ബെംഗളൂരുവിൽ നിന്നും എംഡിഎംഎ കടത്ത് ; 2 പേർ അറസ്റ്റിൽ 

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് കേരളത്തില്‍ എം.ഡി.എം.എ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേർ പിടിയില്‍.

പത്തനാപുരം പൂവന്തൂർ മാങ്കോട് ഒലിപ്പുറം അയ്യപ്പ സ്വാമി ക്ഷേത്രത്തിന് സമീപം രജനിവിലാസം വീട്ടില്‍ ബിവിൻ ബി.രാജ് (23), പട്ടം മുറിഞ്ഞപാലം കലാകൗമുദി റോഡില്‍ കുളവരമ്പില്‍ വീട്ടില്‍ രംനേഷ് (29) എന്നിവരാണ് പിടിയിലായത്.

  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും

ജൂണ്‍ 22ന് ഇതേ കേസിലെ ഒന്നാം പ്രതിയായ ദിനു ജയനെ 100 ഗ്രാം എം.ഡി.എം.എയുമായി തമ്പാനൂർ പോലീസ് പിടികൂടിയിരുന്നു.

ദിനു ജയന്റെ കൂട്ടാളികളായ ഇവർക്കെതിരെ തുമ്പ,വട്ടപ്പാറ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്.

തമ്പാനൂർ സി.ഐ ശ്രീകുമാർ,എസ്.ഐ വിനോദ്,സി.പി.ഒ അരുണ്‍,സതീഷ് എന്നിവർ അറസ്റ്റിന് നേതൃത്വം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹത്തിൽ നിന്ന് പിന്മാറി; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു; മൂന്ന് പേർ അറസ്റ്റിൽ; 12 പേജുള്ള ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us