നഗരത്തില്‍ ഇന്നലെ മാത്രം കോവിഡ് 19 സ്ഥിരീകരിച്ചത് 23 പേർക്ക്.

ബെംഗളൂരു : നഗരത്തിൽ ഇന്നലെ രണ്ട് കോവിഡ് മരണങ്ങളും 23 പുതിയ ആക്റ്റീവ് കേസുകളും
റിപ്പോർട്ട് ചെയ്തു .

61 വയസ്സുകാരിയും 57 വയസ്സുകാരനുമാണ് മരിച്ചത്.

ഇതോടെ നഗരത്തിൽ കോവിഡ് ബാധിച് മരിച്ചവരുടെ എണ്ണം 16 ആയി അകെ കോവിഡ് രോഗികളുടെ എണ്ണം 475 ഉം ആയി . ഇതിൽ 298 പേർ രോഗമുക്തി നേടി . നഗരത്തിൽ 161 ആക്റ്റീവ് കേസുകളാണ് നിലവിൽ ഉള്ളത് .

ഇന്നലെ അസുഖം സ്ഥിരീകരിച്ച 23 പേരിൽ രണ്ട് പേർ യൂ എ യി ൽ
നിന്നും തിരിച്ചെത്തിയവരാണ് . ഒരാൾ ഡൽഹിയിൽ നിന്നും മൂന്ന് പേർ ആന്ധ്രാപ്രദേശിൽ നിന്നും വന്നവരാണ് . ഒരാൾ അന്യ ജില്ലയായ ബെല്ലാരിയിൽ നിന്നും വന്നതാണ്

മുൻപ് രോഗം സ്ഥിരീകരിച്ച രോഗികളുമായുള്ള സമ്പർക്കത്തിൽ നാല് പേർക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് P4006,P2652, P4317, P469 എന്നീ രോഗികളുടെ കോൺഡാക്ട്ടിൽ ഒരാൾക് വീതമാണ് ഇന്നലെ കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത് .

10 പേർ ഇൻഫ്ലുൻസ ലൈക് ഇൽനെസ്സ് നെ തുടർന്ന് കോവിഡ് ടെസ്റ്റ് ചെയ്ത് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചവരാണ് . സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷൻ ബാധിച്ചു ചിത്സയിൽ ആയിരുന്ന രണ്ട് പേർക്കും ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട് . നഗരത്തിലെ പല ഹോസ്പിറ്റലുകളിലായി ചികത്സയിലായിരുന്നു ഈ 12 പേരും

ബെംഗളൂരു റൂറൽ ജില്ലയിൽ 5 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു . അഞ്ച് പേരും കുവൈറ്റിൽ നിന്നും തിരിച്ചെത്തിയവരാണ്.

  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇന്നുമുതൽ നൈസ് റോഡ്, ഇ-സിറ്റി ഫ്ലൈഓവർ, അത്തിബെലെ ഹൈവേകളിൽ ടോൾ നിരക്ക് വർദ്ധിച്ചു
[masterslider id="10"]

Related posts