അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച കർണാടകയിൽ നിന്നുള്ള പുരോഹിതന് വധ ഭീഷണി !

ബെംഗളൂരു : അയോധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിടാനുള്ള മുഹൂർത്തം കുറിച്ച ബെലഗാവിയിൽ നിന്നുള്ള പുരോഹിതന് എതിരെ വധ ഭീഷണി.

75 വയസുള്ള എൻ ആർ വിജയേന്ദ്ര ശർമ്മക്കാണ് വധ ഭീഷണി ഉണ്ടായത്. 

ബെൽഗാവിയിലെ തിലക് വാടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. രാമക്ഷേത്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിന് വേണ്ടി കുറിച്ച തിയതി പിൻവലിക്കണം എന്നും അല്ലാത്ത പക്ഷം ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും അറിയിച്ചുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഭീഷണി ഫോൺ സന്ദേശങ്ങൾ പുരോഹിതന് ലഭിക്കുന്നുണ്ട്.

  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

 3-4 ദിവസമായി ഏകദേശം 60 ൽ അധികം ഫോൺ സന്ദേശങ്ങളാണ് അദ്ദേഹത്തിന് ലഭിച്ചത്.

ഭീഷണിയെ തുടർന്ന് പുരോഹിതന്റെ വസതിയിൽ സുരക്ഷ ഏർപെടുത്തിയിട്ടിട്ടുണ്ട്. കേസിൽ അന്വേഷണം പുരോഗമിക്കുന്നു.

റാം മന്ദിർ ട്രസ്റ്റ് ആണ് രാമക്ഷേത്രത്തിന്റെ തറക്കല്ലിടാനുള്ള മുഹൂർത്തം കുറിക്കാൻ വിജയേന്ദ്ര ശർമ്മയെ ഏല്പിച്ചത്. ജൂലൈ 29, ജൂലൈ 31, ഓഗസ്റ്റ് 3, ഓഗസ്റ്റ് 5 എന്നിങ്ങനെ നാല് തിയ്യതികളാണ് അദ്ദേഹം കുറിച്ചു കൊടുത്തത്.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

അവസാനം ഓഗസ്റ്റ് 5 തറക്കല്ലിടൽ ചടങ്ങിന് തിരഞ്ഞെടുക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മരണക്കെണിയൊരുക്കി ബെംഗളൂരുവിലെ പല ഹോട്ടലുകൾ; രണ്ട് മിനിറ്റിൽ എല്ലാം തീരും! സംഭവം അറിയാൻ വായിക്കാം
[masterslider id="10"]

Related posts