തിരുവനന്തപുരം : കേരളത്തിൽ അടുത്ത 3 മണിക്കൂർ അതിശക്തമായ മഴയുണ്ടാകുമെന്നു എൻ.ഡി.ആർ.എഫ് അറിയിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ തുടരുന്ന മഴ ഇന്നലെ രാവിലെയോടുകൂടി വർധിക്കുകയായിരുന്നു. തെക്കൻ കേരളത്തിലെ വിവിധ ജില്ലകളിലായി 13 ഓളം പേരെ കാണാതായതായി നിലവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ശക്തമായ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉണ്ടായ കോട്ടയം പത്തനംതിട്ട ജില്ലകളിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുന്നു. രക്ഷാപ്രവർത്തനത്തിനായി കരസേനയും എൻ.ഡി.ആർ.എഫ് ഉദ്യോഗസ്ഥരും പോലീസും ഫയർ ഫോഴ്‌സും രംഗത്തുണ്ട്. കൂടാതെ ഇന്ന് പുലർച്ചയോടെ കൊല്ലത്തു നിന്നുള്ള മത്സ്യതൊഴിലാളികളും പത്തനംതിട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേർന്നിട്ടുണ്ട്. ജനങ്ങൾ ജാഗ്രത…
Read MoreAuthor: WEB DESK
സാഫ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്
ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ പതിമൂന്നാം എഡിഷനിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി. മാൽദീവ്സ് നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി നടന്ന ഫൈനൽ മത്സരത്തിൽ സുനിൽ ഛേത്രി, സുരേഷ് സിംഗ്, സഹൽ അബ്ദുൾ സമദ് എന്നിവർ നേടിയ ഗോളുകളാണ് ഇന്ത്യക്ക് തങ്ങളുടെ എട്ടാം സാഫ് കിരീടം സമ്മാനിച്ചത്. മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ നേപ്പാൾ പോസ്റ്റിലേക്ക് ഇരച്ചെത്തിയ ഇന്ത്യ, തങ്ങളുടെ ലക്ഷ്യം തുടക്കം തന്നെ വ്യക്തമാക്കി. നാലാം മിനുറ്റിൽ ഇന്ത്യക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചെങ്കിലും നേപ്പാൾ ഗോൾകീപ്പർ കിരൺ ലിംബുവിന്റെ ഇരട്ട…
Read Moreകർണാടകയിൽ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബെംഗളൂരു: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നഗരത്തിൽ തുടരുന്ന മഴ ഇനിയും രണ്ടു ദിവസം കൂടി തുടരുമെന്നും സംസ്ഥാനത്തിന്റെ തീരദേശ മേഖലകളിലും വടക്കൻ ജില്ലകളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും നഗരത്തിൽ പെയ്ത ശക്തമായ മഴയിൽ പല പ്രദേശങ്ങളും വെള്ളത്തിലായി. നഗരത്തിലെ കോറമംഗല, മഡിവാള ബൊമ്മനഹള്ളി, ജയനഗർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. പലയിടത്തും റോഡ് ഗതാഗതം തടസ്സപ്പെട്ടു. മഴക്കെടുതി നേരിടാൻ എല്ലാവിധ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ടെന്നും Aജനങ്ങൾ സഹകരിക്കണമെന്നും ബിബിഎംപി അധികൃതർ അറിയിച്ചു.
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 264 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 264 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 421 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.43%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 421 ആകെ ഡിസ്ചാര്‍ജ് : 2935659 ഇന്നത്തെ കേസുകള്‍ : 264 ആകെ ആക്റ്റീവ് കേസുകള്‍ : 9508 ഇന്ന് കോവിഡ് മരണം : 6 ആകെ കോവിഡ് മരണം : 37937 ആകെ പോസിറ്റീവ് കേസുകള്‍ : 2983133…
Read Moreകേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 7955 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1280, തിരുവനന്തപുരം 985, കോഴിക്കോട് 937, തൃശൂർ 812, കോട്ടയം 514, കൊല്ലം 500, പാലക്കാട് 470, ഇടുക്കി 444, മലപ്പുറം 438, പത്തനംതിട്ട 431, കണ്ണൂർ 420, ആലപ്പുഴ 390, വയനാട് 217, കാസർഗോഡ് 117 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,722 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211…
Read Moreകേരളത്തിൽ അതിശക്തമായ മഴ. കോട്ടയത്തും പത്തനംതിട്ടയിലും ഉരുൾ പൊട്ടൽ. 5 ജില്ലകളിലും 4 ഡാമുകളിലും റെഡ് അലേർട്ട്. അടുത്ത 24 മണിക്കൂർ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി – വിശദമായി വായിക്കാം
തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. രണ്ടിടങ്ങളിൽ ഉരുൾപൊട്ടി. കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉരുൾപൊട്ടിയത്. കോട്ടയം മുണ്ടക്കയം ഏന്തയാറിലും കൂട്ടിക്കൽ വില്ലേജിൽ ഇളംകാട് ഭാഗത്തുമാണ് ഉരുൾപൊട്ടിയത്. പത്തനംതിട്ടയിൽ മലയാലപ്പുഴ മുസല്യാർ കോളജിന് സമീപമാണ് ഉരുൾപൊട്ടിയത്. അഞ്ച് ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടും, രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ്…
Read Moreഐ.പി.എൽ കിരീടമുയർത്തി ചെന്നൈ സൂപ്പർ കിങ്‌സ്
ദുബായ്: ഐപിഎൽ പതിനാലാം സീസണിൽ ചാമ്പ്യന്മാരായി ചെന്നൈ സൂപ്പർ കിങ്‌സ്. ദുബായ് അന്താരഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റൺസിന് പരാചയപ്പെടുത്തിയാണ് ചെന്നൈ കിരീടമുയർത്തിയത്. ഐപിഎല്ലിൽ ചെന്നൈയുടെ നാലാം കിരീടമാണിത്. 2020 സീസണിൽ പ്ലേഓഫ് യോഗ്യത നേടാതെ പുറത്തായ ചെന്നൈ ഈ സീസണിൽ തകർപ്പൻ പ്രകടനം നടത്തിയാണ് അവരുടെ നാലാമത് ഐപിഎൽ കിരീടം നേടിയിരിക്കുന്നത്. ചെന്നൈ ഉയർത്തിയ 193 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്തയ്ക്ക് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.…
Read Moreകർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 470 കോവിഡ് കേസുകൾ; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 470 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 368 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 0.50%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 368 ആകെ ഡിസ്ചാര്‍ജ് : 2935238 ഇന്നത്തെ കേസുകള്‍ : 470 ആകെ ആക്റ്റീവ് കേസുകള്‍ : 9671 ഇന്ന് കോവിഡ് മരണം : 9 ആകെ കോവിഡ് മരണം : 37931 ആകെ പോസിറ്റീവ് കേസുകള്‍ : 2982869…
Read Moreകേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂർ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂർ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസർഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്.…
Read Moreജമ്മുവിൽ വീണ്ടും ഏറ്റുമുട്ടൽ; 2 സൈനികർക്ക് വീരമൃത്യു
ഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ചിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഒരു ആർമി ഓഫിസർ റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു സൈനികനുമാണ് വീരമൃത്യു വരിച്ചത്. മെൻധാർ സബ് ഡിവിഷനിലെ നാർ ഖാസ് വനമേഖലയിൽ നടന്ന തിരച്ചിലിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ആർഫി ഓഫിസറും സൈനികനും സംഭവ സ്ഥലത്തു തന്നെ മരണമടഞ്ഞു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. ഏറ്റുമുട്ടൽ നടക്കുന്ന പ്രദേശത്ത് കഴിഞ്ഞ മൂന്ന് മാസത്തോളമായി ഭീകരവാദികളുടെ സാന്നിധ്യമുണ്ടെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പൊലീസ് വിവേക് ഗുപ്ത പറഞ്ഞു. ഭീകരർക്കായിട്ടുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ ദിവസം…
Read More