‘എന്റെ ചോര തന്നെയാണ് എനിക്കെതിരെ വന്നത്, ഇനി ഞാൻ റസ്റ്റ്‌ എടുക്കട്ടെ, നടൻ ബാലയ്ക്ക് ജാമ്യം 

കൊച്ചി: മുൻ ഭാര്യ അമൃത സുരേഷിന്റെ പരാതിയില്‍ അറസ്റ്റിലായ നടൻ ബാലയ്‌ക്ക് ജാമ്യം.

എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

സമൂഹമാദ്ധ്യമങ്ങളിലൂടെ പരാതിക്കാരിയെ കുറിച്ചും മകളെ കുറിച്ചും പരാമർശങ്ങള്‍ നടത്തരുതെന്നും കോടതി നിർദേശിച്ചു.

2019 മുതല്‍ താനും മുൻ ഭാര്യയും തമ്മില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ പറഞ്ഞു തീർത്തിരുന്നുവെന്ന് ബാല കോടതിയില്‍ വാദിച്ചു.

മകള്‍ പങ്കുവച്ച വീഡിയോയ്‌ക്ക് പ്രതികരണം മാത്രമാണ് താൻ പങ്കുവച്ചത്. എന്നാല്‍ പിന്നീട് അത്തരം വീഡിയോകള്‍ പങ്കുവച്ചില്ലെന്നും താരം പറഞ്ഞു.

  ബീഫ് വിവാദത്തെ തുടർന്നുണ്ടായ സൈബർ ആക്രമണത്തിൽ പ്രതികരണവുമായി ഷിയാസ്

മുൻ ഭാര്യയുടെ രാഷ്‌ട്രീയ സാമ്പത്തിക സ്വാധീനം കൊണ്ടാണ് തനിക്കെതിരെ ഇപ്പോള്‍ കേസെടുത്തതെന്നും ബാല കോടതിയില്‍ വാദിച്ചു.

തനിക്ക് ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും ഇത് മാനിച്ച്‌ ജാമ്യം അനുവദിക്കണമെന്നും താരം കോടതിയെ അറിയിച്ചു.

ഇന്ന് രാവിലെയാണ് അമൃത സുരേഷിന്റെ പരാതിയില്‍ ബാലയെ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീത്വത്തെ അപമാനിക്കാൻ ശ്രമിച്ചു, പിന്തുടർന്ന് ശല്യം ചെയ്യുന്നു, അപകീർത്തിപ്പെടുത്തുന്നു തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചേർത്താണ് നടനെതിരെ കേസെടുത്തത്.

ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരവും ബാലയ്‌ക്കെതിരെ കേസെടുത്തിരുന്നു. തുടർന്ന് ഉച്ചയോടെയാണ് നടനെ കോടതിയില്‍ ഹാജരാക്കിയത്.

  "സെന്റിമെന്റ്സ് വേണ്ട, മീം മതി; ബെം​ഗളൂരു ഇൻഫോസിസിലെ പടിയിറക്കം കളറാക്കി യുവാവ്, മറുപടിയുമായി 'സിമ്രാനും' 'അനിൽ കപൂറും'!"

അറസ്റ്റിലായതില്‍ വിഷമില്ലെന്നും എന്നാല്‍ മകള്‍ തനിക്കെതിരായതില്‍ വിഷമമുണ്ടെന്നും ജാമ്യം ലഭിച്ച്‌ പുറത്തിറങ്ങിയ ശേഷം മാദ്ധ്യമങ്ങളോട് ബാല പറഞ്ഞു.

ഇനി ഇക്കാര്യത്തില്‍ കൂടുതല്‍ അഭിപ്രായങ്ങള്‍ പറയാനില്ലെന്നും താരം വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
[masterslider id="10"]

Related posts

Click Here to Follow Us