മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ പോലീസിൻ്റെ പിടിയിലായി

ബെംഗളൂരു : 5 ലക്ഷം വിലമതിക്കുന്ന മാൻ കൊമ്പുകൾ അന്യായമായി വിൽക്കാൻ ശ്രമിച്ച 3 പേരെ സെൻട്രൽ ക്രൈം ബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്കക്ക് അടുത്തുള്ള ആർ എം സി യാർഡിൽ ആണ് ഇവർ മാൻ കൊമ്പുകൾ വിൽക്കാൻ ശ്രമിച്ചത്.

ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി നിവാസികളായ 30 വയസുകാരനായ സുന്ദരേഷ് ജി ഡി, 23 വയസുകാരനായ രാഘവേന്ദ്ര, മുത്യാലനഗർ നിവാസിയായ 46 വയസുള്ള മഞ്ജു എൻ എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിനെ ആകർഷിച്ച് ഗുണ്ടൽപേട്ടിലെ സൂര്യകാന്തിപ്പാടങ്ങൾ; സന്ദർശകരുടെ തിരക്കേറുന്നു

സുന്ദരേഷ് തന്റെ ഗ്രാമത്തിനു അടുത്തുള്ള കാട്ടില്‍ നിന്നും വേട്ടയാടി പിടിച്ച മാനിന്റെ കൊമ്പുകൾ നഗരത്തിലേക്ക് വില്‍ക്കുവാനായി കൊണ്ട് വന്നതായാണ് പോലീസ് സംശയിക്കുന്നത് 

രണ്ട് മാൻ കൊമ്പുകളും ഒരു ടൊയോട്ട ഇന്നോവ കാറും മൂന്ന് മൊബൈൽ ഫോണുകളും പോലീസ് ഇവരിൽ നിന്നും പിടിച്ചെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
[masterslider id="10"]

Related posts