എസ്എസ്എൽസി പരീക്ഷ മാറ്റിവെച്ചു.

ബെംഗളൂരു: കോവിഡ് വൈറസ് മഹാമാരിയുടെ  രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ എസ് എസ് എൽ സി(പത്താം ക്ലാസ്) പരീക്ഷ മാറ്റിവയ്ക്കാൻ കർണാടക സർക്കാർ വ്യാഴാഴ്ച തീരുമാനിച്ചു.

പുതുക്കിയ തീയ്യതി പിന്നീട് തീരുമാനിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ അറിയിച്ചു. “സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന കോവിഡ് കേസുകളും ഇതേ തുടർന്ന് മാതാപിതാക്കളുടെയും വിദ്യാർത്ഥികളുടെയും നിരവധി സ്കൂൾ അസോസിയേഷനുകളുടെയും ആശങ്കകളും തീരുമാനത്തിന് കാരണമായി. കോവിഡ് 19 ന്റെ രണ്ടാം തരംഗം അവസാനിച്ചതിനുശേഷം ഇതിൽ അനുയോജ്യമായ ഒരു തീരുമാനം എടുക്കും,”എന്ന് അദ്ദേഹം പറഞ്ഞു.

  മാതാപിതാക്കളെയും സഹോദരിയെയും അറുത്ത്കൊന്ന മകൾ തമിഴ്നാട്ടിൽ പിടിയിൽ; പങ്കാളിക്ക് വേണ്ടി തിരച്ചിൽ; പ്രതികളുടെ പദ്ധതികൾ പാളിയത് ഇവിടെ

“പരീക്ഷക്ക് വളരെ മുൻപ് തന്നെ പുതുക്കിയ തീയതികൾ പ്രഖ്യാപിക്കും. വിദ്യാർത്ഥികൾ നിരാശപ്പെടേണ്ടതില്ല, പകരം അവരുടെ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുക ,” എന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പരീക്ഷകൾ ജൂൺ 21 മുതൽ ജൂലൈ 5 വരെയായിരുന്നു ആദ്യം നടത്തുവാൻ ഉദ്ദേശിച്ചിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അനധികൃത സ്വത്തുസമ്പാദനം: സമീർ അഹമ്മദ് ഖാനെ കുറ്റവിചാരണ ചെയ്യാൻ ഗവര്‍ണര്‍ക്ക് മുന്നില്‍ ലോകായുക്ത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts