ബെംഗളൂരു: ഏപ്രിൽ മാസത്തിലെ ആദ്യ 15 ദിവസങ്ങളിൽ മാത്രം സംസ്ഥാനത്ത് 1.12 ലക്ഷത്തിലധികം പുതിയ കോവിഡ് കേസുകളും 545 മരണങ്ങളും റിപ്പോർട്ട് ചെയ്തു. കോവിഡ് 19 രണ്ടാം തരംഗത്തിൽ വൈറസ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് 19 സംസ്ഥാനത്തെ മുമ്പത്തേക്കാൾ കഠിനമായി ബാധിച്ചുകൊണ്ടിരിക്കുകയാണ്. 2021 മാർച്ച് മാസത്തിൽ 45,753 പുതിയ കോവിഡ് കേസുകളും 210 കോവിഡ് മരണങ്ങളും മാത്രമാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരുന്നത്. 2021 ഏപ്രിൽ ആദ്യ പകുതിയിൽ തന്നെ കോവിഡ് കേസുകളും മരണസംഖ്യയും 2.5 മടങ്ങ് വർദ്ധിച്ചു. അതേസമയം, പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആർ) കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഏകദേശം മൂന്ന് മടങ്ങ്…
Read MoreAuthor: WEB TEAM
കർണാടക കെ-സെറ്റ്; പുതുക്കിയ പരീക്ഷ തീയതി പ്രഖ്യാപിച്ചു.
ബെംഗളൂരു: കർണാടക സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (കെസെറ്റ് 2021) പരീക്ഷ തീയതി വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഈ വരുന്ന ഏപ്രിൽ 25 ന് കെ സെറ്റ് പരീക്ഷ നടത്തും എന്ന് മൈസൂർ സർവകലാശാല ഔദ്യോഗിക വെബ്സൈറ്റിൽ അറിയിച്ചു. “ഒഴിവാക്കാനാവാത്ത കാരണങ്ങളാലാണ് മുൻപ് നിശ്ചയിച്ച തിയ്യതിയിൽ നിന്ന് പരീക്ഷ മാറ്റിവച്ചത്.പുതുക്കിയ തീയതി ഏപ്രിൽ 25 ആണ്. പരീക്ഷ വിജയകരമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ എല്ലാ ഡെപ്യൂട്ടി കമ്മീഷണർമാരും ബന്ധപ്പെട്ട സർക്കാർ പ്രവർത്തകരും ജില്ലകളിലെമ്പാടുമുള്ള പൊലീസും സഹകരിക്കും”, എന്ന് കോർഡിനേറ്റിംഗ് ഓഫീസർ പ്രൊഫ. എച്ച്. രാജശേഖർ അറിയിച്ചു. കെസെറ്റ് 2021…
Read Moreനന്ദി ഹിൽസിൽ, ഇനി പാരാഗ്ലൈഡിങ്ങും.
ബെംഗളൂരു: സാഹസിക വിനോദസഞ്ചാരികൾക്ക് പ്രിയങ്കരമായ പാരാഗ്ലൈഡിംഗ് ഉടൻ തന്നെ ബെംഗളൂരുവിന്റെ ടൂറിസം പ്രവർത്തനത്തിന്റെ ഭാഗമാകും. ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) എന്ന സ്വകാര്യ കമ്പനി നന്ദി ഹിൽസിൽ പാരാഗ്ലൈഡിംഗ് സെപ്റ്റംബർ മുതൽ ആരംഭിക്കുന്നതാണ്. സംസ്ഥാന ഹോർട്ടികൾച്ചർ ഡിപ്പാർട്ട്‌മെന്റിൽ നിന്നും എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നും ഡയറക്ടർ ജനറൽ ഓഫ് ഏവിയേഷനിൽ നിന്നും ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിൽ നിന്നുംആവശ്യമായ അനുമതി വാങ്ങിയ ശേഷം ബാംഗ്ലൂർ ഏവിയേഷൻ ആൻഡ് സ്‌പോർട്‌സ് എന്റർപ്രൈസസ് (ബേസ്) ഡിസംബർ അവസാനത്തോടെ നന്ദി ഹിൽസിലെ മൈതാനത്തിൽ ടെസ്റ്റ് തുടങ്ങിരുന്നു. കൂടുതൽ ധൈര്യവും…
Read Moreനഗരത്തിലെ കോവിഡ് മരണങ്ങൾ; മൃത ശരീരങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് ശ്മശാന പ്രവർത്തനങ്ങളെ ബാധിക്കുന്നു.
ബെംഗളൂരു: നഗരത്തിൽ കോവിഡ് 19 മരണങ്ങൾ വർദ്ധിച്ചതോടെ ശ്മശാനത്തിൽ മൃതദേഹങ്ങളുമായി 3-4 മണിക്കൂർ വരെ കാത്തിരിക്കേണ്ട സാഹചര്യമാണ്. നാല് കോവിഡ് 19 ശ്മശാനങ്ങളിൽ ഓരോന്നിലും എത്തുന്ന മൃതദേഹങ്ങളുടെ എണ്ണത്തിൽ ദിനം പ്രതി വർദ്ധനവ് ഉണ്ടാകുന്നുണ്ട്. “ഞങ്ങൾക്ക് സാധാരണയായി ഒരു ദിവസം 5-6 മൃതദേഹങ്ങൾ ലഭിച്ചിരുന്നത്, പക്ഷെ ഇപ്പോൾ പ്രതിദിനം 22-25 മൃതദേഹങ്ങൾ ആണ് ഞങ്ങൾക്ക് ലഭിക്കുന്നത്, ഇതിൽ 15 കോവിഡ് രോഗികളുടെ മൃതദേഹങ്ങളും ഉൾപെടും. കഴിഞ്ഞ രണ്ട് ദിവസമായി രാത്രി 11.30 വരെ ഞാൻ ജോലി ചെയ്തിട്ടുണ്ട്. പിറ്റേന്ന് രാവിലെ 6 മണിയോടെതിരികെ വരികയും ചെയ്യുന്നു.…
Read More8 കോവിഡ് കെയർ സെന്ററുകളിലായി 1505 കിടക്കകൾ ഒരുക്കാനൊരുങ്ങി ബി ബി എം പി.
ബെംഗളൂരു: പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ നഗരത്തിൽ കോവിഡ് 19 കിടക്കകൾക്കായുള്ള ഡിമാൻഡ് ഏറിവരുന്നു. ഇതേ തുടർന്ന് 1505 കോവിഡ് കിടക്കകൾകൂടി വെള്ളിയാഴ്ച തയ്യാറാകുമെന്ന് ബി ബി എം പി അധികൃതർ സ്ഥിരീകരിച്ചു. “വെള്ളിയാഴ്ചയോടെ 1,505 കിടക്കകളുള്ള എട്ട് കോവിഡ് കെയർ സെന്ററുകൾ (സിസിസി) തുറക്കും. ഈ കോവിഡ് കെയർ സെന്ററുകളിൽ ആവശ്യത്തിന് ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരും സപ്പോർട്ട് സ്റ്റാഫും മാർഷലുകളും ഉണ്ടായിരിക്കുന്നതായിരിക്കും”, എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. 10497 കോവിഡ് കേസുകളാണ് ഇന്ന് നഗരത്തിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരു നഗര ജില്ലയിൽമാത്രം 71827 ആക്റ്റീവ് കോവിഡ് രോഗികൾ…
Read Moreകോവിഡ് രണ്ടാം തരംഗം: മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാനൊരുങ്ങി സാങ്കേതിക ഉപദേശക സമിതി.
ബെംഗളൂരു: കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാക്കുന്നതിനുള്ള തുടർ നടപടികളെക്കുറിച്ചുള്ള നിർദ്ദേശങ്ങളടങ്ങുന്ന റിപ്പോർട്ട് സാങ്കേതിക ഉപദേശക സമിതി ഉടൻ മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്ന് ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറും. എല്ലാ പാർട്ടികളിലെയും പ്രതിനിധികളും കാബിനറ്റ് സഹപ്രവർത്തകരുമായും നടത്തിയ വിശദമായ ചർച്ചയ്ക്ക് ശേഷമായിരിക്കും അദ്ദേഹം ഇതിൽ തീരുമാനം എടുക്കുക“, എന്നും മന്ത്രിപറഞ്ഞു. “ബിബിഎംപി കമ്മീഷണറുമായി ഞാൻ ശ്മശാനത്തെ സംബന്ധിച്ചുള്ള വിഷയം ചർച്ചചെയ്തു. 14-15 കോവിഡ് മരണങ്ങൾ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവയെല്ലാം ഒറ്റ ശ്മശാനത്തിലേക്കാണ് അയച്ചത്. അതാണ് തിരക്ക്കിന് കാരണം“, എന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ മെഡിക്കൽ വിദ്യാർത്ഥികൾക്കും ഗ്രാമീണ സേവനം…
Read Moreകെ.എസ്.ആർ.ടി.സി.പണിമുടക്ക്; പ്രതിഷേധം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സൂപ്പർ താരം.
ബെംഗളൂരു: കർണാടകയിലെ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകളുടെ വിവിധ ജീവനക്കാരുടെ യൂണിയനുകൾ സംസ്ഥാനവ്യാപകമായി അനിശ്ചിതകാല പണിമുടക്ക് ഒൻപതാം ദിവസവും തുടരുന്നതിനിടെ, പണിമുടക്ക് പിൻവലിക്കണമെന്ന് നടൻ യാഷ് തൊഴിലാളികളോട് അഭ്യർത്ഥിച്ചു. കെഎസ്‌ആർടിസി ജീവനക്കാരുടെ ഫെഡറേഷന് എഴുതിയ തുറന്ന കത്തിലാണ് താരം തന്റെ ആശങ്ക ഉന്നയിച്ചത്. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിൽസിൽ വഴിയാണ് അദ്ദേഹം പ്രസ്തുത കത്ത് പുറത്തുവിട്ടത് .യാഷിന്റെ പിതാവ് തുടക്കത്തിൽ കെഎസ്‌ആർടിസിയിലും പിന്നീട് ബിഎംടിസിയിലും ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി), നോർത്ത് ഈസ്റ്റ് കർണാടക റോഡ്ട്രാൻസ്പോർട്ട് കോർപ്പറേഷൻ (എൻകെആർടിസി), നോർത്ത് വെസ്റ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(എൻഡബ്ല്യുആർടിസി), ബെംഗളൂരു മെട്രോപൊളിറ്റൻ…
Read Moreകോവിഡ് 19 വാക്‌സിനോ മരുന്നുകൾക്കോ സംസ്ഥാനത്ത് ക്ഷാമമില്ല; കർണാടക ആരോഗ്യമന്ത്രി കെ സുധാകർ.
ബെംഗളൂരു: “കോവിഡ് 19 മരുന്നിനോ വാക്സിനുകൾക്കോ കർണാടകയിൽ ക്ഷാമമില്ലെന്ന് ഞാൻ ആവർത്തിക്കുന്നു. ഭാഗ്യവശാൽ, റെമെഡിസിവിർ നിർമ്മിക്കുന്ന മൂന്ന് കമ്പനികളും കർണാടകയിലാണ്, അവർ മരുന്ന് കൃത്യമായി എത്തിക്കുമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്, ” എന്നും സുധാകർ മാധ്യമങ്ങളോട് പറഞ്ഞു. സർക്കാർ സ്വന്തം സ്റ്റോക്കിന് മാത്രമല്ല സ്വകാര്യ ആശുപത്രികൾക്കും കൂടെയുള്ള മരുന്ന് കൂടി വാങ്ങുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു. കൊറോണ വൈറസ് കേസുകൾ വർദ്ധിച്ചതിനെത്തുടർന്ന് കർണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മൈ ലോക്ക്ഡൗൺ ചെയ്യാനുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാനത്തെ കോവിഡ് സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സാങ്കേതിക ഉപദേശക സമിതിയോടൊപ്പം ഒരു സർവ്വകക്ഷി യോഗംവിളിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഏപ്രിൽ 18 ന് യോഗം ചേരും.…
Read Moreഎസ്എസ്എൽസി പരീക്ഷ തീരുമാനം വരും ദിവസങ്ങളിലെ സാഹചര്യത്തെ അടിസ്ഥാനമാക്കി:വിദ്യാഭ്യാസ മന്ത്രി.
ബെംഗളൂരു: എസ്എസ്എൽസി പരീക്ഷ റദ്ദാക്കണോ മാറ്റിവയ്ക്കണോ എന്ന കാര്യത്തിൽ തീരുമാനമൊന്നും സംസ്ഥാനസർക്കാർ എടുത്തിട്ടില്ലെന്നും വരും ദിവസങ്ങളിൽ (കോവിഡ് രണ്ടാം തരംഗത്തിന്റെ ) സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം ഞങ്ങൾ ഉചിതമായ തീരുമാനം എടുക്കും എന്നും സംസ്ഥാന വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ പറഞ്ഞു. സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യൂക്കേഷൻ (സിബിഎസ്ഇ) പരീക്ഷകൾ റദ്ദ് ചെയ്തത് പോലുള്ള തീരുമാനം ഒന്നും സംസ്ഥാന സർക്കാർ ഇത് വരെ എടുത്തിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. സിബിഎസ്ഇ യുടെ തീരുമാനത്തിന് സമാനമായി ഇന്ത്യയിലെ കൂടുതൽ സംസ്ഥാനങ്ങൾ ബോർഡ് പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ പ്രസ്താവന. നേരത്തെ പുറത്തിറക്കിയ…
Read Moreനഗരത്തിൽ ഇന്ന് ഇടിയും മിന്നലോടും കൂടിയ മഴക്ക് സാധ്യത.
ബെംഗളൂരു: നഗരത്തിൽ അടക്കം സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്ന് വൈകുന്നെരം മഴക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ റിപ്പോട്ടിൽ പറഞ്ഞു. ബെംഗളൂരു നഗര ജില്ല, ബെംഗളൂരു ഗ്രാമ ജില്ല , ചാമരാജനഗര, മാണ്ഡ്യ, മൈസുരു, കൊഡഗു, ഹാസൻ, കോലാർ, ചിക്കമഗളൂർ, ഉത്തര കന്നഡ, ദക്ഷിണ കന്നഡ എന്നീ ജില്ലകളിൽ ചൊവ്വാഴ്ച വൈകുന്നേരം മഴ പെയ്യുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നെരം 4 മണിയോടെ പുറത്തുവിട്ട കാലാവസ്ഥ പ്രവചനം അനുസരിച്ച്, ഇടിയും മിന്നലോടും കൂടിയ മഴയും 30-40 കിലോമീറ്റർ വേഗതയിൽ വീശുന്ന കാറ്റും അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ മേല്പറഞ്ഞ ജില്ലകളിൽ ഉണ്ടാകാൻ സാധ്യതയുണ്ട് എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Read More