നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം പകുതിയായി.

ബെംഗളൂരു: ഒരു ആഴ്ചയായി  കോവിഡ് 19 രോഗമുക്തി നിരക്ക് കൂടി വരുന്നത് തലസ്ഥാന നഗരിക്ക് വലിയ തോതിലുള്ള  ആശ്വാസം നൽകുന്നുണ്ട്. 

കൂടുതൽ പേർ രോഗമുക്തി നേടിയ സാഹചര്യത്തിൽ നഗരത്തിലെ കണ്ടൈൻമെന്റ് സോണുകളുടെയും കോവിഡ് വൈറസ് ഹൊട്ട് സ്പോട്ടുകളുടെയും എണ്ണത്തിൽ കാര്യമായ കുറവാണ് ഉണ്ടായിരിക്കുന്നത്. 

ബി ബി എം പി യുടെ കോവിഡ് 19 വാർ റൂം ബുള്ളറ്റിൻ പ്രകാരം 26,998 കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉണ്ടായിരുന്നത്. ഇവയിൽ പകുതിയിൽ ഏറെ  ഇടങ്ങളെയും ഇപ്പോൾ കണ്ടൈൻമെന്റ് സോണുകളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

  അർധരാത്രി മെട്രോ ക്രെയിനിൽ അജ്ഞാതന്റെ 'സാഹസിക കയറ്റം'; താഴെയിറക്കാൻ പോലീസ്-ഫയർഫോഴ്സ് ദൗത്യം, വൻ നാടകം

നിലവിൽ 13,386 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളാണ് നഗരത്തിൽ ഉള്ളത്.

ബൊമ്മനഹള്ളി ഡിവിഷനിൽ അയിരുന്നു ഏറ്റവും അധികം കണ്ടൈൻമെന്റ് സോണുകൾ ഉണ്ടായിരുന്നത്.

7496 സോണുകൾ ഉണ്ടായിരുന്നത് ഇപ്പോൾ 2944 ആയി കുറഞ്ഞിട്ടുണ്ട്. ഒരു ഡിവിഷനിലെ കണ്ടൈൻമെന്റ് സോണുകളിൽ ഉണ്ടായ കാര്യമായ കുറവ് മൊത്തത്തിൽ സോണുകളുടെ എണ്ണത്തിലും പ്രതിഫലിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ഉടൻ: കമ്മീഷനിംഗ് പൂർത്തിയായി; വിമാന ടിക്കറ്റിനേക്കാൾ വിലക്കുറവ്, കൂടെ ഭക്ഷണവും; വന്ദേ ഭാരത് സ്ലീപ്പർ നിരക്കുകൾ അറിയാം
[masterslider id="10"]

Related posts