നിയന്ത്രണം വിട്ട കാർ മറിഞ്ഞ് യുവാവ് മരിച്ചു; നാലുപേർക്ക് പരിക്ക് 

ബെംഗളൂരു:കർണാടകയിലെ കുംസിയില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാർ കൃഷിയിടത്തിലേക്ക് പാഞ്ഞു കയറി ഉണ്ടായ അപകടത്തില്‍ ഒരു യുവാവ് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.

ബെംഗളൂരുവിനടുത്തുള്ള നെലമംഗല സ്വദേശി ചന്ദനാണ് മരിച്ചത്.

കുടക് സ്വദേശി നന്ദൻ, കോലാർ സ്വദേശി കോദണ്ഡ, ഹാസൻ സ്വദേശി ഭരത്, മാണ്ഡ്യ സ്വദേശി യോഗേഷ് എന്നിവർക്ക് അപകടത്തില്‍ പരിക്കേറ്റു.

  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്

ബെംഗളൂരുവില്‍ ജോലി ചെയ്തിരുന്ന അഞ്ച് സുഹൃത്തുക്കളും അവധി ആഘോഷിക്കാനായി സിഗന്ദൂർ ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

ചന്ദനാണ് അപകട സമയം കാർ ഓടിച്ചിരുന്നത്.

നിയന്ത്രണം നഷ്ടപ്പെട്ട കാർ കുംസി കേരെക്കൊടിക്ക് സമീപം വയലിലേക്ക് മറിഞ്ഞു.

പരിക്കേറ്റവരെ മക്ഗാൻ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചന്ദൻ മരണത്തിന് കീഴടങ്ങി.

കുംസി സ്റ്റേഷനിലെ പോലീസ് സംഭവസ്ഥലം സന്ദർശിച്ച്‌ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പിന്തുണയുമായി സച്ചിൻ ടെണ്ടുൽക്കർ; വഞ്ചന അരുത്!" നീറ്റ് കൊടുങ്കാറ്റിൽ സച്ചിന്റെ നിർണ്ണായക പ്രതികരണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts