തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം

murder body

തൃശൂര്‍:തൃശൂരിൽ തലയറ്റ നിലയിൽ പുരുഷന്‍റെ മൃതദേഹം കണ്ടെത്തി.തൃശൂര്‍ പുതുക്കാട് ആമ്പല്ലൂര്‍ മണലിപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.

പുഴയിൽ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു മൃതദേഹമെന്നും അഞ്ചു ദിവസത്തിലധികം പഴക്കമുണ്ടെന്നും പൊലീസ് പറഞ്ഞു.പുഴയുടെ സമീപത്തുണ്ടായിരുന്ന വഞ്ചിക്കാരാണ് ചാക്ക് കെട്ട് കണ്ടെത്തിയത്.

  ഹര്‍ദിക്കിന്റെ ഡിമാന്റ കേട്ടപ്പോള്‍ 'പഴയ ക്യാപ്റ്റനെ തിരിച്ചു പിടിക്കാന്‍ ഉളള ആഗ്രഹം വേണ്ടെന്ന് വച്ച് ഗുജറാത്ത് ടൈറ്റൻസ്

തുടര്‍ന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.

മൃതദേഹത്തിന് അരികിൽ നിന്ന് മൊബൈല്‍ ഫോണും കണ്ടെത്തിയിട്ടുണ്ട്.

കണ്ടെത്തിയത് പുരുഷന്‍റെ മൃതദേഹമാണെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.

കൊലപ്പെടുത്തിയശേഷം ചാക്കിൽ കെട്ടി തള്ളിയതാണെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് കേസെടുത്തു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ അപകടമരണം; കുടുംബത്തിന് ഒരു കോടി ഇൻഷുറൻസും ജോലിയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts