സാഫ് ഫുട്ബോൾ കിരീടം ഇന്ത്യക്ക്

ഇന്ത്യ സാഫ് ചാമ്പ്യൻഷിപ്പിന്റെ പതിമൂന്നാം എഡിഷനിൽ നേപ്പാളിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി വിജയം കരസ്ഥമാക്കി. മാൽദീവ്സ് നാഷണൽ സ്റ്റേഡിയത്തിൽ ഇന്നലെ രാത്രി നടന്ന ഫൈനൽ മത്സരത്തിൽ സുനിൽ ഛേത്രി, സുരേഷ് സിംഗ്, സഹൽ അബ്ദുൾ സമദ് എന്നിവർ നേടിയ ഗോളുകളാണ് ഇന്ത്യക്ക് തങ്ങളുടെ എട്ടാം സാഫ് കിരീടം സമ്മാനിച്ചത്.

മത്സരത്തിന്റെ ആദ്യ നിമിഷങ്ങളിൽ തന്നെ നേപ്പാൾ പോസ്റ്റിലേക്ക് ഇരച്ചെത്തിയ ഇന്ത്യ, തങ്ങളുടെ ലക്ഷ്യം തുടക്കം തന്നെ വ്യക്തമാക്കി. നാലാം മിനുറ്റിൽ ഇന്ത്യക്ക് രണ്ട് ഗോളവസരങ്ങൾ ലഭിച്ചെങ്കിലും നേപ്പാൾ ഗോൾകീപ്പർ കിരൺ ലിംബുവിന്റെ ഇരട്ട സേവ് നേപ്പാളിനെ രക്ഷപെടുത്തി. ആദ്യ പകുതിയിൽ ആധിപത്യം പുലർത്തി കളിച്ചെങ്കിലും ഗോളുകൾ ഇന്ത്യയിൽ നിന്ന് അകന്നു നിന്നു. ഇടക്ക് കിട്ടിയ ചില അവസരങ്ങൾ മുതലാക്കുന്നതിൽ നേപ്പാളും പരാജയപ്പെട്ടതോടെ ഗോൾ രഹിതമായി ആദ്യ പകുതി അവസാനിച്ചു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

രണ്ടാം പകുതി ആരംഭിച്ച് മൂന്നാം മിനുറ്റിൽ സുനിൽ ഛേത്രി ഇന്ത്യയുടെ ആദ്യ ഗോൾ കണ്ടെത്തി. വലത് വശത്ത് നിന്ന് പ്രിതം കോട്ടാൽ നൽകിയ പന്ത് ഒരു ഹെഡറിലൂടെ ഛേത്രി ഗോളിലേക്ക് തിരിച്ചു വിടുമ്പോൾ കാഴ്ചക്കാരനായി നിൽക്കാൻ മാത്രമേ നേപ്പാൾ ഗോൾകീപ്പർക്ക് കഴിഞ്ഞുള്ളൂ. ഇന്ത്യ ഇതോടെ മത്സരത്തിൽ ലീഡെടുത്തു (1-0).

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ 'നാടൻ രുചി' ഒരുങ്ങുന്നു
[masterslider id="10"]

Related posts