മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവം; ഉപഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി; പുതിയ ഹര്‍ജി നല്‍കാന്‍ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തില്‍ പോലീസ് അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഉപഹര്‍ജി ഹൈക്കോടതി തള്ളി.

നിലവില്‍ പ്രിന്‍സിപ്പല്‍ ജഡ്ജി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം. കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം നടത്തണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉന്നയിച്ചിരുന്നത്.

  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു

ഐ.ജി റാങ്കില്‍ കുറയാത്ത ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.

ഈ രണ്ട് ആവശ്യങ്ങളും കോടതി അംഗീകരിച്ചില്ല. അതിജീവിത പുതിയ ഹര്‍ജി നല്‍കാനുള്ള സാധ്യത ഏറെയാണ്. ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപഹര്‍ജി ഹൈക്കോടതി തള്ളിയത്.

പുതിയ ഹര്‍ജി നല്‍കാമെന്നും കോടതി വിശദീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "ബിന്ദാസ് ആരാം കരോ; വനിതാ ജീവനക്കാരിയുടെ ആർത്തവ അവധി; മാനേജരുടെ വാട്ട്‌സ്ആപ്പ് ചാറ്റ് വൈറലാകുന്നു;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts