ബെംഗളൂരു: നഗരത്തിലെ വലിയ ഹൌസിംഗ് സൊസൈറ്റികളും അപ്പാർട്ടുമെന്റുകളും അവരുടെ ക്ലബ് ഹൌസുകളെ എമർജൻസി മെഡിക്കൽ റൂമുകളാക്കി മാറ്റുന്നു(ഇഎംആർ). അപ്പാർട്മെൻറ് ക്ലബ് ഹൌസുകളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമായ ഇ എം ആർ സജ്ജീകരിച്ചിരിക്കുന്നത് കോവിഡ് 19 ന് പോസിറ്റീവ് സ്ഥിരീകരിച്ച ആളുകൾക്ക് പരിചരണം നൽകുന്നതിനായി സഹായിക്കുന്നു എന്ന് ഒരു ഡോക്ടർ പറഞ്ഞു. സ്ഥല സൗകര്യത്തിന് അനുസരിച്ച് ആശ്രയിച്ച് എമർജൻസി മെഡിക്കൽ റൂമിൽ രണ്ടോ അതിലധികമോ കിടക്കകൾ സജ്ജീകരിച്ചിരിക്കുന്നു. നേരിയ ലക്ഷണങ്ങളുള്ളവരെ പരിശോധിക്കുന്നതിനായി വിദഗ്ദ്ധരുടെ വീഡിയോ കൺസൾട്ടേഷൻ നൽകുന്നതിനായി മണിപ്പാൽ നെറ്റ്‌വർക്കിന്റെ വിദൂര നിരീക്ഷണ സംവിധാനവുമായി ഇ എം ആറുകൾ ലിങ്ക് ചെയ്‌തിരിക്കുന്നു. ഒരു മാസം മുമ്പ് മണിപ്പാൽ ആശുപത്രിയുമായി സഹകരിച്ച് ആരംഭിച്ച റങ്ക…
Read MoreAuthor: WEB TEAM
18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ; സർക്കാർ
ബെംഗളൂരു:18-45 വയസ് പ്രായമുള്ളവർക്ക് ഘട്ടം ഘട്ടമായി വാക്സിനേഷൻ നൽകും എന്ന് കർണാടക സർക്കാർ വ്യാഴാഴ്ച പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാർ ഒരു കോടി ഡോസ് വാക്സിൻ ഇപ്പോൾ വാങ്ങുന്നുണ്ട്. മറ്റൊരു കോടി അധിക വാക്സിൻ വാങ്ങാൻ ഇതിനോടകം ഓർഡർ നൽകിയിട്ടുണ്ട്. നാലാമത്തെ ഫേസിൽ വാക്സിനേഷൻ ഘട്ടം ഘട്ടമായി നടത്തും എന്നും മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു. ഇതുവരെ സംസ്ഥാനത്തിന് 99.4 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കേന്ദ്രം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 93.5 ലക്ഷം ഡോസുകൾ ആളുകൾക്ക് നൽകികഴിഞ്ഞു. 5.9 ലക്ഷം ഡോസുകൾ ഇപ്പോൾ ലഭ്യമാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു.
Read Moreകോവാക്സിൻ ഒരു ഡോസിന് 200 രൂപ കുറച്ചു
ഹൈദരാബാദ്: കോവിഡ് 19 വാക്സിൻ കോവാക്സിൻ ഒരു ഡോസിന് 400 രൂപയ്ക്ക് സംസ്ഥാന സർക്കാരുകൾക്ക് ലഭ്യമാകുമെന്ന് ഭാരത് ബയോടെക് അറിയിച്ചു. ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്സിൻ നിർമ്മാതാക്കൾ നേരത്തെ സംസ്ഥാന സർക്കാറുകൾക്ക് വാക്‌സിൻ 600 രൂപക്കും സ്വകാര്യ ആശുപത്രികൾക്ക് ഒരു ഡോസിന് 1,200 രൂപക്കും നൽകും എന്നാണ് അറിയിച്ചിരുന്നത്. വില നിർണ്ണയത്തോടുള്ള ഞങ്ങളുടെ സമീപനത്തിൽ സുതാര്യമായിരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, വിലനിർണ്ണയം ആന്തരികമായി ധനസഹായത്തോടെയുള്ള ഉൽപന്ന വികസനം, ക്ലിനിക്കൽ ട്രയലുകൾ തുടങ്ങി പല കാര്യങ്ങളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്നു എന്ന് കമ്പനി പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ അറിയിച്ചു. ഇത്രയും വലിയ പ്രതിസന്ധി ഘട്ടത്തിൽ ലാഭമുണ്ടാക്കുന്നതിനെ എതിർത്ത് വിവിധ സംസ്ഥാനങ്ങളിൽ…
Read Moreനന്ദിനി ബൂത്തുകളുടെ പ്രവർത്തന സമയത്തിൽ വീണ്ടും മാറ്റം വരുത്തി.
ബെംഗളൂരു: 14 ദിവസത്തെ ലോക്ക്ഡൗണിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രഖ്യാപിച്ച നിയന്ത്രണങ്ങളുടെ ഭാഗമായി നന്ദിനി ബൂത്തുകളുടെ പാൽ വിൽപ്പനയ്ക്കും പ്രവർത്തനത്തിനും ഏർപ്പെടുത്തിയ സമയക്രമത്തിൽ സർക്കാർ വ്യാഴാഴ്ച മാറ്റം അനുവദിച്ചു. പുതിയ ഉത്തരവ് പ്രകാരം പാൽ ബൂത്തുകൾ രാവിലെ 6 മുതൽ രാത്രി 8 വരെ പ്രവർത്തിക്കാൻ അനുവദിക്കും. പഴയ ഉത്തരവ് പ്രകാരം രാവിലെ 6 മുതൽ 10 വരെയുള്ള വിൽപ്പന സമയം വെട്ടിക്കുറച്ചതിന്റെ ഫലമായി നന്ദിനി ബൂത്തിലൂടെ ഉള്ള വിൽപ്പനയെ 27 ശതമാനം ബാധിച്ചതായി കർണാടക മിൽക്ക് ഫെഡറേഷൻ (കെഎംഎഫ്) റിപ്പോർട്ട്ചെയ്തിരുന്നു. സംസ്ഥാനത്തൊട്ടാകെ 1700 ഓളം പാൽ പാർലറുകൾ പ്രവർത്തിക്കുന്നുണ്ട്, ഇതിൽ 1000…
Read Moreകർഫ്യൂ നിയമലംഘനം: പോലീസ് 434 വാഹനങ്ങൾ പിടിച്ചെടുത്തു. 19 ഡിഎംഎ കേസുകൾ ഫയൽ ചെയ്തു.
ബെംഗളൂരു: കോവിഡ് വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ‘കോവിഡ് കർഫ്യൂ‘ നോട് അനുബന്ധിച്ച് അനാവശ്യമായി പുറത്തിറങ്ങാതെ വീടിനകത്ത് താമസിക്കാൻ ബെംഗളൂരുവിലെ ഭൂരിഭാഗം ആളുകളും തീരുമാനിച്ചിട്ടും, മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ബെംഗളൂരു സിറ്റി പോലീസ് (ബിസിപി) ബുധനാഴ്ച നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 434 വാഹനങ്ങളാണ് പിടിച്ചെടുത്തത്. രാവിലെ 10 നും രാത്രി 8 നും ഇടയിൽ നടന്ന പരിശോധനയിൽ 395 ഇരുചക്രവാഹനങ്ങൾ, 22 ത്രീ വീലറുകൾ, 17 ഫോർ വീലറുകൾ എന്നിവ പിടിച്ചെടുത്തു. അതേസമയം, ദുരന്തനിവാരണ നിയമത്തിലെ പ്രസക്തമായവകുപ്പുകൾ പ്രകാരം 19 കേസുകൾ ഇതിനോടകം രജിസ്റ്റർ…
Read Moreകോവിഡ് 19 വാർ റൂം സ്ഥാപിക്കാൻ കർണാടക പ്രദേശ് കോൺഗ്രസ്സ്.
ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിനിടയിൽ, മഹാമാരിയുടെ പ്രതിസന്ധി ഘട്ടത്തിൽ ആളുകളെ സഹായിക്കുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈനും കോവിഡ് വാർ റൂമും ആരംഭിക്കാൻ സംസ്ഥാന കോൺഗ്രസ്സ് യൂണിറ്റ് തീരുമാനിച്ചു. മെഡിക്കൽ കോളേജുകളും ആശുപത്രികളും സ്വന്തമായുള്ള നേതാക്കൾ 100 കിടക്കകൾ കോവിഡിനായി നീക്കിവക്കുകയും ചെയ്തിട്ടുണ്ട്. എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സുർജേവാലയുടെ നിർദേശത്തെത്തുടർന്നാണ് കൊണ്‍ഗ്രെസ്സ് സംസ്ഥാനത്ത് കോവിഡ് വാർ റൂം സ്ഥാപിക്കാനുള്ള തീരുമാനം എടുത്തത്. വാർ റൂം പോലെ പ്രവർത്തിക്കുന്ന ഹെല്പ്ലൈൻ എത്രയും പെട്ടന്ന് നിലവിൽ വരും എന്നും ഇതിൽ ടെലിമെഡിസിൻ, കൺസൾട്ടേഷൻ, കൗൺസിലിംഗ്, ഫുഡ് ഡെലിവറി, ആശുപത്രി കിടക്കകൾക്കുള്ളസോഴ്‌സിംഗ്…
Read Moreകർഫ്യൂ കാലയളവിൽ റീജിയണൽ പാസ്‌പോർട്ട് ഓഫീസുകൾ അടഞ്ഞു കിടക്കും.
ബെംഗളൂരു: ചൊവ്വാഴ്ച രാത്രി മുതൽ സംസ്ഥാനത്ത് 14 ദിവസത്തെ ലോക്ക്ഡൌൺ നിലവിൽ വന്ന സാഹചര്യത്തിൽ സംസ്ഥാനത്തുടനീളമുള്ള പ്രാദേശിക പാസ്‌പോർട്ട് ഓഫീസുകൾ അടച്ചിടുന്നതായിരിക്കും. കർണ്ണാടകയിലെ എല്ലാ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളും (പിഎസ്‌കെ) പോസ്റ്റോഫീസ് പാസ്‌പോർട്ട് സേവാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ അടച്ചിടും എന്ന് ബെംഗളൂരു റീജിയണൽ പാസ്‌പോർട്ട് ഓഫീസർ ഭരത് കുമാർ കുത്തതി, ചൊവ്വാഴ്ച, ഒരു പ്രസ്താവനയിൽ, അറിയിച്ചു. കോറമംഗലയിലെ ഹെഡ് ഓഫീസ് ഭാഗികമായി അടക്കും, അപേക്ഷകൾ സ്വീകരിക്കുന്നതായിരിക്കില്ല എന്നും അടിയന്തര സേവനങ്ങൾ മാത്രമേ ഇവിടെ ഉണ്ടാകുകയുള്ളൂ എന്നും അദ്ദേഹം അറിയിച്ചു.
Read More18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് വാക്‌സിൻ എത്താൻ കാലതാമസം എടുത്തേക്കും:ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.
ബെംഗളൂരു: സംസ്ഥാനത്ത് മതിയായ വാക്‌സിൻ സ്റ്റോക്കുകളുണ്ടെന്ന് സർക്കാർ ഔദ്യോഗികമായി പറയുന്നുണ്ട് എങ്കിലും 18 മുതൽ 45 വയസ്സ് പ്രായമുള്ളവർക്കുള്ള വാക്സിനേഷൻ ഒരാഴ്ച്ച വൈകിയേക്കുമെന്ന് ജില്ലാ ആരോഗ്യ ഉദ്യോഗസ്ഥരിൽ പലരും സൂചിപ്പിക്കുന്നു. നിലവിലുള്ള സ്റ്റോക്കുകളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളൊന്നും ലഭ്യമല്ല. “ഞങ്ങൾക്ക് ഇതുവരെയും മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടില്ല. സംഭരണത്തിന് കൂടുതൽ സമയമെടുക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്, ” എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ഒരു കോടി ഡോസ് കോവിഷീൽഡിനായി സംസ്ഥാനം ഉത്തരവിട്ടിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകർ പറഞ്ഞു. “ഇന്നുവരെ, ഞങ്ങളുടെ ആരോഗ്യ പ്രവർത്തകരിൽ 50 ശതമാനത്തിനും 30 ശതമാനം ഫ്രണ്ട് ലൈൻ തൊഴിലാളികൾക്കും 60 വയസ്സിനു മുകളിലുള്ള…
Read Moreകർഫ്യൂ യാത്രക്കായി പാസുകളില്ല; യാത്രകൾ അനുവദിക്കുന്നതിന് ഐ.ഡി.കാർഡുകൾ മതിയാകും: ബെംഗളൂരു സിറ്റി പോലീസ്.
ബെംഗളൂരു: ഇന്നലെ രാത്രി മുതൽ സംസ്ഥാനത്ത് കോവിഡ് കർഫ്യു നിലവിൽ വന്ന സാഹചര്യത്തിൽ യാത്രകൾക്ക് കടുത്ത നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്ര ചെയ്യുന്നതിന്റെ കാര്യ കാരണങ്ങൾ തെളിയിക്കുന്ന ഐഡി കാർഡുകളും അല്ലെങ്കിൽ രേഖകളോ എവിടെ നിന്നും എവിടേക്കു പോകുന്നു എന്ന് തെളിയിക്കുന്ന രേഖകളും ഉള്ള ആളുകളെ മാത്രം മെയ് 12 വരെ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ അനുവദിച്ചാൽ മതിയെന്ന് ബെംഗളൂരു സിറ്റി പോലീസ് ബുധനാഴ്ച വ്യക്തമാക്കി. ലോക്ക്ഡൌൺ കാലയളവായ 28-4-2021 മുതൽ 12-5-2021 വരെയുള്ള തീയതികളിൽ ബെംഗളൂരു സിറ്റി പോലീസ് ഒരു ആവശ്യത്തിനും പാസുകൾ നൽകുന്നില്ലെന്നും പോലീസ് വ്യക്തമാക്കി. അതേ സമയം കമ്പനി ഐ.ഡി.കാർഡുകളുമായി യാത്ര ചെയ്യുന്നവരോട് പോലീസ്…
Read Moreനഗരത്തിൽ 16 ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് കേസുകൾ
ബെംഗളൂരു: സംസ്ഥാനത്ത് ബെംഗളൂരു നഗര ജില്ലയിലും കലബുർഗിയിലും ജനിതക മാറ്റം സംഭവിച്ച ഡബിൾ മ്യൂട്ടന്റ് കോവിഡ് വൈറസ് ബി.1.617 റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഇത്തരത്തിൽ ഉള്ള അകെ 20 കേസുകളിൽ 16 എണ്ണവും ബെംഗളൂരുവിലാണ്. ഒറ്റവീടുകളും അപ്പാർട്ടുമെന്റുകളും ഉൾപ്പെടുന്ന നാല് ക്ലസ്റ്ററുകളിലാണ് ഇത് കണ്ടെത്തിയത്. ദസറഹള്ളി മേഖലയിൽ രണ്ട് കേസുകളും പടിഞ്ഞാറൻ മേഖലയിൽ അഞ്ച് കേസുകളും തെക്കൻ മേഖലയിൽ നാല് കേസുകളും ബോമ്മനഹള്ളി മേഖലയിൽ അഞ്ച് കേസുകളുമുണ്ട്. “കുറച്ചുപേർ ഹോം ക്വാറന്റീനിലും മറ്റുള്ളവർ ആശുപത്രികളിലുമാണ്. ഇവരിൽ ഒരാൾ നേപ്പാളിൽ നിന്നുള്ളയാളാണ്, ഇയാൾ മഹാരാഷ്ട്ര സന്ദർശിച്ചിരുന്നു. ഞങ്ങൾക്ക് ഡാറ്റ ലഭിച്ചത് ഉച്ചതിരിഞ്ഞ്…
Read More