്യങ്ങൾ ചെയ്തുതരാം എന്നു ഏൽക്കുകയും ചെയ്തു. കൈത്താങ്ങ് പരിപാടിയിൽ കന്നഡ അഭിനേതാവും സാമൂഹ്യ പ്രവർത്തകനുമായ ശാശി മിത്ര സാമ്രാട്ട് ന്റെ സാന്നിധ്യം കുട്ടികളെ ആവേശതിമിർപ്പിൽ ആക്കി.ചടങ്ങിൽ സൗത്ത് ഏഷ്യ ഹ്യൂമൻ റൈറ് ഫെഡറേഷൻ പ്രസിഡന്റ്…

Read More
Click Here to Follow Us