ബെംഗളൂരു: കൊറോണ വൈറസ് പാൻഡെമിക്കിന്റെ മൂന്നാമത്തെ തരംഗം കുട്ടികളെ കൂടുതൽ ബാധിക്കുമെന്നുള്ള വിദഗ്ദ്ധരുടെ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷൻ (കെഎസ്‌സിപിസിആർ) 30 ജില്ലകളിലുടനീളം ശിശു സംരക്ഷണത്തിനും ചികിത്സക്കും വേണ്ട അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 36 മുതൽ 40 ശതമാനം വരെ 18 വയസോ അതിൽ താഴെയോപ്രായമുള്ളവരാണ്. 18 വയസ്സിന് താഴെയുള്ള ആളുകൾക്ക് ഒക്ടോബറിന് മുമ്പ് കുത്തിവയ്പ് നൽകാനുള്ള സാധ്യത കുറവായതിനാൽ, അവർ ജനസംഖ്യയിൽ ഏറ്റവും കൂടുതൽ രോഗസാധ്യത ഉള്ളവരായി തുടരും, ” എന്ന് കെഎസ്പിസിപിആർ ചെയർമാൻ ഫാ. ആന്റണി സെബാസ്റ്റ്യൻ…
Read MoreAuthor: WEB TEAM
സ്വന്തം വസതിയിൽ കോവിഡ് കെയർ സെന്റർ ഒരുക്കി സംസ്ഥാന ആഭ്യന്തരമന്ത്രി
ബെംഗളൂരു: കോവിഡ് 19 രണ്ടാം തരംഗത്തിൽ രോഗികൾക്ക് കിടക്കകൾ കണ്ടെത്താൻ സംസ്ഥാനത്തെ ആളുകൾ പാടുപെടുന്നതിനിടെ, സംസ്ഥാന ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മ ഹവേരി ജില്ലയിലെ ഷിഗാവ് പട്ടണത്തിലുള്ള തന്റെ വീട് കോവിഡ് കെയർ സെന്ററായി മാറ്റി. ബസവരാജ് ബോമ്മായുടെ വസതിയിൽ ഇപ്പോൾ 50 രോഗികളെ പാർപ്പിക്കാൻ കഴിയും. രോഗികളെ പരിചരിക്കുന്നതിനായി ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫുകളെയും മന്ത്രി ഇവിടെ നിയോഗിച്ചിട്ടുണ്ട്. “കിടക്കകളും 50 ഓക്സിജൻ കോൺസെൻട്രേറ്ററുകളും ഉൾപ്പടെ എല്ലാ മെഡിക്കൽ സൗകര്യങ്ങളോടും കൂടിയ കോവിഡ് കെയർ സെന്റർ എന്റെ വീടിന്റെ പരിസരത്ത് സജ്ജീകരിച്ചിട്ടുണ്ട്. സർക്കാർ, സ്വകാര്യ ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മെഡിക്കൽ പ്രൊഫഷണലുകളുടെ ഒരു സംഘം കോവിഡ് 19 രോഗികൾക്ക് അവിടെ ചികിത്സ…
Read Moreകോവിഡ് രോഗികൾക്കായി 500 ഐസിയു കിടക്കകൾ സ്ഥാപിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ നിയമിച്ച് സർക്കാർ
ബെംഗളൂരു: ഓരോ ബി ബി എം പി മേഖലയിലും കോവിഡ് രോഗികൾക്കായി 500 ഐ സിയു കിടക്കകൾ സ്ഥാപിക്കുന്നതിന് ചുമതലയുള്ള നോഡൽ ഓഫീസറായി ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻ കമ്മീഷണർ ഹർഷ പി എസ് നെ സംസ്ഥാന സർക്കാർ നിയമിച്ചു. കിടക്കകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (സിഎസ്‌ആർ) ഫണ്ടുകൾ തങ്ങളുടെ ടീം പ്രയോജനപ്പെടുത്തുന്നുണ്ടെന്ന് ഹർഷ മാധ്യമങ്ങളോട് പറഞ്ഞു. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസിൽ 86 ഗുരുതര പരിചരണ വിഭാഗം കിടക്കകളുള്ള ഒരുമോഡുലാർ ഐസിയു യൂണിറ്റ് സ്ഥാപിക്കാൻ ടെക്സസ് ഇൻസ്ട്രുമെന്റ്സ് മുന്നോട്ട് വന്നിട്ടുണ്ട് എന്ന് അദ്ദേഹംപറഞ്ഞു. കുഷ്ഠരോഗ…
Read Moreബി.ബി.എം.പിക്ക് വിവിധ സംഘടനകളിൽ നിന്ന് സംഭാവനയായി ലഭിച്ചത് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ.
ബെംഗളൂരു: മെഡിക്കൽ ഉപകരണങ്ങൾ സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിച്ച് 10 ദിവസത്തിന് ശേഷം ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക് വിവിധ സംഘടനകളിൽ നിന്ന് 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ സംഭാവനയായി ലഭിച്ചു. ഞങ്ങൾക്ക് ഇതുവരെ നല്ല പ്രതികരണമാണ് ലഭിച്ചത്, കൂടാതെ നിരവധി പ്രപ്പോസലുകൾ കൂടി പരിശോധിച്ച് വരുകയാണ്, ” എന്ന് പദ്ധതിയുടെ ചുമതലയുള്ള ഓഫീസർ (ജോയിന്റ് കമ്മീഷണർ എസ്‌ഡബ്ല്യുഎം) സർഫരാസ് ഖാൻ പറഞ്ഞു. കോവിഡ് കെയർ സെന്ററുകളിലും (സിസിസി) ട്രയേജ് സെന്ററുകളായി പരിവർത്തനം ചെയ്ത പ്രസവ ആശുപത്രികളിലും ആയി 836 ഓക്സിജൻ കോൺസെൻട്രേറ്ററുകൾ വിതരണം ചെയ്തു. ഇന്ത്യയുടെ സ്റ്റാർട്ട്–അപ്പ് ഇക്കോസിസ്റ്റത്തിന്റെ ഭാഗമായ ആക്റ്റ് ഗ്രാന്റ്സ് ഇന്നുവരെ 616 കോൺസെൻട്രേറ്ററുകൾ സംഭാവന ചെയ്തു. കെഎഎഎഫ്,…
Read More127 ഓക്സിജൻ ഉത്പാദന യൂണിറ്റുകൾ സംസ്ഥാനത്ത് സ്ഥാപിക്കുന്നു:മുഖ്യമന്ത്രി.
ബെംഗളൂരു: സംസ്ഥാനത്ത് മൊത്തം 127 ഓക്സിജൻ ഉൽപാദന യൂണിറ്റുകൾ ആരംഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ വ്യാഴാഴ്ച അറിയിച്ചു. കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തെ നേരിടാൻസംസ്ഥാനം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഓക്സിജൻ ഉൽപാദന യൂണിറ്റുകളിൽ സംസ്ഥാന സർക്കാർ ഫണ്ട് ഉപയോഗിച്ച് 62 സ്ഥാപനങ്ങളും, കേന്ദ്രംഅനുവദിച്ച 28 എണ്ണവും, എൻ എച്ച് എ ഐ യുടെ 24 എണ്ണവും, സിഎസ്‌ആറിന് കീഴിൽ 11 എണ്ണവും, വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് സ്ഥാപനങ്ങളും ഉൾപ്പെടുന്നതായി അദ്ദേഹം അറിയിച്ചു.
Read Moreകോവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള ദീർഘിപ്പിച്ചു.
ബെംഗളൂരു: വാക്സിനേഷൻ വിദഗ്ധരുടെ ശുപാർശകൾ ചൂണ്ടിക്കാട്ടി രണ്ട് ഡോസ് കോവിഷീൽഡ് വാക്സിൻ സ്വീകരിക്കുന്നതിനിടയിലുള്ള ഇടവേള 12-16 ആഴ്ച വരെയായി പുതുക്കിയതായി സംസ്ഥാന സർക്കാർ ഔദ്യോഗികമായി അറിയിച്ചു. “2 ഡോസുകൾക്കിടയിലുള്ള കോവിഷീൽഡ് വാക്സിനേഷന്റെ 6 മുതൽ 8 ആഴ്ച വരെയുള്ള മുൻ നിശ്ചയിച്ച ഇടവേള, 12 മുതൽ 16 ആഴ്ച വരെ ആയി പരിഷ്കരിച്ചു. കോവിഷീൽഡ് വാക്സിൻ ആദ്യ ഡോസ് എടുത്ത് 12 ആഴ്ചകൾ പൂർത്തിയായിട്ടില്ലെങ്കിൽ വാക്സിനേഷൻ കേന്ദ്രങ്ങളിൽ വരരുതെന്ന് പൗരന്മാരോട് അഭ്യർത്ഥിക്കുന്നു,” എന്ന് ആരോഗ്യവകുപ്പിൽ നിന്നുള്ള ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. എന്നിരുന്നാലും, പുതുക്കിയ സമയ ഇടവേള കോവിഷീൽഡിന് മാത്രമാണ് ഉള്ളതെന്നും കോവാക്സിൻ വാക്‌സിന് ഇത് ബാധകമല്ലെന്നും കുറിപ്പിൽ…
Read Moreകോവിഡ് സഹായങ്ങൾ അനുവദിക്കുന്നതിൽ കേന്ദ്രം, കർണാടകയ്‌ക്കെതിരെ ഗുരുതരമായ പക്ഷപാതം കാണിക്കുന്നു: കുമാരസ്വാമി.
ബെംഗളൂരു: കോവിഡ് വൈറസ് പകർച്ചവ്യാധിയെ നേരിടാൻ വേണ്ടി കർണാടക സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട വിഭവങ്ങളും സഹായങ്ങളും അനുവദിക്കാത്തതിന് ജനതാദൾ (സെക്കുലർ) നേതാവ് എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തെ വിമർശിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ അതേ പാർട്ടിയുടെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിനോട് ഗുരുതരമായ പക്ഷപാതം കാണിക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. “കർണാടകയോടും കന്നടക്കാരോടും കേന്ദ്രത്തിന് ഇത്രയധികം അവഹേളനമുണ്ടാകുന്നത് എന്തുകൊണ്ടാണ്? കർണാടക കൂടുതൽ ബിജെപി എം പിമാരെ തെരഞ്ഞെടുത്തതുകൊണ്ടാണോ? അതോ മുഖ്യമന്ത്രി യെദിയൂരപ്പയെ വില്ലനായി അവതരിപ്പിക്കാനുള്ള ശ്രമമാണോ?” എന്നും അദ്ദേഹം ചോദിച്ചു. ദുരിതസാഹചര്യത്തിൽ കഴിയുന്നവരുടെ ആവശ്യങ്ങൾ നിറവേറ്റേണ്ടത് തങ്ങളുടെ ബാധ്യതയാണെന്ന് അദ്ദേഹം കേന്ദ്രത്തെ ഓർമ്മിപ്പിച്ചു. “പകരം, നിസ്സംഗത കാണിക്കുന്നുവെങ്കിൽ, ആളുകൾ കലാപത്തിന് നിർബന്ധിതരാകും,” എന്നും അദ്ദേഹം…
Read Moreകോവിഡ് വാക്സിനുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്.
ബെംഗളൂരു: കോവിഡ് 19 വാക്സിൻ വികസിപ്പിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഐ ഐ എസ് സിയിൽ നടന്നു കൊണ്ടിരിക്കുന്നതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ ഐ എസ് സി) ഡയറക്ടർ പ്രൊഫ. ഗോവിന്ദൻ രംഗരാജൻ സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകറിനെ അറിയിച്ചു. നിലവിലുള്ള വാക്സിനുകളേക്കാൾ മികച്ച ന്യൂട്രലൈസിംഗ് ഫലങ്ങൾ ഐ ഐ എസ് സി വികസിപ്പിച്ചെടുക്കുന്ന വാക്സിനുള്ളതായി അദ്ദേഹം പറഞ്ഞു. ഈ വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണ പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ല. വാക്സിൻ 30 ഡിഗ്രി ഊഷ്മാവിൽ വരെ സൂക്ഷിക്കാൻ കഴിയും എന്നതിനാൽ തന്നെ ഇത് കോവിഡ് പകർച്ചവ്യാധിക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ വലിയൊരു വഴിത്തിരിവായിരിക്കാം എന്ന്…
Read Moreഎസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.
ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു. പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും ഈ തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു. “പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.…
Read Moreരണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതി നിയന്ത്രണവിധേയമാകും. ആശങ്ക മറ്റ് ജില്ലകളെക്കുറിച്ച്: ആരോഗ്യ മന്ത്രി
ബെംഗളൂരു:അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിലെ കോവിഡ് 19 സ്ഥിതിനിയന്ത്രണവിധേയമാകുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ആരോഗ്യ, കുടുംബക്ഷേമ, മെഡിക്കൽ വിദ്യാഭ്യാസമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. “ഉയർന്ന ജനസാന്ദ്രത കാരണം തലസ്ഥാന നഗരങ്ങൾ എല്ലായ്പ്പോഴും ഏറ്റവും കഠിനമായ വെല്ലുവിളികളെ അഭിമുഖീകരിച്ചിട്ടുണ്ട്. പക്ഷേ, ലോക്ക്ഡൗൺ മുംബൈയിലെന്നപോലെ നമ്മുടെ നഗരത്തിലും സഹായകമാകുന്നുണ്ട്. അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളിൽ ബെംഗളൂരുവിൽ സ്ഥിതി നിയന്ത്രണവിധേയമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലെ അവസ്ഥയെക്കുറിച്ചാണ് ഞങ്ങൾ ഇപ്പോൾ ആശങ്കാകുലരാകുന്നത്,” എന്ന് മന്ത്രി കൂട്ടിച്ചേർത്തു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിന് സർക്കാർ കഠിനമായി പരിശ്രമിക്കുകയാണെന്ന് സുധാകർ പറഞ്ഞു. അടിയന്തിര…
Read More