ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിൽ രാജ്യത്ത് കർണാടക മൂന്നാം സ്ഥാനത്ത്.

ബെംഗളൂരു : അകെ ആക്റ്റീവ് കോവിഡ് കേസുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളിൽ കർണാടക മൂന്നാമത്. ഓഗസ്റ്റ് മൂന്നിലെ കണക്കുകൾ പ്രകാരം 74,469 ആക്റ്റീവ് കേസുകളാണ് കർണാടകയിൽ ഉള്ളത്. ആക്റ്റീവ് കേസുകൾ ഏറ്റവും കൂടുതൽ ഉള്ളത് മഹാരാഷ്ട്രയിലാണ്. ആന്ധ്രാപ്രദേശാണ് ലിസ്റ്റിൽ രണ്ടാമത്.  സംസ്ഥാനത്ത് ആദ്യമായി കോവിഡ് സ്ഥിരീകരിച്ച മാർച്ച് 8 മുതൽ ഇത് വരെയായി 1,45,830 കോവിഡ് 19 കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. 2704 പേർ സംസ്ഥാനത്ത് ഇത് വരെയായി സംസ്ഥാനത്ത് കോവിഡ് ബധിച്ചു മരിച്ചു. 69272 പേർ സംസ്ഥാനത്ത് ഇത് വരെയായി റോഗമുക്തി…

Read More

പി.എം.കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ കർണാടകക്ക്.

ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ സംസ്ഥാനത്തിന് ലഭിച്ചതായി കർണാടക ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സെർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു.  കോവിഡ് രോഗികളുടെ ചികിത്സക്കായി ഇതിൽ 335 വെന്റിലേറ്ററുകൾ ആശുപത്രികൾക്ക് നൽകി കഴിഞ്ഞു. ഇതിൽ 166 വെന്റിലേറ്ററുകൾ ബെംഗളുരുവിലെ ആശുപത്രികൾക്കാണ് നൽകിയിരിക്കുന്നത്. ബാക്കിയുള്ള 346 വെന്റിലേറ്ററുകൾ ഈ ആഴ്ച്ച അവസാനത്തോടെ ആശുപത്രികളിൽ സ്ഥാപിക്കുന്നതായിരിക്കും എന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു  സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ഫോൺ വഴിയുള്ള റിവ്യു മീറ്റിങ്ങില്‍ വിലയിരുത്തി. ബംഗളുരുവിലെ മണിപ്പാല്‍ അശുപത്രിയില്‍…

Read More

പാസ്‌പോർട്ടും വിസയുമില്ല; അനധികൃതമായി നഗരത്തിൽ താമസിച്ചുവന്ന 7 പേർ അറസ്റ്റിൽ

ബെംഗളൂരു: പാസ്‌പോർട്ടും വിസയും ഇല്ലാതെ അനധികൃതമായി ബംഗളൂരുവിൽ താമസിച്ചു വന്ന 7 ആഫ്രിക്കൻ പൗരന്മാരെ  തിങ്കളാഴ്ച രാവിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് പിടികൂടി .  ഹെന്നൂർ, ബാനസവാടി പ്രദേശങ്ങളിലെ 35 ഓളം വീടുകളിലായി പോലീസ് നടത്തിയ റെയ്‌ഡിൽ ആണ് ഇവരെ പിടി  കൂടിയത്. ഇതിൽ ഒരു വീട്ടിൽ നിന്നും കള്ള നോട്ടുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്  “പരാതികളുടെ അടിസ്ഥാനത്തിൽ ഹെന്നൂർ , ബാനസവാടി പ്രദേശത്ത്, ആഫ്രിക്കൻ പൗരന്മാരും മറ്റ് വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരും താമസിക്കുന്ന 35 ഓളം വീടുകളിൽ സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ്…

Read More

മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ 5 മന്ത്രിമാർ ഹോം ക്വാറന്റീനിൽ.

ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കർണാടകയിലെ ഭരണസിരാകേന്ദ്രത്തിലും കോവിഡ് പിടിമുറുക്കുന്നു. മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് 5 മന്ത്രിമാരാണ് ഹോം ക്വാറന്റീനിൽ കഴിയുന്നത്. ഉപമുഖ്യമന്ത്രിയായ ഗോവിന്ദ് കർജോൽ മന്ത്രിമാരായ ആർ അശോക, ബസവരാജ്‌ ബൊമ്മെ , ബൈരത്തി ബസവരാജ്‌ ‌, കോട്ട ശ്രീനിവാസ പൂജാരി എന്നിവരാണ് ഹോം ക്വാറന്റീനിൽ കഴിയുന്ന മന്ത്രിമാർ . അഞ്ച് പേരുടേയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. ഇതിന് മുൻപ് തന്നെ രണ്ട് മന്ത്രിമാർ കോവിഡ് സ്‌ഥിരീകരിച് ഹോം ഐസൊലേഷനിൽ…

Read More

മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു: മുഖ്യ മന്ത്രി ബി എസ്‌ യെദിയൂരപ്പക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ കോവിഡ് ടെസ്റ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിലെ ആറ് ജീവനക്കാർക്ക് കോവിഡ് പോസിറ്റീവ് തിങ്കളാഴ്ച സ്ഥിരീകരിച്ചു. മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ച ശേഷം അദ്ദേഹത്തിന്റെ ഓഫീസും വീടും അണുവിമുക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ വന്നവരുടെ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്   ജൂലൈ 31 ന് മുഖ്യമന്ത്രിയുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഗവർണർ വാജുഭായ് വാലയുടെയും ആഭ്യന്തര മന്ത്രി ബസവരാജ്‌ ബൊമ്മ യുടെയും കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആണ്. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ആറ്‌ പേരിൽ മുഖ്യമന്ത്രിയുടെ…

Read More

അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച കർണാടകയിൽ നിന്നുള്ള പുരോഹിതന് വധ ഭീഷണി !

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച ബെലഗാവിയിൽ നിന്നുള്ള പുരോഹിതന് എതിരെ വധ ഭീഷണി. 75 വയസുള്ള എൻ ആർ വിജയേന്ദ്ര ശർമ്മക്കാണ് വധ ഭീഷണി ഉണ്ടായത്.  ബെൽഗാവിയിലെ തിലക് വാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടി കുറിച്ച തിയതി പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഫോൺ സന്ദേശങ്ങൾ പുരോഹിതന് ലഭിക്കുന്നുണ്ട്.  3-4 ദിവസമായി ഏകദേശം 60 ൽ അധികം ഫോൺ…

Read More

മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി

ബെംഗളൂരു : 5 ലക്ഷം വിലമതിക്കുന്ന മാൻ കൊമ്പുകൾ അന്യായമായി വിൽക്കാൻ ശ്രമിച്ച 3 പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കക്ക് അടുത്തുള്ള ആർ എം സി യാർഡിൽ ആണ് ഇവർ മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചത്. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി നിവാസികളായ 30 വയസുകാരനായ സുന്ദരേഷ് ജി ഡി, 23 വയസുകാരനായ രാഘവേന്ദ്ര, മുത്യാലനഗർ നിവാസിയായ 46 വയസുള്ള മഞ്ജു എൻ എന്നിവരാണ് അറസ്റ്റിലായത്. സുന്ദരേഷ് തന്റെ ഗ്രാമത്തിനു അടുത്തുള്ള കാട്ടില്‍ നിന്നും വേട്ടയാടി പിടിച്ച മാനിന്റെ കൊമ്പുകൾ…

Read More

ലാൽ ബാഗിലെ ഈ വർഷത്തെ സ്വാതന്ത്ര്യ ദിന പുഷ്പമേളയുടെ കാര്യം”തീരുമാനമായി”

ബെംഗളൂരു: സ്വതന്ത്ര ദിനത്തോട് അനുബന്ധിച്ച് ലാൽ ബാഗ് ബൊട്ടാണിക്കൽ ഉദ്യാനത്തിൽ നടത്താനിരുന്ന ഇരുനൂറ്റി ആറാമത് ഫ്ലവർ ഷോ റദ്ദാക്കി. കോവിഡ് 19 വൈറസ് വ്യാപനത്തെ തുടർന്നാണ് ഈ വർഷത്തെ ഫ്ലവർ ഷോ റദ്ദാക്കിയത്.  1912 ഇൽ ആണ് ലാൽ ബാഗിൽ ഫ്ലവർ ഷോ തുടങ്ങിയത്. അതിനു ശേഷം മൂന്നാമത്തെ തവണയാണ് ഫ്ലവർ ഷോ റദ്ദാക്കുന്നത്. വർഷത്തിൽ രണ്ട് തവണയാണ് ലാൽ ബാഗിൽ ഫ്ലവർ ഷോ നടത്തുന്നത് ; ജനുവരിയിൽ റിപ്പബ്ലിക്ക് ദിനത്തിനോടനുബന്ധിച്ചും ഓഗസ്റ്റിൽ സ്വാതന്ത്ര ദിനത്തോടനുബന്ധിച്ചും. വിവിധ വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന ഫ്ലവർ ഷോകൾ…

Read More

ഇതുവരെ പേരില്ലാത്ത ഡെംളൂരിലെ ഈ റോഡിന് ഇനി ഏറ്റവും ബുദ്ധിയുള്ള പേര് !

ബെംഗളൂരു: ഡോംലൂരിലെ ദൂപനപാളയയിലെ ഇത് വരെ പേരില്ലാതിരുന്ന ഒരു റോഡിനു ഒടുവിൽ ഒരു പേര് കിട്ടിയിരിക്കുന്നു. മുഗൾ രാജാവ് അക്ബറിന്റെ സഭയിലെ ബുദ്ധിമാനായ ബീർബലിന്റെ പേര് കിട്ടിയ ഈ റോഡ് ബീർബൽ സ്ട്രീറ്റ് എന്നാണ്  ഇനി മുതൽ അറിയപ്പെടാൻ പോകുന്നത്.  ഏകദേശം 2000 പേർ ബീർബൽ സ്ട്രീറ്റിൽ താമസിക്കുന്നുണ്ട്. തന്റെ വാർഡിലെ റോഡുകൾക് ചരിത്ര സംബന്ധമായ പേരുകൾ നൽകാൻ ശ്രദ്ധിക്കുന്ന ആളാണ് ഡോംലൂരിലെ കോര്പറേറ്റർ ഗുണ്ടന്ന എന്നറിയപ്പെടുന്ന സി ആർ ലക്ഷ്മിനാരായണ. ഈ വാർഡിലെ ജീവിത നിലവാരം ഉയർത്തുന്നതിനായി എന്ത് ചെയ്യാൻ കഴിയുമോ അതെല്ലാം…

Read More

ഇംഗ്ളണ്ടിലെ ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പരീക്ഷണങ്ങൾക്കായി മൈസൂരു ജെ.എസ്‌.എസ്‌ ആശുപത്രിയെ തിരഞ്ഞെടുത്തു

ബെംഗളൂരു: സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നടത്തുന്ന കോവിഡ് 19 വാക്സിന്റെ കാൻഡിഡേറ്റ് ട്രയലിനായി മൈസൂരിലെ ജെ എസ് എസ്‌ ആശുപത്രിയും മെഡിക്കൽ കോളേജും തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് ആണ് ജെ എസ്‌ എസ്‌ ആശുപത്രിയെ വാക്സിൻ പരീക്ഷണങ്ങൾക്കായി തിരഞ്ഞെടുത്തത്. ഒരു സ്വകാര്യ ഫാർമസ്യുട്ടികല്‍ കമ്പനി നടത്തുന്ന കോവിഡ് മരുന്നിന്റെ ട്രയലിനായും ജെ  എസ്‌ എസ്‌ ആശുപത്രി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.  കോവിഡ് വാക്സിന്റെ പരീക്ഷണത്തിനായി തിരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ആശുപത്രിയാണ് ജെ എസ്‌ എസ്‌. കോവാക്സിൻ പരീക്ഷണത്തിനായി തിരഞ്ഞെടുത്ത ബെൽഗാവിയിലെ ജീവൻ…

Read More
Click Here to Follow Us