ചികിൽസയിലിരുന്ന കോവിഡ് രോഗിയായ സ്ത്രീ കിംസ്‌ ആശുപത്രിയിൽ നിന്നും ഓടിപ്പോയി.

Covid Karnataka

ബെംഗളൂരു: 43 വയസുകാരിയായ കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗി ബെംഗളൂരു കെമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസെസ് ആശുപത്രിയിൽ നിന്നും ചികിത്സയിലിരിക്കെ ഓടിപോയി. വെള്ളിയാഴ്ച വൈകുന്നേരത്തോടെ ആണ്  സംഭവം നടന്നത് . രോഗിയെ ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. 

ദൊഡ്ഡബസ്തി നിവാസിയായ യുവതിക്ക് എതിരെ വി വി പുരം പോലീസ് ക്രിമിനൽ കേസ് എടുത്തിട്ടുണ്ട്. 

കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച രോഗിയെ ജൂലൈ 25 നാണു കെ ഐ എം എസ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്ന് കെ ഐ എം എസ്‌ ആശുപത്രിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ ഡോക്ടർ സമർത് വി വി പുരം പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആശുപത്രിയിലെ ബി ബ്ലോക്കില്‍ ഉള്ള കോവിഡ് വാർഡിൽ ആണ് ഇവരെ പ്രവേശിപ്പിച്ചത് എന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ  രോഗിയെ കാണാതായി എന്നും പരാതിയിൽ പറയുന്നു. 

  'പൂക്കി എക്സ്പ്രഷൻ'; വൈറൽ വിഡിയോയിൽ പ്രതികരണവുമായി കേരള മുഖ്യമന്ത്രി വി. ഡി. സതീശൻ

ഐ പി സി സെക്ഷൻ 269 എസ്‌ ഉം 270 ഉം വകുപ്പുകൾ പ്രകാരം ആണ് വി വി പുരം പോലീസ് രോഗിയായ സ്ത്രീക് എതിരെ ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹൊസഹള്ളി-കബ്ബൺ പാർക്ക് മെട്രോ സർവ്വീസ് സമയത്തിൽ മാറ്റം; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് ബോറടിച്ചു; ട്രാഫിക്കും സമ്മർദ്ദവുമില്ല, കാപ്പിത്തോട്ടങ്ങൾക്ക് നടുവിലിരുന്ന് കോഡിങ്; ഒരു ബെംഗളൂരു ടെക്കിയുടെ 'വർക്കേഷൻ' വൈറലാകുന്നു
[masterslider id="10"]

Related posts