പി.എം.കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ കർണാടകക്ക്.

ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ടിൽ നിന്നും 681 വെന്റിലേറ്ററുകൾ സംസ്ഥാനത്തിന് ലഭിച്ചതായി കർണാടക ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ സെർവീസസിലെ ഉയർന്ന ഉദ്യോഗസ്ഥർ ചൊവ്വാഴ്ച അറിയിച്ചു. 

കോവിഡ് രോഗികളുടെ ചികിത്സക്കായി ഇതിൽ 335 വെന്റിലേറ്ററുകൾ ആശുപത്രികൾക്ക് നൽകി കഴിഞ്ഞു.

  രാഗിയും പവിഴമല്ലിയും ബിയർ മഗ്ഗിലേക്ക്; പ്രാദേശിക രുചിക്കൂട്ടുകളുമായി ഐടി നഗരത്തിൽ പുതിയ 'ലഹരി'

ഇതിൽ 166 വെന്റിലേറ്ററുകൾ ബെംഗളുരുവിലെ ആശുപത്രികൾക്കാണ് നൽകിയിരിക്കുന്നത്.

ബാക്കിയുള്ള 346 വെന്റിലേറ്ററുകൾ ഈ ആഴ്ച്ച അവസാനത്തോടെ ആശുപത്രികളിൽ സ്ഥാപിക്കുന്നതായിരിക്കും എന്ന് ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു 

സംസ്ഥാനത്തെ കോവിഡ് പ്രവർത്തനങ്ങളെ മുഖ്യമന്ത്രി ഫോൺ വഴിയുള്ള റിവ്യു മീറ്റിങ്ങില്‍ വിലയിരുത്തി.

ബംഗളുരുവിലെ മണിപ്പാല്‍ അശുപത്രിയില്‍ കോവിഡ് ചികിത്സയിലാണ് ഇപ്പോൾ മുഖ്യമന്ത്രി യെദിയൂരപ്പ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  10, 20, 50, 100 രൂപ നോട്ടുകൾ നാളെ മുതൽ അസാധുവാകുമോ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts