കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 8867 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1377, തിരുവനന്തപുരം 1288, തൃശൂർ 1091, കോഴിക്കോട് 690, കോട്ടയം 622, കൊല്ലം 606, മലപ്പുറം 593, ആലപ്പുഴ 543, കണ്ണൂർ 479, ഇടുക്കി 421, പാലക്കാട് 359, പത്തനംതിട്ട 291, വയനാട് 286, കാസർഗോഡ് 221 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 79,554 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 158 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 211 വാർഡുകളാണുള്ളത്. ഇവിടെ കർശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,27,682 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 3,17,060 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 10,622 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 781 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

May be an image of text that says "കോവിഡ് 19 റിപ്പോർട്ട് 5.10.2021 ആരോഗ്യ വകുപ്പ് ചികിത്സയിലുള്ളവർ: 94,756 ഇതുവരെ രോഗമുക്തി നേടിയവർ: 47, 6,728 പുതിയ കേസുകൾ ഇന്ന് തിരുവനന്തപുരം നേടിയവർ 1288 വ്യക്തികൾ 1462 കൊല്ലം 606 11502 ചികിത്സയിലുള്ള പത്തനംതിട്ട പത്തനംതിട്ട 44,ആലപ്പുഴ 291 544 ആലപ്പുഴ 5638 3வപ 543 കോട്ടയം 572 1,കൊല്ലം 622 4740 ആലപ്പുഴ ഇടുക്കി 680 കോട്ടയം 2,പത്തനംതിട്ട 4239 421 കോട്ടയം 370 ഇടുക്കി എറണാകുളം 5995 1377 പത്തനംതിട്ട 44, ആലപ്പുഴ ഇടക്കി- 71, എറണാകളം 1,കണ്ണർ തൃശ്ശർ പാലക്കാട് 359 16,ഇടുക്കി- 582 മലപ്പുറം 5651 കോഴിക്കോട് 690 377 വയനാട് 9780 286 91 കണ്ണൂർ 3304 479 കാസറഗോഡ്-1 681 കാസറഗോഡ് 5535 221 ആകെ 8867 C ,കോഴിക്കോട്- വയനാട്- കാസറഗോഡ് 9872 കണ്ണൂർ-5 94756"

നിലവിൽ 94,756 കോവിഡ് കേസുകളിൽ, 9.8 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 32 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 8434 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 337 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 64 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9872 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 1462, കൊല്ലം 690, പത്തനംതിട്ട 544, ആലപ്പുഴ 572, കോട്ടയം 680, ഇടുക്കി 370, എറണാകുളം 1641, തൃശൂർ 1296, പാലക്കാട് 582, മലപ്പുറം 750, കോഴിക്കോട് 377, വയനാട് 91, കണ്ണൂർ 681, കാസർഗോഡ് 136 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 94,756 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 47,16,728 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us