ബെംഗളൂരു: കർണാടകയിൽ നിന്നുള്ള രാജ്യസഭ സ്ഥാനാർത്ഥിയായി ജെ.ഡി.എസ്. നേതാവും മുൻപ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കാനുള്ള സാദ്ധ്യതകൾ കൂടി വരുന്നു . ബി ജെ പി രണ്ടു പേരെയും കോൺഗ്രസ് ഒരാളെയും സഭയിലേക്ക് അയക്കും . കോൺഗ്രസിന്റെ പിന്തുണയുണ്ടെങ്കിൽ ജെ ഡി എസ് നു ഒരാളെ രാജ്യസഭയിൽ എത്തിക്കാവുന്നതാണ് . ഇതിനായി ജെ ഡി എസ് കോൺഗ്രെസ്സിനെ സമീപിച്ചിട്ടുണ്ട് . രാജ്യസഭയിലേക്ക് ഒരാളെ വിജയിപ്പിക്കാൻ 44 എം എൽ എ മാരുടെ പിന്തുണ വേണ്ടതാണ് . ജെ ഡി സ് നു 34 എം എൽ…
Read MoreAuthor: WEB TEAM
നഗരത്തില്‍ ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 23 പേർക്ക്.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 23 പുതിയ ആക്റ്റീവ് കേസുകളും റിപ്പോർട്ട് ചെയ്തു . 61 വയസ്സുകാരിയും 57 വയസ്സുകാരനുമാണ് മരിച്ചത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 16 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 475 ഉം ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 161 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് . ഇന്നലെ അസുഖം സ്ഥിരീകരിച്ച 23 പേരിൽ രണ്ട് പേർ യൂ എ യി ൽ നിന്നും…
Read Moreനഗരത്തിൽ ആകെ കണ്ടെയിൻമെന്റ് സോണുകളുടെ എണ്ണം 52 ആയി; നോക്കാം നിങ്ങളുടെ സ്ഥലവും പട്ടികയിലുണ്ടോ ?
ബെംഗളൂരു : ജൂൺ ഏഴിന് ബി.ബി.എം.പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ 76 പ്രകാരം നഗരത്തിൽ പുതിയ 3 കണ്ടൈൻമെന്റ് സോണുകളുൾ കൂടെ കൂട്ടിച്ചേർത്തിട്ടുണ്ട്. ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 52 ആയി. ദസറഹള്ളി സോണിലെ ബാഗല്‍ കുണ്ടെ,ചോക്ക സാന്ദ്ര എന്നീ സ്ഥലങ്ങളും,ബൊമ്മനഹള്ളി സോണിലെ യെലച്ചനഹള്ളിയും കൂടിയാണ് പുതയതായി പട്ടികയില്‍ ചേര്‍ത്തത്. പട്ടിക താഴെ വായിക്കാം ബൊമ്മനഹള്ളി സോണ്‍: 190-മംഗമ്മനപ്പാളയ, 192-ബെഗൂർ, 187-പുട്ടേനഹള്ളി, 175-ബോമ്മനഹള്ളി, 174-എച്ച്എസ്ആർ ലേഔട്ട്, 193-അരകരെ, 185-യെലചെനഹള്ളി. മഹാദേവ പുര സോണ്‍: 54 – ഹൂഡി, 84 – ഹഗദൂർ,…
Read Moreബെംഗളൂരുവിൽ ഇന്നലെ മാത്രം കോവിഡ്-19 സ്ഥിരീകരിച്ചത് 18 പേർക്ക്.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 18 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇന്നലെ അസുഖം സ്ഥിരീകരിച്ച 18 പേരിൽ ഒരാൾ മഹാരാഷ്ട്രയിൽ നിന്നും തിരികെ വന്നതാണ് . ഒരാൾ P3270 രോഗിയുടെ കോൺഡാക്ടും മറ്റൊരാൾ P2334 രോഗിയുടെ കോൺഡാക്ടുമാണ്. രണ്ടു പേരും സ്ത്രീകളാണ് 7 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത കോവിഡ് പോസിറ്റീവ്സ്ഥിരീകരിച്ചവരാണ്. ഇതിൽ നാല് വയസ്സുള്ള ഒരു ആൺകുട്ടി കൂടെ ഉൾപ്പെടുന്നു. സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന ഒരാൾക്കും കോവിഡ്…
Read Moreബെംഗളൂരുവിലേക്ക് വരുന്ന മലയാളികളുടെ ശ്രദ്ധക്ക് ; ബി ബി എം പി യുടെ പരിധിയിൽ വരുന്ന പുതിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇവയാണ്.
ബെംഗളൂരു : ബി.ബി.എം.പി കമ്മീഷണറുടെ കാര്യാലയം ബി.ബി.എം.പി യുടെ കീഴിൽ വരുന്ന പുതുക്കിയ ക്വാറന്റീൻ വ്യവസ്ഥകൾ ഇന്നലെ പ്രസിദ്ധീകരിച്ചു. ബംഗളുരുവിൽ എത്തുന്നവർക്കായുള്ള പ്രത്യേക നിർദ്ദേശങ്ങൾ ആണ് ഈ സർക്കുലറിൽ പറയുന്നതത് . ബി.ബി.എം.പി യുടെ പരിധിയിലേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . നഗരത്തിലേക്ക് വരുന്ന എല്ലാവരെയും ആരോഗ്യ പരിശോധനക്ക് വിധേയരാക്കും .വിമാനമാർഗം വരുന്നവരെ കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലും ട്രെയിനിൽ വരുന്നവരെ ബി ബി എം…
Read Moreലൈംഗിക അക്രമണക്കേസിലെ പ്രതിക്ക് കോവിഡ്;പരാതിക്കാരിയും പോലീസുകാരും നിരീക്ഷണത്തിൽ.
ബെംഗളൂരു: ലൈംഗിക ആക്രമണ ആരോപണ കേസിൽ അറസ്റ്റ് ചെയ്‌ത കുറ്റാരോപിതന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ജീവൻ ഭീമ നഗർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി . ജൂൺ ഒന്നിനാണ് ഇയാളെ ജീവൻ ഭീമ നഗർ പോലീസ് അറസ്റ്റ് ചെയ്തത് . അന്ന് തന്നെ മായോ ഹാൾ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി കൂടുതൽ അന്യോഷണത്തിനായി കുറ്റാരോപിതനെ കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു . ഇന്നലെയാണ് ഇയാളുടെ കോവിഡ് ടെസ്റ്റ് റിസൾട്ട് വന്നത് . കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്ന് പരാതിക്കാരിയായ സ്ത്രീയെയും അന്വോഷണവുമായി ബന്ധപ്പെട്ട സബ് ഇൻസ്‌പെക്ടർ അടക്കം…
Read Moreഅന്യ സംസ്ഥാന തൊഴിലാളികൾക്ക് നാടെത്താൻ നിയമ സർവകലാശാല പൂർവ വിദ്യാർഥികളുടെ കൈതാങ്ങ്.
ബെംഗളൂരു: ലോക്‌ഡൗണിൽ കുടുങ്ങി നാട്ടിൽ പോകാൻ കഴിയാതെ ബെംഗളൂരുവിൽ കുടുങ്ങിക്കിടന്ന അന്യ സംസ്ഥാന തൊഴിലാളികൾക്ക് വിമാനയാത്രാ സൗകര്യമൊരുക്കി നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി (എൻ.എൽ.എസ്.ഐ.യു.) പൂർവവിദ്യാർഥികൾ. ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് സ്ത്രീകളും കുട്ടികളുമടക്കം 179 പേർക്കാണ് പ്രത്യേക വിമാനത്തിൽ ഛത്തീസ്ഗഢിലെ റായ്‌പുരിലേക്ക് യാത്രാസൗകര്യം ഒരുക്കിയത് . വ്യാഴാഴ്ച രാവിലെ എട്ടിന് ബെംഗളൂരുവിൽനിന്ന് പുറപ്പെട്ട ഇൻഡിഗോ വിമാനം രാവിലെ പത്തിന് റായ്‌പുർ സ്വാമി വിവേകാനന്ദ വിമാനത്താവളത്തിലെത്തി.ഈ 179 പേരുടെയും യാത്രാച്ചെലവ് ലോ യൂണിവേഴ്സിറ്റി പൂർവവിദ്യാർഥികളാണ് വഹിച്ചത് . ഛത്തീസ്ഗഢ് സർക്കാരുമായും ഇവർ…
Read Moreബെംഗളൂരു നഗരത്തിൽ ഇന്നലെ 10 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു;കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു : നഗരത്തിൽ ഇന്നലെ 10 പേർക് കോവിഡ് സ്ഥിരീകരിച്ചു . ഇതിൽ 3 പേർ ഡൽഹിയിൽ നിന്നും ഒന്ന് വീതം ഇൻഡോനേഷ്യ , തമിഴ്നാട് , മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നും വന്നവരാണ് . മൂന്ന് പേർ P2834 രോഗിയുടെ കോണ്ടാക്ടിൽ ഉള്ളവരാണ്. ഈ ഒൻപത് പേരും ബെംഗളൂരു അർബൻ ഡിസ്ട്രിക്ട് അഡ്മിനിസ്‌ട്രേഷന്റെ പരിധിയിൽ വരുന്നവരാണ്. ബി ബി എം പി യുടെ പരിധിയിൽ വരുന്നയാളാണ് . ഇയാളെ പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ഇതോടെ നഗരത്തിലെ കോവിഡ് ബാധിതരുടെ എണ്ണം 434 ആയി…
Read Moreനഗരത്തിൽ കോവിഡ് 19 ബാധിച്ചു മരിച്ചവരിൽ 64%വും പുരുഷന്മാർ.
ബെംഗളൂരു : ബി.ബി.എം.പി ജൂലൈ നാലിന് പുറത്തിറക്കിയ വാർ റൂം ബുള്ളെറ്റിൻ പ്രകാരം നഗരത്തിൽ ഇത് വരെ 14 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു . ഇതിൽ 9 (64%) പുരുഷന്മാരും 5 ( 36%) സ്ത്രീകളും ഉൾപ്പെടുന്നു . മരണപെട്ടവരിൽ കുട്ടികൾ ഇല്ല . നഗരത്തിൽ ആകെയുള്ള രോഗബാധിതരിൽ 65% പുരുഷന്മാരും 35 % സ്ത്രീകളും ആണ് . 30 വയസ്സിനോ അതിനു മുകളിലോ ഉള്ളവരാണ് മരണപ്പെട്ട 14 പേരും . ഇതിൽ 8 പേർ മുതിർന്ന പൗരന്മാരാണ് . 60-69…
Read Moreമഹാരാഷ്ട്രയിൽ നിന്നെത്തി ക്വാറന്റീനിൽ കഴിഞ്ഞ 14-കാരൻ മരിച്ചു.
ബെംഗളൂരു: മഹാരാഷ്ട്രയിൽ നിന്നും തിരിച്ചെത്തി റായ്ച്ചൂരിലെ ക്വാറന്റീൻ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന 14 വയസുകാരൻ മരിച്ചു. കഴിഞ്ഞദിവസം രാത്രി വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കുട്ടിയെ റായ്ച്ചൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ പ്രവേശിപ്പിച്ചെങ്കിലും കുട്ടി മരണപ്പെടുകയായിരുന്നു . കുട്ടിയുടെ സ്രവം പരിശോധനയ്ക്ക് ശേഖരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ക്വാറന്റീൻ കേന്ദ്രത്തിൽ സംഭവിക്കുന്ന രണ്ടാമത്തെ മരണം ആണ് . ഇതിന് മുൻപ് ഹുബ്ബള്ളിയിലെ ക്വാറന്റീൻ കേന്ദ്രത്തിൽ ഒരാൾ മരിച്ചിരുന്നു. കുട്ടിക്ക് ചികിത്സകിട്ടാൻ വൈകിയെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചു . രാത്രി വയറുവേദന അനുഭവപ്പെട്ടിട്ടും രാവിലെയാണ് ആംബുലൻസെത്തിച്ചത് എന്നും ഒരോ ക്വാറന്റീൻ സെന്ററിലും…
Read More