ചികിൽസയിലിരുന്ന കോവിഡ് രോഗിയായ സ്ത്രീ കിംസ്‌ ആശുപത്രിയിൽ നിന്നും ഓടിപ്പോയി.

Covid Karnataka

ബെംഗളൂരു: 43 വയസുകാരിയായ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ബെംഗളൂരു കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ് ആശുപത്രിയിൽ നിന്നും ചികിത്സയിലിരിക്കെ ഓടിപോയി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ്  സംഭവം നടന്നത് . രോഗിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.  ദൊഡ്ഡബസ്തി നിവാസിയായ യുവതിക്ക് എതിരെ വി വി പുരം പോലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്.  കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ ജൂലൈ 25 നാണു കെ ഐ എം എസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് കെ ഐ എം എസ്‌ ആശുപത്രിയിലെ കാഷ്വാലിറ്റി…

Read More

10 ദിവസത്തിൽ റാപിഡ് ആന്റിജെൻ ടെസ്റ്റ് വഴി സ്ഥിരീകരിച്ചത് 4750 കോവിഡ് കേസുകൾ.

ബെംഗളൂരു: സംസ്ഥാനത്ത് പ്രതിദിനം ഏറ്റവും കൂടുതൽ കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ബെംഗളൂരു നഗര ജില്ലയിൽ ആണ്. സംസ്ഥാന ഗവൺമെന്റ് നഗരത്തിൽ പ്രതിദിനം നടത്തുന്ന ടെസ്റ്റുകളുടെ എണ്ണവും കാര്യമായി വർധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ നഗരത്തിൽ 47,600 റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തി. ഇതിൽ 4750 ടെസ്റ്റുകളുടെ ഫലം പോസിറ്റീവ് ആയിരുന്നു.  റാപിഡ് ആന്റിജെൻ ടെസ്റ്റുകളുടെ ഫലം 30 മിനിറ്റിനുള്ളിൽ ലഭിക്കുന്നതാണ്. അസുഖം പെട്ടന്ന് കണ്ടുപിടിക്കാൻ സാധിക്കുന്നതിനാൽ ആരോഗ്യ പ്രവർത്തകർക്ക് രോഗികളെ പെട്ടന്ന് കണ്ടുപിടിച്ചു രോഗികളെ ഐസൊലേറ്റ് ചെയ്യുവാനും വേണ്ട ചികിത്സ നൽകാനും…

Read More

ഇ.എസ്‌.ഐ ആശുപത്രിയിലെ ഉയർന്ന കോവിഡ് മരണനിരക്ക് വിശദമായി പഠിക്കാൻ പ്രത്യേക കമ്മിറ്റി.

ബെംഗളൂരു : രാജാജി നഗറിലെ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സിച്ച  കോവിഡ് 19 രോഗികളുടെ ഉയർന്ന മരണ നിരക്കിന്റെ കാരണങ്ങൾ കണ്ടെത്തുവാനും അവ വിശദമായി പഠിക്കുവാനും സംസ്ഥാന സർക്കാർ ഒരു കമ്മിറ്റിക്ക്‌ നിർദ്ദേശം നൽകി.  രാജാജി നഗർ ഇ എസ്‌ ഐ ആശുപത്രിയിൽ ചികിത്സയിൽ അയിരുന്ന 421 കോവിഡ് 19 രോഗികളിൽ 54 പേർ മരണപ്പെട്ടു.  12.8 ശതമാനമാണ് ഇവിടുത്തെ മരണനിരക്ക് എന്നും ഈ മരണങ്ങളുടെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണെന്നും ആരോഗ്യ വിദ്യാഭ്യാസ മന്ത്രി കെ സുധാകർ പറഞ്ഞു. ആശുപത്രിയിലെ കോവിഡ് പ്രവർത്തനങ്ങൾ…

Read More

രാജ്യത്തെ തിരക്കുള്ള വിമാനത്താവളങ്ങളിൽ മുംബൈയെ പിൻതള്ളി കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം.

ബെംഗളൂരു: എയര്‍പോർട്ട് അതോറിട്ടി ഓഫ് ഇന്ത്യ പുറത്ത് വിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിൽ കെമ്പഗൗഡ അന്താരാഷ്ട്ര വിമാനതാവളം രണ്ടാം സ്ഥാനത്ത്. ഏറെ വർഷങ്ങളായി മുംബൈ ഛത്രപതി ശിവജി മഹാരാജ്‌ വിമാനത്താവളമായിരുന്നു രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത്. മുംബൈ വിമാനത്താവളത്തെ പിന്തള്ളിയാണ് ഇപ്പോൾ കെ ഐ എ രണ്ടാം സ്ഥാനത്ത് എത്തിയിരിക്കുന്നത്‌.  2020 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള കാലയളവിൽ 4,54,704 പേരാണ് കെ ഐ എ യിൽ എത്തിയത്. ഇതിൽ ആഭ്യന്തര യാത്രികരും അന്താരാഷ്ട്ര യാത്രികരും ഉൾപ്പെടുന്നു. ഇതേ…

Read More

കോവിഡ് ചികിത്സക്കായി 6 തവണ പ്ലാസ്മ ദാനം ചെയ്ത് യുവാവ് മാതൃകയായി.

ബെംഗളൂരു: നഗരത്തിലെ രാജാജി നഗർ സ്വദേശി കുനാൽ ഖന്ന കോവിഡ് ചികിത്സയിൽ മറ്റുള്ളവർക്ക് പ്രത്യാശ നൽകുന്നു. ഏപ്രിൽ മാസത്തിൽ കോവിഡ് ബാധിച്ചു കെ സി ജനറൽ ആശുപത്രിയിൽ നിന്നും രോഗമുക്തി നേടിയ കുനാൽ ഇതിനോടകം 6 പേർക്കാണ് പ്ലാസ്മ ദാനം ചെയ്തത്. ഒരു മാസത്തിൽ തന്നെ രണ്ട് പേർക്കാണ് ഇദ്ദേഹം പ്ലാസ്മ ദാനം ചെയ്തത്.  എഡിൻബർഗിലെ നേപ്പിയർ യൂണിവേഴ്സിറ്റിയിൽ ഇന്റർനാഷണൽ ബിസിനസ് മാനേജ്‌മന്റ് ബിരുദാനന്തര വിദ്യാർത്ഥിയാണ് കുനാൽ. മാർച്ച് അവസാനത്തോടെ ബെംഗളൂരുവിലെ വീട്ടിൽ തിരിച്ചെത്തിയ കുനാൽ ഹോം ക്വാറന്റീനിൽ പോവുകയായിരുന്നു.  ക്വാറന്റീനിൽ കഴിയവെ പനി…

Read More

നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം പകുതിയായി.

ബെംഗളൂരു: ഒരു ആഴ്ചയായി  കോവിഡ് 19 രോഗമുക്തി നിരക്ക് കൂടി വരുന്നത് തലസ്ഥാന നഗരിക്ക് വലിയ തോതിലുള്ള  ആശ്വാസം നൽകുന്നുണ്ട്.  കൂടുതൽ പേർ രോഗമുക്തി നേടിയ സാഹചര്യത്തിൽ നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് വൈറസ് ഹൊട്ട് സ്പോട്ടുകളുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്.  ബി ബി എം പി യുടെ കോവിഡ് 19 വാർ റൂം ബുള്ളറ്റിൻ പ്രകാരം 26,998 കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ പകുതിയിൽ ഏറെ  ഇടങ്ങളെയും ഇപ്പോൾ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ 13,386 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ്…

Read More

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും.

ബെംഗളൂരു: കർണാടകയിലെ എസ്‌ എസ്‌ എൽ സി പരീക്ഷ ഫലം ഓഗസ്റ്റ് 10 ന് ( തിങ്കളാഴ്ച) പ്രസിദ്ധീകരിക്കും. സംസ്ഥാന പ്രൈമറി ആൻഡ് സെക്കന്ററി വിദ്യാഭ്യാസ മന്ത്രി എസ്‌ സുരേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് രോഗ വ്യാപനം കൂടി വന്ന സാഹചര്യത്തിൽ ഒട്ടേറെ ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ഇടയിലാണ് സംസ്ഥാനത്ത് എസ്‌ എസ്‌ എൽ സി പരീക്ഷകൾ നടന്നത്. കടുത്ത സുരക്ഷ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടാണ് പരീക്ഷകൾ നടത്തിയത്. ഏകദേശം എട്ട് ലക്ഷത്തിന് മുകളിൽ വിദ്യാർത്ഥികളാണ് ഈ വർഷത്തെ പത്താം ക്ലാസ് പരീക്ഷയുടെ ഫലം…

Read More

13 വർഷങ്ങളായി ഒളിവിലായിരുന്ന രവി പൂജാരിയുടെ സംഘത്തിലുണ്ടായിരുന്ന ആൾ പിടിയിൽ.

ബെംഗളൂരു: 13 വർഷങ്ങളായി ഒളിവിലായിരുന്ന കുറ്റവാളിലെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു.   2007 രണ്ട് പേർ കൊല്ലപ്പെട്ട ഷബ്നം ഡിവലപ്പെര്‍സ് ഷൂട്ട് ഔട്ട് കേസില്‍ പങ്കുള്ള ആളാണ് കുറ്റാരോപിതനായ ഇഖ്‌ലാഖ് ഖുറേഷി എന്ന് സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറിയിച്ചു. ഗ്യാങ്സ്റ്റെർ രവി പൂജാരി യുടെ സഹായി ആയിരുന്നു ഇഖ്‌ലാഖ് ഖുറേഷി. രവി പൂജാരിയുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കുന്നതിനിടയിൽ അയാളുടെ സാഹായികളെക്കുറിച്ചും ഒളിവിലുള്ള മറ്റ് കുറ്റവാളികളെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് ജോയിന്റ് കമ്മീഷ്ണർ ഓഫ് പോലീസ്( ക്രൈം) സന്ദീപ്…

Read More

മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്ന കുടുംബങ്ങൾക്കായി മുഖ്യമന്ത്രി 10000 രൂപയുടെ അടിയന്തിര ധന സഹായം പ്രഖ്യാപിച്ചു.

ബെംഗളൂരു: സംസ്ഥാനത്തിന്റെ തീരദേശ ജില്ലകൾ ഉൾപ്പെടെ എല്ലാ ജില്ലകളിലും അതി ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് സർക്കാർ വ്യാഴാഴ്ച പ്രത്യേക ധന സഹായം പ്രഖ്യാപിച്ചു. മഴക്കെടുതി അനുഭവിക്കുന്ന കുടുംബങ്ങൾക്ക് അടിയന്തിര സഹായമായി 10000 രൂപ നൽകണം എന്ന് മുഖ്യമന്ത്രി യെദിയൂരപ്പ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.   മഴയിൽ വീട് മുഴുവനായും നശിച്ചു പോയ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ സഹായം നൽകുന്നതാണ്. ഭാഗികമായി തകർന്ന വീടുകൾക്ക് കേടുപാടുകളുടെ അടിസ്ഥാനത്തിൽ സഹായം അനുവധിക്കുന്നതായിരിക്കും.  ജില്ല ആസ്ഥാനങ്ങളിലെ  കോളേജുകളും ഹോസ്റ്റലുകളും കോവിഡ് കെയർ…

Read More

സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാൻ ആവശ്യം ശക്തമാകുന്നു

ബെംഗളൂരു: കോവിഡ് മഹാമാരിയെ തുടർന്ന് മന്ദഗതിയിൽ ആയ റിയൽ എസ്റ്റേറ്റ് മേഖലക്ക് പിടിച്ചു നിൽക്കാൻ സ്റ്റാമ്പ് ഡ്യൂട്ടിയും രെജിസ്ട്രേഷൻ തുകയും കുറക്കുവാനുള്ള ആവശ്യം ഗവൺമെന്റ് മുൻപാകെ ശക്തമാകുന്നു.  മെയ് മാസത്തിൽ 21 ലക്ഷത്തിനും 35 ലക്ഷത്തിനും ഇടയിൽ വില വരുന്ന വസ്തുക്കളുടെ റെജിസ്ട്രേഷൻ സ്റ്റാമ്പ് ഡ്യൂട്ടി ഗവൺമെന്റ് 5 ശതമാനത്തിൽ നിന്നും 3 ശതമാനം ആയി കുറച്ചിരുന്നു. 20 ലക്ഷം വരെ വിലവരുന്ന വസ്തുക്കളുടെ സ്റ്റാമ്പ് ഡ്യൂട്ടി 5 ശതമാനത്തിൽ നിന്നും 2 ശതമാനം ആക്കി കുറച്ചത് കഴിഞ്ഞ വർഷത്തിൽ ആണ്  21 ലക്ഷത്തിന്…

Read More
Click Here to Follow Us