കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ജയം കൈവിട്ട് ജംഷെഡ്പൂർ

കളിയിലുടനീളം ആധിപത്യം പുലര്‍ത്തിയിട്ടും ജയം കൈപ്പിടിയിലൊതുക്കാന്‍ കഴിഞ്ഞില്ലെന്ന നിരാശയോടെയാവും ജംഷഡ്പൂര്‍ കളംവിട്ടത്. ഐഎസ്എല്ലിലെ 14ാം മല്‍സരത്തില്‍ മുന്‍ ചാംപ്യന്‍മാരായ എടിക്കെയും ജംഷഡ്പൂര്‍ എഫ്‌സിയും സമനില സമ്മതിച്ച് പോയിന്റ് പങ്കിട്ടു. ആവേശകരമായ മല്‍സരത്തില്‍ ഇരുടീമും 1-1ന് സമനിയില്‍ പിരിയുകയായിരുന്നു.

അറ്റാക്കിങ് ഫുട്‌ബോള്‍ കാഴ്ചവച്ച ജംഷഡ്പൂര്‍ കളിയില്‍ 16 ഷോട്ടുകള്‍ ഗോളിലേക്കു പരീക്ഷിച്ചെങ്കിലും ഇതില്‍ ഒന്നു മാത്രമാണ് ഗോളാക്കി മാറ്റാനായത്.ഒന്നാംപകുതിയില്‍ തന്നെയാണ് രണ്ടു ഗോളുകളും പിറന്നത്. 35ാം മിനിറ്റില്‍ സിഡോഞ്ച ഫെര്‍ണാണ്ടസിലൂടെ ജംഷഡ്പൂരാണ് മല്‍സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത്. മികച്ചൊരു ഫ്രീകിക്കില്‍ നിന്നായിരുന്നു സിഡോഞ്ചയുടെ ഗോള്‍. എന്നാല്‍ എടിക്കെ ഗോള്‍കീപ്പര്‍ അരിന്ദം ഭട്ടാചാര്യക്കു സേവ് ചെയ്യാമായിരുന്ന കിക്കായിരുന്നു ഇത്.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

ആദ്യ പകുതിയുടെ തന്നെ ഇഞ്ചുറിടൈമില്‍ എടിക്കെ ഗോള്‍ മടക്കി. ഗോള്‍കീപ്പര്‍ സുഭാശിഷ് റോയ് ചൗധരിയുടെ ഭാഗത്തു നിന്നുണ്ടായ വലിയൊരു പിഴവാണ് ഈ ഗോളിനു വഴിവച്ചത്. മാന്വല്‍ ലാന്‍സറോറ്റെയുടെ താഴ്ന്നിറങ്ങിയ കോര്‍ണര്‍ കിക്ക് കുത്തിയകറ്റാന്‍ സുഭാശിഷ് ശ്രമിച്ചെങ്കിലും ഉയര്‍ന്നുപൊങ്ങിയ പന്ത് വലയ്ക്കുള്ളില്‍ വീഴുകയായിരുന്നു. രണ്ടാം പകുതിയില്‍ ഇരുടീമും വിജയഗോളിനു വേണ്ടി കിണഞ്ഞു പരിശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഒരു ജയവും രണ്ടു സമനിലയുമടക്കം അഞ്ചു പോയിന്റുമായി ജംഷഡ്പൂര്‍ ലീഗില്‍ രണ്ടാംസ്ഥാനത്താണ്. എന്നാല്‍ നാലു മല്‍സരങ്ങളില്‍ നിന്നും ഓരോ ജയവും സമനിലയും രണ്ടു തോല്‍വിയയുമടക്കം നാലു പോയിന്റുള്ള എടിക്കെ ഏഴാംസ്ഥാനത്താണുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകകപ്പിൽ നിന്ന് ബ്രസീൽ പുറത്ത്; അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് കണ്ണീരോടെ നെയ്മർ വിരമിക്കൽ പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts