ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ യുടെ, മകനും എം എൽ എ യുമായ ഡോ: യതീന്ദ്ര സിദ്ധാരാമയ്യയ്ക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. വെള്ളിയാഴ്ചയാണ് അദ്ദേഹത്തിന് അസുഖം സ്ഥിരീകരിച്ചത്. മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കഴിഞ്ഞ ചൊവ്വാഴ്ച്ച കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിരുന്നു.അദ്ദേഹം മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിദ്ധരാമയ്യയുടെ ഇളയ മകനായ ഡോ: യതീന്ദ്ര വരുണ നിയോജക മണ്ഡലത്തിലെ കോൺഗ്രസ് എം എൽ എ ആണ്. വരുണയിൽ നിന്നുള്ള എം.എൽ.എയാണ് ഡോ: യതീന്ദ്ര. സിദ്ധരാമയ്യയുടെ മുത്തമകൻ രാകേഷ് 2016ൽ ബെൽജിയത്തിലെ ബ്രസൽസിൽ വച്ച് മരണപ്പെടുകയായിരുന്നു.
Read MoreAuthor: WEB TEAM
നഗരത്തിൽ കോവിഡ് രോഗമുക്തി നിരക്ക് വർധിച്ചു;കോവിഡ് കെയർ സെന്ററുകളിൽ 28% കിടക്കകൾ ഒഴിവ്.
ബെംഗളൂരു: പുതിയ കോവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 1500 ഇൽ അധികം ആണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. വ്യാപനം കൂടി വരുന്ന ഈ സാഹചര്യത്തിലും നഗരത്തിന് ആശ്വാസം നൽകുന്നത് വർധിച്ചു വരുന്ന രോഗമുക്തി നിരക്കാണ്. രോഗമുക്തി നിരക്ക് കൂടി വരുന്നു എന്നതിനുള്ള ഏറ്റവും ആശ്വാസകരമായ തെളിവ് നൽകുന്നത് കോവിഡ് കെയർ സെന്ററുകളിലെ ബെഡുകളുടെ വർധിച്ചു വരുന്ന ലഭ്യതയാണ്. നഗരത്തിലെ കോവിഡ് കെയർ സെന്ററുകളിൽ നിലവിൽ 28 ശതമാനം ബെഡുകളിൽ രോഗികൾ ഇല്ല. നഗരത്തിൽ അകെ 11 കോവിഡ് കെയർ സെന്ററുകളാണ് ഉള്ളത്. 11 സെന്ററുകളിലായി…
Read Moreകോവിഡ് ചികിത്സക്ക് ശേഷം തിരികെ എത്തിയ 5 സ്ത്രീകള്‍ക്ക് താമസ സ്ഥലത്തേക്കുള്ള പ്രവേശനം നിഷേധിച്ചു.
ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് ഒരു കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന 5 യുവതികൾക്ക് നില തൃപ്തികരമായ സാഹചര്യത്തിൽ തിരിച്ചു വന്ന് ഹോം ക്വാറന്റീനിൽ പോകാൻ ഒരിടമില്ല . രാജാജി നഗറിൽ ഒരു പേയിങ് ഗസ്റ്റ് ഹോസ്റ്റലിൽ പേയിങ് ഗസ്റ്റ് ആയി താമസിച്ചു വരുമ്പോഴാണ് ഇവർക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. തുടർന്ന് കോവിഡ് കെയർ സെന്ററിൽ ചികിത്സയിൽ ആയിരുന്ന ഇവരെ തിരിച്ചുവരാൻ പി ജി ഹോസ്റ്റൽ ഉടമ അനുവദിക്കുന്നില്ല. രോഗബാധ ഉണ്ടായവർ തിരിച്ചു വന്നാൽ മറ്റുള്ളവർ ഒഴിഞ്ഞു പോകും എന്ന് പറഞ്ഞു കൊണ്ടാണ്…
Read Moreകോവിഡും മഴയും;ജനങ്ങളോട് ജാഗരൂകരായിരിക്കാൻ മന്ത്രി ഡോ:കെ.സുധാകർ ആവശ്യപ്പെട്ടു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനത്തിനൊപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അതി ശക്തമായ മഴയും കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങളോട് അതീവ ജാഗരൂകരായിരിക്കുവാൻ സംസ്ഥാന ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ വ്യാഴാഴ്ച അറിയിച്ചു. സംസ്ഥാനത്തെ തീരപ്രദേശ ജില്ലകൾ ഉൾപ്പടെ വിവിധ ജില്ലകളിൽ മഴ ശക്തമാകുകയാണ്. കോവിഡ് വൈറസും മഴയും കൂടി വരുന്ന അവസ്ഥയിൽ എല്ലാവരും തീർത്തും ശ്രദ്ദിക്കേണ്ടതാണെന്നും പനിയോ ചുമയോ മറ്റ് എന്തെങ്കിലും ലക്ഷണങ്ങളൊ ഉണ്ടാകുന്ന പക്ഷം എത്രയും വേഗം ആരോഗ്യ വകുപ്പിന്റെ ഹെല്പ് ലൈൻ നമ്പർ ആയ 104 ഇൽ ബന്ധപ്പെടേണ്ടതാണെന്നും അദ്ദേഹം…
Read Moreഗവൺമെന്റ് ബസ് സെർവീസിലെ 1000 ജീവനക്കാർക്ക് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചു
ബെംഗളൂരു: കെ എസ് ആർ ടി സിയും ബി എം ടി സിയും ഉൾപ്പടെയുള്ള പൊതു ഗതാഗത വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന നാല് ബസ് കോർപറെഷനുകളിലായി ഇത് വരെ 1000 ജീവനക്കാർക്ക് കോവിഡ് 19 വൈറസ് സ്ഥിരീകരിച്ചു എന്ന് ഡെപ്യൂട്ടി ചീഫ് മിനിസ്റ്ററും ഗതാഗത മന്ത്രിയുമായ ലക്ഷ്മൺ സാവാദി അറിയിച്ചു. 1000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിൽ 700 പേർ ഇത് വരെ രോഗമുക്തി നേടിയിട്ടുണ്ട്. പീനിയയിലെ കെ എസ് ആർ ടി സി ടെർമിനലിൽ ആരംഭിച്ച കോവിഡ് കെയർ സെന്ററിന്റെ ഉദ്‌ഘാടന ചടങ്ങിൽ സംസാരിക്കവെ…
Read Moreസിദ്ധരാമയ്യയുടെ ആരോഗ്യനില തൃപ്തികരം
ബെംഗളൂരു: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കർണാടക മുൻ മുഖ്യ മന്ത്രിയും പ്രതിപക്ഷ നേതാവുമായ ശ്രി സിദ്ധരാമയ്യ യുടെ നിലവിലെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹത്തിന് ഇപ്പോൾ പനിയോ മറ്റ് ബുദ്ധിമുട്ടുകളോ ഇല്ല എന്ന് മണിപ്പാൽ ആശുപത്രി പുറത്ത് വിട്ട ആരോഗ്യ ബുള്ളറ്റിനിൽ വ്യകത്മാക്കി. അദ്ദേഹത്തിന് കൃത്യമായ ചികിത്സകൾ നൽകുന്നുണ്ട് എന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു ശേഷം അദ്ദേഹത്തിന്റെ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി ബുള്ളറ്റിനിൽ പറയുന്നു. ഓഗസ്റ്റ് നാലിനാണ് സിദ്ധരാമയ്യ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ്…
Read Moreമുഖ്യമന്ത്രിയുടെ രോഗമുക്തിക്കായി പള്ളിയിൽ പ്രത്യേക നമസ്കാരം.
ബെംഗളൂരു : മുഖ്യമന്ത്രി യെദിയൂരപ്പ കോവിഡ് 19 ബാധിച്ച് ചികിത്സയിൽ കഴിയുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന്റെ പെട്ടന്നുള്ള രോഗമുക്തിക്കായി പ്രത്യേക നമസ്ക്കാരം. ശിവമോഗ ജില്ലയിലെ മുസ്ലിം നേതാക്കൾ ചേർന്ന് ശിവമോഗ ടൗണിലെ ഹസ്‌റത് സയിദ് ദർഗയിലാണ് 15 മിനിറ്റ് നേരം നീണ്ടു നിന്ന പ്രത്യേക പ്രാർത്ഥന നടത്തിയത്. “ബി എസ് യെദിയൂരപ്പ ഞങ്ങളുടെ ജില്ലയിൽ നിന്നുമുള്ള ആളാണ്. അദ്ദേഹം ഒരു മികച്ച നേതാവും നല്ല മുഖ്യമന്ത്രിയുമാണ്. അദ്ദേഹം കോവിഡില്‍ നിന്നും വേഗത്തിൽ രോഗമുക്തി നേടേണ്ടതാണ്”എന്ന് ശിവമോഗ ജില്ല വഖഫ് ബോർഡ് പ്രസിഡണ്ട് അബ്ദുൽ ഘാനി മാധ്യമപ്രവർത്തകരോട്…
Read More7 വർഷങ്ങൾക്ക് ശേഷം സ്വകാര്യ ബസ് നിരക്കിൽ 15% വർദ്ധനവ്.
ബെംഗളൂരു: 7 വർഷങ്ങൾക്കിടയില്‍ ആദ്യമായി കർണാടകയിൽ സ്വകാര്യ ബസുകളുടെ ചാർജ് 15 ശതമാനം വർധിപ്പിച്ചു. സംസ്ഥാന ഗവൺമെന്റ് പുറത്തുവിട്ട പുതിയ ഓർഡറിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് 19 മഹാമാരിയെ തുടർന്ന് സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ബസ് ചാർജ് വർധനവ് ലക്ഷക്കണക്കിന് ബസ് യാത്രികരെ ബാധിക്കും സ്വകാര്യ ബസുകൾക്കുള്ള പുതുക്കിയ മിനിമം, മാക്സിമം ചാർജ് പരിധികളും വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. പുതിയ ഓർഡർ പ്രകാരം ബെംഗളൂരു, മൈസൂര്, മംഗളുരു, ഹുബ്ളി- ധാർവാട് , ബെൽഗാവി, തുടങ്ങി എല്ലായിടത്തെയും സ്വകാര്യ ബസുകൾക്ക് ഇനി മുതൽ രണ്ട്…
Read Moreവീട്ടമ്മയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി
ബെംഗളൂരു: 27 വയസുകാരിയായ വീട്ടമ്മയെ നഗരത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മർത്തഹള്ളിക്കടുത്തുള്ള മുനെകൊലലുവിലെ വാടക വീട്ടിലാണ് യുവതിയെ ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോലാർ ജില്ലയിലെ മുൾബാഗൽ സ്വദേശിയായ സന്ധ്യയാണ് കൊല്ലപ്പെട്ടത്. സന്ധ്യയുടെ 3 വയസ് പ്രായമായ മകന്റെയും ഒരു വയസ് പ്രായമായ മകളുടെയും കരച്ചിൽ ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നും കേട്ടതോടെ ആണ് കൊലപാതക വിവരം പുറം ലോകം അറിഞ്ഞത്. സന്ധ്യയുടെ ഭർത്താവ് നാഗേഷ് തിങ്കളാഴ്ച തന്റെ ഗ്രാമത്തിലേക്ക് പോയിരിക്കുകയായിരുന്നു എന്നും മരണവിവരം അയൽവാസികൾ ഫോൺ വഴി അറിയിക്കുകയായിരുന്നു എന്നും പറഞ്ഞു. കവർച്ചാശ്രമത്തിന്റെയോ…
Read Moreകെമ്പെഗൗഡ വിമാനത്താവളത്തിൽ കാര്‍ഗൊ വിഭാഗത്തിലെ കൂടുതൽ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.
ബെംഗളൂരു: കെമ്പഗൗഡ ഇന്റർനാഷണൽ വിമാനത്താവളത്തിലെ കാര്‍ഗൊ വിഭാഗത്തിലെ ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വൈറസ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ജീവനക്കാർക്ക് വേണ്ടി കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും പ്രവർത്തനങ്ങൾ നിർത്തിവെക്കുന്നതിനായും ജീവനക്കാര്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നു. മെൻസിസ് ബൊബ്ബ കെട്ടിടത്തിലെ നാല് ബെംഗളൂരു കസ്റ്റംസ് ഉദ്യോഗസ്ഥർക്കും എയർ ഇന്ത്യ സാറ്റ്സ് കെട്ടിടത്തിലെ നാല് ഉദ്യോഗസ്ഥർക്കും അടക്കം 10 ജീവനക്കാർക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. പല ജീവനക്കാർക്കും കോവിഡ് ബാധിച്ച സാഹചര്യത്തിലും മറ്റ് പല ജീവനക്കാർക്കും കോവിഡ് ലക്ഷണങ്ങൾ ഉള്ളതിനാലും ഈ രണ്ട് കെട്ടിടങ്ങളിലുമായി വൈറസ് പടരുന്നു എന്ന്…
Read More