അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധിക്കുക; നടപടിയുമായി പിറകെയുണ്ട് ബിബിഎംപി

ബെംഗളൂരു: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിഞ്ഞാലോ, സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിലോ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി ബിബിഎംപി.

ആയുധപൂജയ്ക്ക് ശേഷം ശരാശരി 4,500 ടൺ മാലിന്യമാണ് നഗരത്തിൽ ഇന്ന് ശേഖരിച്ചത്. മാലിന്യത്തിൻ്റെ 15 ശതമാനത്തോളം ഇനിയും ശേഖരിക്കാനുണ്ട്.

ചൊവ്വാഴ്ചയോടെ മാത്രമേ മാലിന്യശേഖരണം സാധാരണ നിലയിലായാകുള്ളൂ. ഈസ്റ്റ് സോണിലാണ് ഏറ്റവും കൂടുതൽ മാലിന്യം ശേഖരിച്ചതെന്ന് ബിബിഎംപി ചീഫ് മാർഷൽ കുർണാൽ രാജ്ബീർ സിംഗ് പറഞ്ഞു.

  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ

92 ശതമാനം മാലിന്യമാണ് ഈസ്റ്റ്‌ സോണിലുള്ളത്. മറ്റ് സോണുകളിൽ ഇത് 80-85 ശതമാനമാണ് ഇതുവരെ ശേഖരിക്കത്.

അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരിൽ നിന്നും 500 രൂപ പിഴ ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts