റെംഡിസിവിർ മോഷണം;4 റെയിൽ‌വേ ജീവനക്കാരെ പിടികൂടി.

ബെംഗളൂരു: റെംദേസിവിർ മരുന്ന് മോഷ്ടിച്ച് മറിച്ച് വിറ്റതിന്, നഗരത്തിലെ ഡിവിഷണൽ റെയിൽ‌വേ ആശുപത്രിയിൽ ജോലി ചെയ്യുന്ന നാല് റെയിൽ‌വേ ജീവനക്കാരെ അറസ്റ്റ് ചെയ്തതായി ബെംഗളൂരുവിലെ റെയിൽ‌വേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ‌പി‌എഫ്) സ്ഥിരീകരിച്ചു. ആർ‌ പി‌ എഫ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച് പ്രതികളിൽ ഒരു കരാർ തൊഴിലാളിയും മൂന്ന് ഗ്രൂപ്പ് സി / ഡി ജോലിക്കാരും ഉൾപ്പെടുന്നു. പ്രതികളെയെല്ലാം കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് റെയ്ഡ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായും അവർക്കെതിരെ കർശന അച്ചടക്കനടപടി സ്വീകരിച്ചതായും സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു.

Read More

ഗർഭിണിയായ വനിതാ പോലീസ് സബ് ഇൻസ്പെക്ടർ കോവിഡ് ബാധിച്ച് മരിച്ചു.

ബെംഗളൂരു:  കോലാർ ജില്ലയിൽ വനിത പോലീസ് സബ് ഇൻസ്പെക്ടർ ചൊവ്വാഴ്ച കോവിഡ് 19  ബാധിച്ചു മരിച്ചു. ഏഴുമാസം ഗർഭിണിയായിരുന്നു. 28 കാരിയായ ഷാമിലി കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന്   കോലാറിലെ ആർ‌ എം ജലപ്പ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്ന് ദക്ഷിണ കന്നഡ പോലീസ് സൂപ്രണ്ട് ഇഷികേശ് സോൺവാനെ പറഞ്ഞു. ദക്ഷിണ കന്നഡ ജില്ലയിലാണ് ഷാമിലിയെ നിയമിച്ചിരുന്നത്. “അവർ ഏഴുമാസം ഗർഭിണിയായിരുന്നു. ഗർഭിണി ആയിരുന്നതിനാൽ അവർക്ക്  വാക്സിനേഷൻ നൽകിയില്ല,” എന്ന് അദ്ദേഹം പറഞ്ഞു. മരണത്തിൽ അനുശോചിച്ച് പോലീസ് ഡയറക്ടർ ജനറൽ പ്രവീൺ സൂദ് ട്വീറ്റ് ചെയ്തു. സംസ്ഥാനത്ത് കോവിഡിന് കീഴടങ്ങുന്ന പോലീസ് കുടുംബത്തിലെ ഏറ്റവും പ്രായം…

Read More

ഡി‌.ആർ‌.ഡി‌.ഒ.വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി സൗജന്യമായി വിതരണം ചെയ്യാൻ ജെ.ഡി.എസ്.

ബെംഗളൂരു: കോവിഡ് 19 ചികിത്സയ്ക്കായി ഡി‌ ആർ‌ ഡി‌ ഒ വികസിപ്പിച്ച 2 ഡിജി മരുന്ന് വാങ്ങി ആളുകൾക്ക് വിതരണം ചെയ്യുന്നതിനെക്കുറിച്ച് ജനതാദൾ (എസ്) ആലോചിച്ചിരുന്നതായി റിപ്പോർട്ട്. തിങ്കളാഴ്ച പാർട്ടി എം എൽ എമാരുമായി നടത്തിയ ഡിജിറ്റൽ മീറ്റിങ്ങിൽ മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിതന്റെ പാർട്ടി അംഗങ്ങളോട് ഇക്കാര്യം പറഞ്ഞിരുന്നു. മരുന്നിന്റെ കാര്യക്ഷമത മനസിലാക്കാൻ പാർട്ടി കാത്തിരിക്കുകയാണെന്ന് കുമാരസ്വാമി പറഞ്ഞു. അതേസമയം, ജെഡി (എസ്) നേതാവും മുൻ എം‌ എൽ‌ സിയുമായ ടി.എ. ശരവണ വിക്ടോറിയ ഹോസ്പിറ്റലിന് സമീപം ഒരു സൗജന്യ മൊബൈൽ കാന്റീൻ സേവനം ആരംഭിച്ചു. മാർക്കറ്റിലേക്കും പരിസര പ്രദേശങ്ങളിലേക്കും വരുന്നവർക്ക്…

Read More

നാലാമത്തെ ഓക്സിജൻ എക്സ്പ്രസ് നഗരത്തിലെത്തി.

ബെംഗളൂരു: സംസ്ഥാനത്തേക്ക് മെഡിക്കൽ ഓക്സിജനുമായി വരുന്ന  നാലാമത്തെ ഓക്സിജൻ എക്സ്പ്രസ്സ് ചൊവ്വാഴ്ച ബെംഗളൂരുവിലെ വൈറ്റ്ഫീൽഡിൽ എത്തി. ജാർഖണ്ഡിലെ ടാറ്റാനഗറിൽ നിന്ന് തിങ്കളാഴ്ച്ച പുറപ്പെട്ടതാണ് ഈ ഓക്സിജൻ എക്സ്പ്രസ്സ്. രാവിലെ 8.45 ന് ബെംഗളൂരുവിലെത്തിയ ട്രെയിനിൽ ആറ് ക്രയോജനിക് കണ്ടൈനേഴ്സിൽ ആയി 120 ടൺ എൽ‌ എം ‌ഒ (ലിക്വിഡ് മെഡിക്കൽ ഓക്സിജൻ) ഉള്ളതായി സൗത്ത് വെസ്റ്റേൺ റെയിൽവേ സ്ഥിരീകരിച്ചു. ഇതോടെ 480 മെട്രിക് ടൺ ഓക്സിജൻ ജാർഖണ്ഡിൽ നിന്നും ഒഡീഷയിൽ നിന്നും സംസ്ഥാനത്തേക്ക് ഇത് വരെ എത്തിയിട്ടുണ്ട്. കോവിഡ് രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ അപര്യാപ്തതയിൽ സംസ്ഥാനത്തിന് ആശ്വാസകരമായ വാർത്തയാണ് ഇത്.

Read More

തടാകത്തിൽ നൂറുകണക്കിന് മത്സ്യങ്ങൾ ചത്ത് പൊന്തി

ബെംഗളൂരു: നൂറുകണക്കിന്  മത്സ്യങ്ങളാണ് ബെംഗളൂരുവിലെ മുത്തനല്ലോർ തടാകത്തിൽ ചത്ത് പൊന്തിക്കിടക്കുന്നത്. തടാകത്തിന് ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകി  എത്തുന്നതാണ് മത്സ്യങ്ങൾ ചത്ത് പൊന്തുന്നതിന് കാരണം. കഴിഞ്ഞ ഒരാഴ്ച മുതൽ തടാകത്തിൽ നിന്ന് പുറപ്പെടുന്ന ചത്ത മത്സ്യങ്ങളുടെ ദുർഗന്ധം സഹിച്ചാണ് തങ്ങൾ ജീവിക്കുന്നത് എന്ന് മുത്തനല്ലോർ തടാകത്തിന് ചുറ്റും താമസിക്കുന്ന പ്രദേശവാസികൾ പറഞ്ഞു. ഓക്സിജന്റെ (ഡി‌ഒ) അളവ് പെട്ടന്ന് കുറഞ്ഞു പോയതിനാലും ചുറ്റുമുള്ള വ്യവസായങ്ങളിൽ നിന്നും കാർഷിക മേഖലകളിൽ നിന്നുമുള്ള മാലിന്യങ്ങളും കീടനാശിനികളും ഒഴുകിയെത്തിയതിനാലുമാണ് ജലാശയത്തിലെ മത്സ്യങ്ങൾ കൊല്ലപ്പെട്ടതെന്ന് കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിലെ(കെ എസ് പി സി ബി)…

Read More

ബ്ലാക്ക് ഫംഗസ് ; നഗരത്തിൽ പ്രത്യേക ചികിത്സാ കേന്ദ്രം ആരംഭിച്ചു;6 ജില്ലകളിൽ പ്രത്യേക പ്രാദേശിക ചികിത്സ കേന്ദ്രങ്ങൾ.

ബെംഗളൂരു: സംസ്ഥാനത്ത്  കോവിഡ് 19 രോഗികളിൽ വർദ്ധിച്ചുവരുന്ന മ്യൂക്കോമൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗബാധയെ തുടർന്ന് , ഈ രോഗത്തിന്റെ ചികിത്സക്കായി നഗരത്തിലെ ബോറിംഗ് ഹോസ്പിറ്റലിൽ സർക്കാർ തിങ്കളാഴ്ച മുതൽ ഒരു പ്രത്യേക ചികിത്സാ സൗകര്യം ആരംഭിച്ചു. കൂടാതെ 6 ജില്ലകളിൽ ഈ ഫംഗസ് അണുബാധയ്ക്കുള്ള ചികിത്സക്കായുള്ള പ്രാദേശിക കേന്ദ്രങ്ങൾ കണ്ടെത്തുകയും ചെയ്തു.  സംസ്ഥാനത്ത് ഒട്ടാകെ ബ്ലാക്ക് ഫംഗസ് അണുബാധയുടെ 97 കേസുകൾ ഇതുവരെ ഔദ്യോഗികമായി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്ലാക്ക്  ഫംഗസ് ചികിത്സയ്ക്കായി ഒരു എപ്പിഡെമിയോളജിസ്റ്റും പ്രമേഹ രോഗ വിദഗ്ധനും അടങ്ങുന്ന  ഒരു പ്രത്യേക സമിതി രൂപീകരിക്കാനും സർക്കാർ തീരുമാനിച്ചു. “പ്രമേഹ രോഗികളാണ് ഈ അപൂർവ ഫംഗസ്…

Read More

അയൽജില്ലയായ കോലാറിൽ കൊവാക്സിൻ നിർമ്മാണ പ്ലാന്റ് വരുന്നു.

ബെംഗളൂരു: കോവിഡ് വാക്സിൻ കോവാക്സിന്റെ നിർമാതാക്കളായ, ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്, കോലാർ ജില്ലയിലെ മാലൂരു വ്യവസായ മേഖലയിൽ ഒരു കൊവാക്സിൻ നിർമാണ പ്ലാന്റ് സ്ഥാപിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. ഉപമുഖ്യമന്ത്രിയും സംസ്ഥാന കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ സി എൻ അശ്വത് നാരായണയാണ് ഇക്കാര്യം അറിയിച്ചത്. പ്രസ്തുത പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്, കൂടാതെ പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടുള്ള മറ്റ് നടപടികൾ കമ്പനി ചെയ്യുന്നുണ്ട്. പ്ലാന്റിന്റെ നിർമാണ പ്രവർത്തനങ്ങൾ ഇതിനകം ആരംഭിച്ചു കഴിഞ്ഞു, ” എന്ന് ഉപമുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന തലസ്ഥാനമായ ബെംഗളൂരു നഗരത്തിനോട് വളരെ അടുത്ത് കിടക്കുന്ന സ്ഥലമാണ്…

Read More

സംസ്ഥാനത്തിന് കേന്ദ്രത്തിൽ നിന്ന് 4.25 ലക്ഷം ഡോസ് റെംഡിസിവർ കൂടി.

ബെംഗളൂരു: സംസ്ഥാനത്തിന് 4.25 ലക്ഷം റെംദേസിവർ ഡോസുകൾ ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാനത്തെ ഒരാഴ്ച കാലയളവിലെ ചികിത്സക്ക് ഇത് മതിയെന്നും കർണാടക ഉപമുഖ്യമന്ത്രിയും കോവിഡ് ടാസ്‌ക് ഫോഴ്‌സ് മേധാവിയുമായ ഡോ. സി എൻ അശ്വത് നാരായണൻ പറഞ്ഞു. “കേന്ദ്രം 4.25 ലക്ഷം ഡോസ്  റെംദേസിവർ സംസ്ഥാനത്തിന് ലഭ്യമാക്കിയിട്ടുണ്ട്, മെയ് 23 വരേക്ക് ഇത് മതിയാകും,”എന്ന് ഉപമുഖ്യമന്ത്രി  പ്രസ്താവനയിൽ പറഞ്ഞു. കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഇത് സംസ്ഥാന സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് ഏറ്റവും കൂടുതൽ റെംദേസിവർ വിഹിതം നൽകിയതിൽ കേന്ദ്ര സർക്കാരിനോട് ഞങ്ങൾ നന്ദിയുള്ളവരാണ് എന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Read More

കോവിഡിനിടയിൽ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബി.ബി.എം.പിയെ ഒഴിവാക്കാൻ നിർദ്ദേശം;അതൃപ്തി പ്രകടിപ്പിച്ച് നഗരവാസികൾ.

ബെംഗളൂരു: കോവിഡ് 19 ഉൾപ്പെടെ നഗരത്തിലെ പൊതുജനാരോഗ്യ ചുമതലകളിൽ നിന്നും ബൃഹത്‌ ബെംഗളൂരു മഹാനഗര പാലികയെ (ബി ബി എം പി) ഒഴിവാക്കുണമെന്ന് സംസ്ഥാനത്തെ കോവിഡ് 19 പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് നിർദ്ദേശിച്ചു. ടാസ്ക് ഫോഴ്സിന്റെ ഈ നിർദ്ദേശം സംസ്ഥാന തലസ്ഥാനത്തെ പൗരന്മാർക്കിടയിൽ അതൃപ്തി സൃഷ്ടിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. രണ്ടാം തരംഗത്തിൽ നഗരത്തിൽ കോവിഡ് 19 കേസുകളുടെ എണ്ണം  വളരെ കൂടുതലാണെങ്കിലും കേസുകളുടെ എണ്ണത്തിൽ ഇനിയും കാര്യമായ കുറവ് നഗരത്തിൽ വന്നിട്ടില്ലെങ്കിലും, ബി ബി എം പിയെ ചുമതലയിൽ നിന്നും ഒഴിവാക്കുന്ന ഈ നിർദ്ദേശം ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ള “വികേന്ദ്രീകരണ മനോഭാവത്തിന്”നേർവിരുദ്ധമാണ് എന്ന് നഗരത്തിലെ പല പൗരന്മാരും അഭിപ്രായപ്പെട്ടു.

Read More

ഗ്രാമപ്രദേശങ്ങളിലും നഗരത്തിലെ ചേരികളിലും കോവിഡ് രോഗികൾക്ക് ഇൻസ്റ്റിട്യൂഷണൽ ക്വാറന്റീൻ നിർബന്ധം.

ബെംഗളൂരു: ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലെ ചേരികളിലും കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചവർക്ക് ഇൻസ്റ്റിട്യൂഷണൽ  ക്വാറന്റീൻ നിർബന്ധമാക്കണമെന്ന് കോവിഡ് 19 സാഹചര്യം കൈകാര്യം ചെയ്യാൻ സംസ്ഥാന സർക്കാർ  രൂപീകരിച്ച മിനിസ്റ്റീരിയൽ ടാസ്‌ക് ഫോഴ്‌സ് ശുപാർശ ചെയ്തു. സംസ്ഥാന ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണന്റെ  നേതൃത്വത്തിൽ ശനിയാഴ്ച നടന്ന ടാസ്‌ക് ഫോഴ്‌സിന്റെ യോഗമാണ് ഈ തീരുമാനം മുന്നോട്ട് വെച്ചത്. പ്രാഥമിക ആരോഗ്യ സംരക്ഷണ കേന്ദ്ര തലത്തിൽ ഗ്രാമപ്രദേശങ്ങളിൽ കോവിഡ് കെയർ സെന്ററുകൾ സ്ഥാപിക്കും. ഹോസ്റ്റലുകൾ പോലുള്ള സ്ഥലങ്ങളിൽ കോവിഡ് രോഗികൾക്ക് ഐസൊലേഷനിൽ പോകാനും ചികിത്സയ്ക്കുമുള്ള ക്രമീകരണങ്ങൾ നടത്തും. ഈ ഉത്തരവാദിത്തം ജില്ലാ കമ്മീഷണർമാരെ ഏൽപ്പിക്കും, ” എന്ന് അശ്വത് നാരായണൻ പറഞ്ഞു.

Read More
Click Here to Follow Us